Asianet News MalayalamAsianet News Malayalam

റെയ്‌നയുടെ 34-ാം പിറന്നാള്‍ സമ്മാനം; 34 സര്‍ക്കാര്‍ സ്‌കൂളുകളില്‍ കുടിവെള്ള, ശൗചാലയ സൗകര്യം

നവംബര്‍ 27നാണ് സുരേഷ് റെയ്‌നയ്‌ക്ക് 34 വയസ് തികയുന്നത്. 34 സ്‌കൂളുകളിലായി ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പദ്ധതികളാണ് റെയ്‌ന വിഭാവനം ചെയ്തിരിക്കുന്നത്.

Suresh Raina Set To Build Sanitation And Drinking Water Facilities In 34 Government Schools
Author
lakhnow, First Published Nov 23, 2020, 7:04 PM IST

ലക്‌നൗ: തന്‍റെ 34-ാം പിറന്നാളിനോടനുബന്ധിച്ച് 34 സര്‍ക്കാര്‍ സ്‌കൂളുകളില്‍ കുടിവെള്ള, ശൗചാലയ പദ്ധതിക്ക് തുടക്കം കുറിച്ച് ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്‌ന. ഉത്തര്‍പ്രദേശ്, ജമ്മു, ദില്ലി എന്‍സിആര്‍ എന്നിവിടങ്ങളിലെ 10,000 വിദ്യാര്‍ഥികളുടെ ആരോഗ്യവും ശുചിത്വവും ഉറപ്പുവരുത്തുന്ന പദ്ധതിക്കാണ് റെയ്‌നയും ഭാര്യയും നേതൃത്വം നല്‍കുന്ന ഗ്രാസ്യ റെയ്‌ന ഫൗണ്ടേഷന്‍ തുടക്കംകുറിച്ചിരിക്കുന്നത്. 

Suresh Raina Set To Build Sanitation And Drinking Water Facilities In 34 Government Schools

നവംബര്‍ 27നാണ് സുരേഷ് റെയ്‌നയ്‌ക്ക് 34 വയസ് തികയുന്നത്. 34 സ്‌കൂളുകളിലായി ഒരു വര്‍ഷത്തെ പദ്ധതികളാണ് റെയ്‌ന വിഭാവനം ചെയ്തിരിക്കുന്നത്. അമിതാഭ് ഷായുടെ യുവ അണ്‍സ്റ്റോപ്പബിളിന്‍റെ സഹകരണത്തോടെയാണ് വിവിധ സൗകര്യങ്ങളൊരുക്കുക. വിദ്യാര്‍ഥികള്‍ക്ക് കുടിവെള്ള സൗകര്യം, ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേക ടോയ്‌ലറ്റ് സൗകര്യം, കൈ കഴുകാനുള്ള ഇടം, പാത്രങ്ങള്‍ കഴുകാനുള്ള സൗകര്യം, സ്‌മാര്‍ട്ട് ക്ലാസ് റൂമുകള്‍ എന്നിവ തെരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളിലൊരുക്കും. ഇതിനൊപ്പം വിദ്യാര്‍ഥികള്‍ക്ക് ലൈംഗിക വിദ്യാഭ്യാസ പദ്ധതിയും വിഭാവനം ചെയ്യുന്നു. 

Suresh Raina Set To Build Sanitation And Drinking Water Facilities In 34 Government Schools

റെയ്‌നയും ഭാര്യം പ്രിയങ്കയും ചേര്‍ന്നാണ് ഗ്രാസ്യ റെയ്‌ന ഫൗണ്ടേഷന്‍ നടത്തുന്നത്. ഗാസിയാബാദിലെ സ്‌കൂളില്‍ പുതിയ കുടിവെള്ള, ശൗചാലയ പദ്ധതികള്‍ ഉദ്‌ഘാടനം ചെയ്ത് റെയ്‌ന പിറന്നാള്‍ ആഘോഷത്തിന് തുടക്കം കുറിച്ചു. ഒപ്പം ഇരുവരും ചേര്‍ന്ന് 500 നിരാലംബരായ അമ്മമാര്‍ക്ക് ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്തു. 

Suresh Raina Set To Build Sanitation And Drinking Water Facilities In 34 Government Schools

വിദ്യാര്‍ഥികള്‍ക്കായുള്ള ക്ഷേമ പദ്ധതിയിലൂടെ തന്‍റെ പിറന്നാള്‍ ആഘോഷിക്കാന്‍ കഴിയുന്നത് സന്തോഷം നല്‍കുന്നതായി സുരേഷ് റെയ്‌ന പറഞ്ഞു. 'എല്ലാ കുട്ടികളും ഗുണനിലവാരമുള്ള വിദ്യാഭ്യാസം ലഭിക്കാന്‍ അവകാശമുണ്ട്. സുരക്ഷിതമായ കുടിവെള്ളവും ശുചിത്വമുള്ള ശൗചാലയങ്ങളും വിദ്യാര്‍ഥികള്‍ക്ക് ലഭിക്കണം. ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ക്ക് മികച്ച സൗകര്യം ലഭിക്കും എന്നത് ഏറെ സന്തോഷം നല്‍കുന്നു. ഭാവിയില്‍ കൂടുതല്‍ സ്‌കൂളുകളിലേക്ക് പദ്ധതി വ്യാപിപ്പിക്കാന്‍ ആലോചനയുണ്ട്. ഇതിനേക്കാള്‍ മികച്ച രീതിയില്‍ പിറന്നാള്‍ ആഘോഷിക്കാന്‍ കഴിയില്ല' എന്നും റെയ്‌ന കൂട്ടിച്ചേര്‍ത്തു.   


 

Follow Us:
Download App:
  • android
  • ios