ഓസീസിന് നഷ്ടമായ അഞ്ചെണ്ണത്തില്‍ രണ്ട് വിക്കറ്റ് നേടിയിട്ടും എഡ്ജ്ബാസ്റ്റണിലെ പിച്ചിനെ പഴിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബ്രോഡ്. സ്വന്തം നാട്ടില്‍ ഇത്രയും മോശം പിച്ചില്‍ താന്‍ ഇതുവരെ ടെസ്റ്റ് കളിച്ചിട്ടില്ലെന്ന് ബ്രോഡ് തുറന്നടിച്ചു.
ലണ്ടന്‍: ആഷസ് പരമ്പരയില്‍ ഓസ്‌ട്രേലിയക്കെതിരെ ആദ്യ ടെസ്റ്റില്‍ രണ്ട് വിക്കറ്റ് വീഴ്ത്താന്‍ ഇംഗ്ലീഷ് പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡിനായിരുന്നു. അടുത്ത പന്തുകളില്‍ ഡേവിഡ് വാര്‍ണര്‍, മര്‍നസ് ലബുഷെയ്ന്‍ എന്നിവരെയാണ് ബ്രോഡ് പുറത്താക്കിയത്. ഓസീസിന് നഷ്ടമായ അഞ്ചെണ്ണത്തില്‍ രണ്ട് വിക്കറ്റ് നേടിയിട്ടും എഡ്ജ്ബാസ്റ്റണിലെ പിച്ചിനെ പഴിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബ്രോഡ്. സ്വന്തം നാട്ടില്‍ ഇത്രയും മോശം പിച്ചില്‍ താന്‍ ഇതുവരെ ടെസ്റ്റ് കളിച്ചിട്ടില്ലെന്ന് ബ്രോഡ് തുറന്നടിച്ചു.
ബ്രോഡ് വിശദീകരിക്കുന്നതിങ്ങനെ... ''നാട്ടില്‍ 94 ടെസ്റ്റുകള്‍ കളിച്ചു. കരയിറില്‍ ആദ്യമായിട്ടാണ് ഇംഗ്ലണ്ടില്‍ ഇത്രയും വേഗം കുറഞ്ഞ പിച്ചില്‍ പന്തെറിയേണ്ടി വന്നത്. ഓസ്‌ട്രേലിയ ബാറ്റ് ചെയ്ത ആദ്യ പത്ത് ഓവറുകളില്‍ പിച്ച് സ്ലോവായിരുന്നു. പറയാതിരിക്കാന്‍ വയ്യ. അത്രയും സ്ലോ ആണ് പിച്ചിന്റെ സ്വഭാവം. ആത്മാവില്ലാത്ത പിച്ചാണ് എഡ്ജ്ബാസ്റ്റണിലേത്. ഇനിയുള്ള ദിവസങ്ങളില്‍ മാറ്റം വരുമോ എന്നു നോക്കാം. ഇത്തരം പിച്ചുകളില്‍ സീമര്‍മാര്‍ അധികമായ അധ്വാനിക്കേണ്ടിവരുന്നു. ഇത്തരം പിച്ചുകളില്‍ സ്റ്റീവ് സ്മിത്ത് ക്രീസില്‍ നില്‍ക്കുന്നത് ഭീതിയാണ് തോന്നുന്നത്. ശേഷിക്കുന്ന മത്സരങ്ങളില്‍ പിച്ച് ഇത്രത്തോളം സ്ലോ ആയിരിക്കില്ലെന്നാണ് പ്രതീക്ഷ.'' ബ്രോഡ് പറഞ്ഞു.
മത്സരത്തില്‍ വാര്‍ണറെ പുറത്താക്കിയതോടെ ബ്രോഡ് ചരിത്രത്തില്‍ ഇടം പിടിച്ചിരുന്നു. ടെസ്റ്റില്‍ 15-ാം തവണയാണ് ബ്രോഡ്, വാര്‍ണറെ മടക്കുന്നത്. ആഷസില്‍ ഏറ്റവും കൂടുതല്‍ തവണ ഒരു ബൗളര്‍ക്ക് മുന്നില്‍ പുറത്താവുന്ന താരങ്ങളില്‍ മൂന്നാമതായി വാര്‍ണര്‍. ഇതിഹാസ പേസര്‍ ഗ്ലെന്‍ മഗ്രാത് 19 തവണ മൈക്ക് അതേര്‍ട്ടണെ പുറത്താക്കിയതാണ് ഒന്നാമത്. മുന്‍ ഇംഗ്ലണ്ട് ക്രിക്കറ്റര്‍ അലക് ബെഡ്സര്‍, അര്‍തര്‍ മോറിസിനെ 18 തവണ പുറത്താക്കി. മുന്‍ ഓസ്ട്രേലിയന്‍ ഹ്യൂഗ് ട്രംപിള്‍ 15 തവണ തോമസ് ഹെയ്വാര്‍ഡിനെ ഒതുക്കി. ഇപ്പോള്‍ ബ്രോഡും.
ടെസ്റ്റ് നായകസ്ഥാനം അജിന്‍ക്യ രഹാനെയ്ക്ക്? സൂചന നല്‍കി ബിസിസിഐ; താരം കൂടുതല്‍ മത്സരങ്ങള്‍ കളിക്കും
ഇംഗ്ലണ്ടില്‍ മാത്രം ഒമ്പത് തവണ ബ്രോഡ്, വാര്‍ണറെ പുറത്താക്കി. 329 പന്തുകള്‍ നേരിട്ടപ്പോള്‍ 158 റണ്‍സാണ് നേടാന്‍ സാധിച്ചത്. ഓസ്ട്രേലിയന്‍ പിച്ചില്‍ ബ്രോഡിന്റെ 734 പന്തുകള്‍ വാര്‍ണര്‍ കളിച്ചു. നേടിയത് 397 റണ്‍സ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

