യുഎഇയില്‍ ഒക്ടോബർ 17 മുതല്‍ നവംബർ 14 വരെയാണ് ടി20 ലോകകപ്പ് നടക്കേണ്ടത്. അതേസമയം ഡിസംബർ എട്ടിനാണ് ആഷസ് ആരംഭിക്കുക. 

സിഡ്നി: ആഷസ് പരമ്പരയ്ക്ക് തയ്യാറെടുക്കുന്നതിനായി ടി20 ലോകകപ്പില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ഒരുക്കമാണെന്ന് ഓസ്‍ട്രേലിയന്‍ ബാറ്റ്സ്മാന്‍ സ്റ്റീവ് സ്മിത്ത്. കൈമുട്ടിലെ പരിക്കിനെ തുടർന്ന് വിന്‍ഡീസ്, ബംഗ്ലാദേശ് പര്യടനങ്ങളില്‍ നിന്ന് നിലവില്‍ മാറിനില്‍ക്കുകയാണ് സ്‍മിത്ത്. 

'ലോകകപ്പ് ടീമിന്‍റെ ഭാഗമാകാന്‍ ആഗ്രഹമുണ്ട്. എന്നാല്‍ ടെസ്റ്റ് ക്രിക്കറ്റിനാണ് കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. കഴിഞ്ഞ കുറച്ച് ആഷസുകളില്‍ പുറത്തെടുത്ത പ്രകടനം കാഴ്ചവെക്കാനാണ് പരിശ്രമം. കഴിഞ്ഞ കുറച്ച് ആഴ്ചകളായി പരിക്കില്‍ നേരിയ പുരോഗതിയുണ്ട്. കുറച്ച് നേരം ബാറ്റ് ചെയ്യാന്‍ കഴിയുന്നുണ്ട്' എന്നും സ്റ്റീവ് സ്മിത്ത് പറഞ്ഞു. 

യുഎഇയില്‍ ഒക്ടോബർ 17 മുതല്‍ നവംബർ 14 വരെയാണ് ടി20 ലോകകപ്പ് നടക്കേണ്ടത്. അതേസമയം ഡിസംബർ എട്ടിനാണ് ആഷസ് ആരംഭിക്കുക. 

ആഷസില്‍ ഓസീസിന്‍റെ നിർണായക താരങ്ങളില്‍ ഒരാളാണ് സ്റ്റീവ് സ്മിത്ത്. പന്ത് ചുരണ്ടല്‍ വിവാദത്തിലെ വിലക്കിന് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ തിരിച്ചെത്തിയ ശേഷം സ്റ്റീവ് സ്മിത്ത് കഴിഞ്ഞ ആഷസില്‍ ഗംഭീര പ്രകടനം പുറത്തെടുത്തിരുന്നു. ഇംഗ്ലീഷ് കാണികളുടെ കൂവിവിളികള്‍ക്കിടയിലും നാല് ടെസ്റ്റുകളില്‍ 110.57 ശരാശരിയില്‍ 774 റണ്‍സ് അടിച്ചുകൂട്ടി. രണ്ട് ഇരട്ട സെഞ്ചുറികള്‍ സഹിതമായിരുന്നു ഇത്. 

ഐപിഎല്‍ സാം കറനെ മികച്ച താരമാക്കി; പ്രശംസയുമായി പരിശീലകന്‍

ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ പൃഥ്വി ഷായെ ഉള്‍പ്പെടുത്തണമായിരുന്നു: മുന്‍ സെലക്റ്റര്‍

സഞ്ജുവില്ല, രണ്ട് താരങ്ങള്‍ക്ക് മാത്രമാണ് ടി20 ലോകകപ്പ് ടീമില്‍ അവസരം: ആകാശ് ചോപ്ര

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യഅകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona