ഗ്ലോബൽ ട്വന്‍റി20 ലീഗിൽ വാൻകോവർ നൈറ്റ്സിന് ജയത്തുടക്കം. യുവ്‌രാജും ഗെയ്‍ലും നിരാശപ്പെടുത്തി.
ടൊറോണ്ടോ: ഗ്ലോബൽ ട്വന്‍റി20 ലീഗിൽ വാൻകോവർ നൈറ്റ്സിന് ജയത്തുടക്കം. വാൻകോവർ എട്ട് വിക്കറ്റിന് ടൊറോണ്ടോ നാഷണൽസിനെ തകർത്തു. ടോറോണ്ടോയുടെ 159 റൺസ് വാൻകോവർ 16 പന്ത് ശേഷിക്കേ മറികടന്നു.
Scroll to load tweet…
നായകന്‍ ക്രിസ് ഗെയ്‍ൽ 12 റൺസിന് പുറത്തായെങ്കിലും വാൾട്ടന്‍റെയും വാൻഡർ ഡുസ്സന്‍റയും അർധ സെഞ്ചുറികളാണ് വാൻകോവറിനെ ലക്ഷ്യത്തിൽ എത്തിച്ചത്. വാൾട്ടൺ 59ഉം ഡുസ്സൻ 65ഉം റൺസുമായി പുറത്താവാതെ നിന്നു.
Scroll to load tweet…
നേരത്തേ റോഡ്രിഗോ തോമസ്, ക്ലാസൻ, പൊള്ളാർഡ് എന്നിവരുടെ മികവിലാണ് ടൊറോണ്ടോ 159 റൺസെടുത്തത്. നായകന്‍ യുവ്‌രാജ് സിംഗ് 14ഉം ബ്രണ്ടൻ മക്കല്ലം നാലും റൺസിനും പുറത്തായി.
