ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദ് ടോസ് നേടി ആദ്യം പന്തെറിയാൻ തീരുമാനിച്ചു.
ഹൈദരാബാദ്: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ആദ്യം പന്തെടുക്കും. ടോസ് നേടിയ ഹൈദരാബാദ് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് ഡല്‍ഹിയെ ബാറ്റിംഗിന് ക്ഷണിക്കുകയായിരുന്നു. രണ്ട് മാറ്റങ്ങളുമായിട്ടാണ് ഹൈദരാബാദ് ഇറങ്ങുന്നത്. മലയാളി താരം സച്ചിന്‍ ബേബി ഹൈദരാബാദിന് വേണ്ടി കളിക്കും. അഭിനവ് മനോഹറും ടീമിലെത്തി. നിതീഷ് കുമാര്‍ റെഡ്ഡി, കാമിന്ദു മെന്‍ഡിസ് എന്നിവരാണ് പുറത്തായത്. മുഹമ്മദ് ഷമി ഇംപാക്റ്റ് സബുകളുടെ നിരയിലാണുള്ളത്. ഡല്‍ഹി ഒരു മാറ്റം വരുത്തി. മുകേഷ് കുമാറിന് പകരം ടി നടരാജന്‍ ടീമിലെത്തി. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം...
സണ്‍റൈസേഴ്സ് ഹൈദരാബാദ്: അഭിഷേക് ശര്‍മ, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), സച്ചിന്‍ ബേബി, ഹെന്റിച്ച് ക്ലാസെന്‍, അനികേത് വര്‍മ, അഭിനവ് മനോഹര്‍, പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), ഹര്‍ഷല്‍ പട്ടേല്‍, ജയദേവ് ഉനദ്കട്ട്, സീഷന്‍ അന്‍സാരി, ഇഷാന്‍ മലിംഗ.
ഇംപാക്റ്റ് സബ്‌സ്: ട്രാവിസ് ഹെഡ്, ഹാര്‍ഷ് ദുബെ, രാഹുല്‍ ചഹാര്‍, വിയാന്‍ മുള്‍ഡര്‍, മുഹമ്മദ് ഷമി.
ഡല്‍ഹി ക്യാപിറ്റല്‍സ്: ഫാഫ് ഡു പ്ലെസിസ്, അഭിഷേക് പോറെല്‍, കരുണ് നായര്‍, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), അക്‌സര്‍ പട്ടേല്‍ (ക്യാപ്റ്റന്‍), ട്രിസ്റ്റന്‍ സ്റ്റബ്‌സ്, വിപ്രജ് നിഗം, മിച്ചല്‍ സ്റ്റാര്‍ക്ക്, ദുഷ്മന്ത ചമീര, കുല്‍ദീപ് യാദവ്, ടി നടരാജന്‍.
ഇംപാക്റ്റ് സബ്‌സ്: അശുതോഷ് ശര്‍മ്മ, ജെയ്ക്ക് ഫ്രേസര്‍ മക്ഗുര്‍ക്ക്, സമീര്‍ റിസ്വി, മുകേഷ് കുമാര്‍, മോഹിത് ശര്‍മ.
പ്ലേ ഓഫ് പ്രതീക്ഷകളുമായിട്ടാണ് ഡല്‍ഹി കളത്തിലിറങ്ങുന്നത്. മോശം സീസണിനൊടുവില്‍ തകര്‍പ്പന്‍ ജയം നേടാനുറച്ചെത്തുന്ന ഹൈദരാബാദ്. അവസാന അഞ്ച് മത്സരങ്ങളില്‍ ഇരു ടീമുകളും ഒപ്പത്തിനൊപ്പം. രണ്ട് ജയം മൂന്ന് തോല്‍വി. ഒരു തോല്‍വി ഡല്‍ഹിയുടെ പ്ലേ ഓഫ് പ്രതീക്ഷകള്‍ക്ക് തിരിച്ചടി നല്‍കുമെന്നിരിക്കെ തോല്‍വി ഹൈദരാബാദിന് പുറത്തേക്ക് വഴിയൊരുക്കും. ഗുജറാത്തിനെതിരെ തോറ്റെങ്കിലും അഭിഷേക് ഷര്‍മയുടെ ബാറ്റിങ് ഹൈദരാബാദിന് പ്രതീക്ഷയാണ്.
മികച്ച തുടക്കത്തിന് ശേഷമാണ് ഡല്‍ഹി സീസണില്‍ നിരാശപ്പെടുത്തിയത്. ഓപ്പണിങ്ങില്‍ ഡുപ്ലസി റണ്‍സ് കണ്ടെത്തി തുടങ്ങിയത് ടീമിന് പ്രതീക്ഷയാണ്. മധ്യനിരയില്‍ കെ എല്‍ രാഹുല്‍ തിളങ്ങിയാലേ ടീമിന്റെ സ്‌കോര്‍ ഉയരൂ. ക്യാപ്റ്റന്റെ പ്രകടനവുമായി അക്‌സര്‍ പട്ടേല്‍ മിന്നും ഫോമിലാണ്. ഹൈദരാബാദ് ഓപ്പണിങ്ങിലെ ഹെഡ്, അഭിഷേക്, ഇഷാന്‍ ഇടങ്കയ്ന്മാര്‍ക്ക് ഭീഷണി പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കാണ്. ഇരു ടീമുകളും നേര്‍ക്കുനേരെത്തുന്ന ഇരുപത്തിയാറാം മത്സരമാണിത്. 13 എണ്ണത്തില്‍ സണ്‍റൈസേഴ്‌സ് ജയിച്ചപ്പോള്‍ 12 എണ്ണം ഡല്‍ഹി ജയിച്ചു.



