മത്സരത്തില്‍ കളിക്കാനായി ടീം അംഗങ്ങള്‍ ഹോട്ടലില്‍ നിന്ന് സ്റ്റേഡിയത്തില്‍ എത്തിയശേഷമാണ് അവസാന മണിക്കൂറില്‍ മത്സരം മാറ്റിയത്. കൊവിഡ് സ്ഥിരീകരിച്ച താരത്തെ ഐസൊലേഷനിലാക്കിയെന്ന് ദക്ഷിണാഫ്രിക്കന്‍ ടീം മാനേജ്മെന്‍റ് വ്യക്തമാക്കി.

കേപ്‌ടൗണ്‍: ദക്ഷിണഫ്രിക്കന്‍ താരത്തിന് കൊവിഡ് 19 സ്ഥിരീകരിച്ചിതിനെത്തുടര്‍ന്ന് ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരം മാറ്റി. കളിക്കാരുടെയും മാച്ച് ഒഫീഷ്യല്‍സിന്‍റെയുമെല്ലാം താല്‍പര്യം മുന്‍നിര്‍ത്തി മത്സരം മാറ്റിവെക്കുകയാണെന്ന് ക്രിക്കറ്റ് സൗത്താഫ്രിക്ക ട്വിറ്ററില്‍ അറിയിച്ചു. ഇന്ന് നടക്കേണ്ടിയിരുന്ന മത്സരം ഞായറാഴ്ചയിലേക്കാണ് മാറ്റിയത്.

ഇന്ന് നടക്കേണ്ട മത്സരത്തിന് മുന്നോടിയായി ഇന്നലെ നടത്തിയ പരിശോധനയിലാണ് ദക്ഷിണാഫ്രിക്കന്‍ കളിക്കാരന് കൊവിഡ് സ്ഥിരീകരിച്ചത്. ഇംഗ്ലണ്ടുമായുളള ടി20 പരമ്പരയിലും ഏകദിന പരമ്പരയിലും കളിക്കുന്ന ദക്ഷിണാഫ്രിക്കന്‍ സംഘത്തിലെ മൂന്നാമത്തെ കളിക്കാരനാണ് ഇപ്പോള്‍ കൊവിഡ് സ്ഥിരീകരിക്കുന്നത്.

മത്സരത്തില്‍ കളിക്കാനായി ടീം അംഗങ്ങള്‍ ഹോട്ടലില്‍ നിന്ന് സ്റ്റേഡിയത്തില്‍ എത്തിയശേഷമാണ് അവസാന മണിക്കൂറില്‍ മത്സരം മാറ്റിയത്. കൊവിഡ് സ്ഥിരീകരിച്ച താരത്തെ ഐസൊലേഷനിലാക്കിയെന്ന് ദക്ഷിണാഫ്രിക്കന്‍ ടീം മാനേജ്മെന്‍റ് വ്യക്തമാക്കി.

Scroll to load tweet…

ആദ്യ മത്സരം ഞായറാഴ്ചയിലേക്ക് മാറ്റിയെങ്കിലും തിങ്കളാഴ്ച നടക്കേണ്ട രണ്ടാം മത്സരം മാറ്റിവെച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ തുടര്‍ച്ചയായി രണ്ട് ദിവസങ്ങളില്‍ ഇരു ടീമും മത്സരിക്കാന്‍ ഇറങ്ങേണ്ടിവരും. ബുധനാഴ്ചയാണ് പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം. നേരത്തെ ടി20 പരമ്പര ഇംഗ്ലണ്ട് 3-0ന് തൂത്തുവാരിയിരുന്നു.