Asianet News MalayalamAsianet News Malayalam

ക്രിക്കറ്റ് ഒളിംപിക്‌സ് ഇനമാവുന്നതിനായി കാത്തിരിക്കുന്നു; ലങ്കൻ മുന്‍ ഓപ്പണര്‍

റോഡ് സേഫ്റ്റി വേൾഡ് സീരീസിൽ ഓസ്‌ട്രേലിയക്കെതിരായ ആദ്യമത്സരത്തിൽ ലങ്കൻ ടീമിന്‍റെ ടോപ് സ്‌കോററായിരുന്നു കലുവിതരണ

T20 can chances in olympics Romesh Kaluwitharana
Author
Mumbai, First Published Mar 10, 2020, 11:44 AM IST

മുംബൈ: ക്രിക്കറ്റ് ഒളിംപിക്‌സ് ഇനമാവുന്നതിനായി കാത്തിരിക്കുകയാണെന്ന് ശ്രീലങ്കൻ മുന്‍ ഓപ്പണര്‍ രൊമേഷ് കലുവിതരണ. ക്രിക്കറ്റിനെ ട്വന്‍റി 20 ജനകീയമാക്കുന്നുണ്ടെങ്കിലും ടെസ്റ്റ് ക്രിക്കറ്റിന് തന്നെയാണ് സൗന്ദര്യമെന്നും കലുവിതരണ മുംബൈയിൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

Read more: സച്ചിനെ ഇടിച്ചിട്ട് ഇര്‍ഫാന്‍ പഠാന്റെ മകന്‍; രസകരമായ വീഡിയോ കാണാം

റോഡ് സേഫ്റ്റി വേൾഡ് സീരീസിൽ ഓസ്‌ട്രേലിയക്കെതിരായ ആദ്യമത്സരത്തിൽ ലങ്കൻ ടീമിന്‍റെ ടോപ് സ്‌കോററായിരുന്നു കലുവിതരണ. രണ്ടാം മത്സരത്തിൽ ഇന്ത്യയെ നേരിടും മുമ്പ് കലുവിതരണ അഭിമുഖം തുടങ്ങിയത് തന്നെ 1996 ലോകകപ്പ് വിജയം ഓർത്തുകൊണ്ടാണ്. സെമിയിൽ ഇന്ത്യയെ തോൽപിച്ച് കുതിച്ചത് രൊമേഷ് കലുവിതരണ ഓര്‍ത്തെടുക്കുന്നു. 

ആദ്യ 15 ഓവറിൽ വമ്പനടികളുമായി സ്‌കോറുയർത്തുന്ന പതിവ് തുടങ്ങിവച്ചവരാണ് സനത് ജയസൂര്യയും കലുവിതരണയും. ട്വന്‍റി 20യുടെ സാധ്യതകൾ ഒളിംപിക്‌സ് വരെ കാണുന്നുണ്ട്. പക്ഷെ ടെസ്റ്റ് ക്രിക്കറ്റിനോട് അനീതി കാണിക്കരുതെന്ന് രൊമേഷ് കലുവിതരണ വ്യക്തമാക്കുന്നു.

Read more: ജഡേജ മാത്രമല്ല സഹീറും പറന്നു! പ്രായം വെറുമൊരു സംഖ്യയെന്ന് തെളിയിച്ച് വിസ്‌മയ ക്യാച്ച്- വീഡിയോ

ലങ്കക്കായി 49 ടെസ്റ്റില്‍ 1933 റണ്‍സും 189 ഏകദിനത്തില്‍ 3711 റണ്‍സും രൊമേഷ് കലുവിതരണ നേടിയിട്ടുണ്ട്. അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ അഞ്ച് സെഞ്ചുറികളും 32 അര്‍ധ ശതകങ്ങളും പേരിലാക്കിയ താരം 2004ല്‍ വിരമിച്ചു. 

Follow Us:
Download App:
  • android
  • ios