നാട്ടില്‍ മൂന്ന് പതിറ്റാണ്ടിന് ശേഷമാണ് ഓസ്ട്രേലിയയെ തോല്‍പ്പിച്ച് ശ്രീലങ്ക ഏകദിന പരമ്പര നേടുന്നത്. ജയത്തോടെ അഞ്ച് മത്സര പരമ്പരയില്‍ ശ്രീലങ്ക 3-1ന് മുന്നിലെത്തി. പരമ്പരയിലെ അവസാന ഏകദിനം വെള്ളിയാഴ്ച നടക്കും.
കൊളംബോ: ആവേശം അവസാന പന്തിലേക്ക് നീണ്ട പോരാട്ടത്തില്‍ ഓസ്ട്രേലിയയെ നാലു റണ്‍സിന് വീഴ്ത്തി ശ്രീലങ്കക്ക് ഏകദിന പരമ്പര. പരമ്പരയിലെ നാലാം ഏകദിനത്തില്‍ ശ്രീലങ്ക ഉയര്‍ത്തിയ 259 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസ്ട്രേലിയ 50 ഓവറില്‍ 254 റണ്‍സിന് ഓള്‍ ഔട്ടായി.നാട്ടില്‍ മൂന്ന് പതിറ്റാണ്ടിന് ശേഷമാണ് ഓസ്ട്രേലിയയെ തോല്‍പ്പിച്ച് ശ്രീലങ്ക ഏകദിന പരമ്പര നേടുന്നത്. ജയത്തോടെ അഞ്ച് മത്സര പരമ്പരയില്‍ ശ്രീലങ്ക 3-1ന് മുന്നിലെത്തി. പരമ്പരയിലെ അവസാന ഏകദിനം വെള്ളിയാഴ്ച നടക്കും. സ്കോര്‍ ശ്രീലങ്ക 49 ഓവറില്‍ 258ന് ഓള്‍ ഔട്ട്, ഓസ്ട്രേലിയ 50 ഓവറില്‍ 254ന് ഓള്‍ ഔട്ട്.
ലങ്കന്‍ നായകന്‍ ഷനക എറിഞ്ഞ അവസാന ഓവറില്‍ ഒരു വിക്കറ്റ് മാത്രം കൈയിലിരിക്കെ ഓസീസിന് ജയിക്കാന്‍ 19 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. ആദ്യ പന്ത് നേരിട്ട കുനെമാന് റണ്‍സെടുക്കാനായില്ല. രണ്ടാം പന്ത് കുനെമാന്‍ ബൗണ്ടറി കടത്തി. മൂന്നാം പന്തില്‍ രണ്ട് റണ്‍സ് ഓടിയെടുത്തു. നാലാം പന്തില്‍ വീണ്ടും ബൗണ്ടറി. ജയിക്കാന്‍ ഓസീസിന് രണ്ട് പന്തില്‍ ഒമ്പത് റണ്‍സ്. അഞ്ചാം പന്തും ബൗണ്ടറി കടത്തിയ കുനെമാന്‍ ലക്ഷ്യം ഒരു പന്തില്‍ അഞ്ച് റണ്‍സാക്കി. എന്നാല്‍ അവസാന പന്തില്‍ സിക്സിന് ശ്രമിച്ച കുനെമാനെ കവറില്‍ അസലങ്ക കൈയിലൊതുക്കിയതോടെ 30 വര്‍ഷത്തിനുശേഷം ശ്രീലങ്ക ഓസ്ട്രേലിയയെ കീഴടക്കി ഏകദിന പരമ്പര സ്വന്തമാക്കി.
'ടി20 ലോകകപ്പില്‍ രോഹിത് ശർമ്മയുടെ ട്രംപ് കാർഡ്'; ഇന്ത്യന്‍ പേസറെ വാഴ്ത്തി സുനില്‍ ഗാവസ്‍കർ
36-ാം ഓവറില്‍ 189-4 എന്ന മികച്ച നിലയിലായിരുന്ന ഓസീസ് അപ്രതീക്ഷിത തകര്‍ച്ചയിലേക്ക് പൊടുന്നനെ വീണു. 36ാം ഓവറിലെ അവസാന പന്തില്‍ ട്രാവിസ് ഹെഡിനെ(27) ധനഞ്ജയ ഡിസില്‍വയും 37ാം ഓവറിലെ രണ്ടാം പന്തില്‍ ഗ്ലെന്‍ മാക്സ്‌വെല്ലിനെ(1) തീക്ഷണയും വീഴ്ത്തി. പിന്നാലെ സെഞ്ചുറിയിലേക്ക് കുതിച്ച ഡേവിഡ് വാര്‍ണറെ(99) 38-ാം ഓവറിലെ ആദ്യ പന്തില്‍ ധനഞ്ജയ ഡിസില്‍വ വീഴ്ത്തിയതോടെ ഓസീസ് 192-7ലേക്ക് കൂപ്പുകുത്തി. പാറ്റ് കമിന്‍സും(35) കാമറോണ്‍ ഗ്രീനും(13), കുനെമാനും(15) നടത്തിയ പോരാട്ടമാണ് അവരെ ലക്ഷ്യത്തിന് അടുത്തെത്തിച്ചത്. എന്നാല്‍ 49ാം ഓവറിലെ അവസാന പന്തില്‍ കമിന്‍സിനെ കരുണരത്നെ മടക്കിയതോടെയാള് ലങ്ക ജയം ഉറപ്പിച്ചത്. ലങ്കക്കായി കരുണരത്നെയും ധനഞ്ജയ ഡിസില്‍വയും ജെഫ്രി വാന്‍ഡെര്‍സേയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ലങ്ക ചരിത് അസലങ്കയുടെ(110) കന്നി സെഞ്ചുറിയുടെയും ധനഞ്ജയ ഡിസില്‍വയുടെ അര്‍ധസെഞ്ചുറിയുടെയും(60) വാലറ്റത്ത് ഹസരങ്കയുടെ(21*) ചെറുത്തുനില്‍പ്പിന്‍റെയും കരുത്തിലാണ് ഭേദപ്പെട്ട സ്കോറിലെത്തിയത്.
