ആ സമയം അത്തരമൊരു ഷോട്ട് കളിക്കേണ്ട ആവശ്യമെന്തായിരുന്നു; രോഹിത്തിനെതിരെ വിമര്‍ശനവുമായി ഗവാസ്കര്‍
രോഹിത്തിന്‍റെ പുറത്താകലാണ് കളിയില്‍ വഴിത്തിരിവായത്. ആ സമയം രോഹിത് മികച്ച ഫോമിലായിരുന്നു. ഈ ലോകകപ്പില്‍ മുഴുവന്‍ രോഹിത് ആ ശൈലിയിലാണ് കളിച്ചത്. പക്ഷെ മാക്സ്‌വെല്ലിന്‍റെ ഓവറില്‍ രോഹിത് ഒരു ഫോറും സിക്സും അടിച്ചു കഴിഞ്ഞിരുന്നു. അതുകൊണ്ടുതന്നെ ആ സമയം വീണ്ടുമൊരു റിസ്കി ഷോട്ട് കളിക്കേണ്ട ആവശ്യമില്ലായിരുന്നു.

അഹമ്മദാബാദ്: ലോകകപ്പ് ഫൈനലില്‍ തകര്‍പ്പന്‍ തുടക്കമിട്ടെങ്കിലും 47 റണ്‍സെടുത്ത് പുറത്തായ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ ഷോട്ട് സെലക്ഷനെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഗവാസ്കര്‍. മാക്സ്‌വെല്ലിന്‍റെ ഓവറില്‍ ഫോറും സിക്സും അടിച്ചശേഷം വീണ്ടും ഒരു സിക്സ് അടിക്കാന്‍ ശ്രമിക്കേണ്ട ആവശ്യമില്ലായിരുന്നുവെന്ന് ഗവാസ്കര്‍ പറഞ്ഞു. രോഹിത്തിന്‍റെ വിക്കറ്റ് പോയതാണ് മത്സരത്തില്‍ വഴിത്തിരിവായതെന്നും ഗവാസ്കര്‍ കമന്‍ററിക്കിടെ പറഞ്ഞു.
രോഹിത്തിന്‍റെ പുറത്താകലാണ് കളിയില്‍ വഴിത്തിരിവായത്. ആ സമയം രോഹിത് മികച്ച ഫോമിലായിരുന്നു. ഈ ലോകകപ്പില്‍ മുഴുവന്‍ രോഹിത് ആ ശൈലിയിലാണ് കളിച്ചത്. പക്ഷെ മാക്സ്‌വെല്ലിന്‍റെ ഓവറില്‍ രോഹിത് ഒരു ഫോറും സിക്സും അടിച്ചു കഴിഞ്ഞിരുന്നു. അതുകൊണ്ടുതന്നെ ആ സമയം വീണ്ടുമൊരു റിസ്കി ഷോട്ട് കളിക്കേണ്ട ആവശ്യമില്ലായിരുന്നു. ആ ഷോട്ട് സിക്സായിരുന്നെങ്കില്‍ ഞാനടക്കമുള്ളവര്‍ കൈയടിക്കുമെന്നത് ശരിയാണ്. അഞ്ചാം ബൗളറെ ലക്ഷ്യമിടാനാണ് രോഹിത് ശ്രമിച്ചത്. തുക്കത്തില്‍ അതില്‍ വിജയിക്കുകയും ചെയ്തു. പക്ഷെ പിന്നീട് ആ സമയത്ത് അത്രയും തിടുക്കം കാട്ടേണ്ട ആവശ്യമേ ഇല്ലായിരുന്നുവെന്നും ഗവാസ്കര്‍ പറഞ്ഞു.
രോഹിത് പുറത്തായതിന് പിന്നാലെ ശ്രേയസ് അയ്യരുടെ വിക്കറ്റ് കൂടി നഷ്ടമാതോടെ ഇന്ത്യ സമ്മര്‍ദ്ദത്തിലായി. പിന്നീട് വിരാട് കോലിയും കെ എല്‍ രാഹുലും ചേര്‍ന്ന് സിംഗിളുകളിലൂടെയും ഡബിളുകളിലൂടെയും ഇന്നിംഗ്സ് കെട്ടിപ്പടുക്കാന്‍ ശ്രമിച്ചതോടെ ഇന്ത്യയുടെ റണ്‍നിരക്ക് കുത്തനെ ഇടിയുകയും ചെയ്തു. 31 പന്തില്‍ 47 റണ്‍സെടുത്ത രോഹിത് മൂന്ന് സിക്സും നാലു ഫോറും പറത്തി. ആദ്യ പത്തോവറില്‍ 80 റണ്‍സടിച്ച ഇന്ത്യക്ക് പിന്നീട് 40 ഓവറില്‍ 160 റണ്‍സെ നേടാനായുള്ളു. 66 റണ്‍സെടുത്ത കെ എല്‍ രാഹൂലാണ് ഇന്ത്യയുടെ ടോപ് സ്കോററായത്. വിരാട് കോലി 53 റണ്‍സടിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക