Asianet News MalayalamAsianet News Malayalam

T20 World Cup: കൂറ്റന്‍ ജയം അനിവാര്യം, അഫ്‌ഗാനെതിരെ ടോസ് കൈവിട്ട് ഇന്ത്യ! ടീമില്‍ സര്‍പ്രൈസ്

ആദ്യ രണ്ട് കളിയും തോറ്റ ഇന്ത്യക്ക് സെമി പ്രതീക്ഷ നിലനിർത്താൻ വമ്പൻ ജയം അനിവാര്യമാണ്

T20 World Cup 2021 IND vs AFG Toss Afghanistan opt to bowl
Author
Abu Dhabi - United Arab Emirates, First Published Nov 3, 2021, 7:12 PM IST

അബുദാബി: ടി20 ലോകകപ്പില്‍(T20 World Cup 2021) അഫ്‌ഗാനിസ്ഥാനെതിരെ ടീം ഇന്ത്യയുടെ നിര്‍ണായക മത്സരം(IND vs AFG) അല്‍പസമയത്തിനകം. വീണ്ടുമൊരിക്കല്‍ക്കൂടി ടോസ് ഭാഗ്യം ഇന്ത്യന്‍ നായകന്‍ വിരാട് കോലിയെ(Virat Kohli) തേടിയെത്തിയില്ല. ടോസ് നേടിയ അഫ്‌‌‌ഗാന്‍ നായകന്‍ മുഹമ്മദ് നബി(Mohammad Nabi) ബൗളിംഗ് തെരഞ്ഞെടുത്തു. അഫ്‌ഗാന്‍ നിരയില്‍ സ്‌പിന്നര്‍ മുജീബുര്‍ റഹ്മാന്‍(Mujeeb Ur Rahman) കളിക്കുന്നില്ല. 

അതേസമയം ഇന്ത്യന്‍ നിരയില്‍ രോഹിത് ശര്‍മ്മ ഓപ്പണര്‍ സ്ഥാനത്ത് തിരിച്ചെത്തിയത് ശ്രദ്ധേയമാണ്. രണ്ട് മാറ്റങ്ങളുമായാണ് കോലിപ്പട ഇറങ്ങുന്നത്. പരിക്ക് മാറി സൂര്യകുമാര്‍ യാദവും വരുണ്‍ ചക്രവര്‍ത്തിക്ക് പകരം രവിചന്ദ്ര അശ്വിന്‍ എത്തി. ടൂര്‍ണമെന്‍റിലെ ആദ്യ മത്സരത്തിനാണ് അശ്വിന്‍ കുപ്പായമണിയുന്നത്. ആദ്യ രണ്ട് കളിയും തോറ്റ ഇന്ത്യക്ക് സെമി പ്രതീക്ഷ നിലനിർത്താൻ വമ്പൻ ജയം അനിവാര്യമാണ്. അബുദാബിയിലും ടോസ് നിര്‍ണായകമാണ്. ഇവിടെ കഴിഞ്ഞ എട്ട് കളിയില്‍ ആറിലും ജയിച്ചത് രണ്ടാമത് ബാറ്റ് ചെയ്തവരാണ് എന്നത് കോലിപ്പയ്‌ക്ക് ചെറിയ ആശങ്ക നല്‍കിയേക്കും. 

ഇന്ത്യ: KL Rahul, Rohit Sharma, Virat Kohli(c), Suryakumar Yadav, Rishabh Pant(w), Hardik Pandya, Ravindra Jadeja, Ravichandran Ashwin, Shardul Thakur, Mohammed Shami, Jasprit Bumrah

അഫ്‌ഗാനിസ്ഥാന്‍: Hazratullah Zazai, Mohammad Shahzad(w), Rahmanullah Gurbaz, Najibullah Zadran, Mohammad Nabi(c), Gulbadin Naib, Sharafuddin Ashraf, Rashid Khan, Karim Janat, Naveen-ul-Haq, Hamid Hassan

ലോകകപ്പിലെ ആദ്യ മത്സരങ്ങളില്‍ പാകിസ്ഥാനോട് 10 വിക്കറ്റിനും ന്യൂസിലന്‍ഡിനോട് എട്ട് വിക്കറ്റിനും തോല്‍വി വഴങ്ങിയാണ് ടീം ഇന്ത്യ ഇറങ്ങുന്നത്. ലോകകപ്പിൽ ഇന്ത്യയും അഫ്ഗാനിസ്ഥാനും ഏറ്റുമുട്ടുന്ന മൂന്നാമത്തെ മത്സരമാണ് ഇന്നത്തേത്. ആദ്യ രണ്ട് കളിയിലും ഇന്ത്യക്കായിരുന്നു ജയം. 2010ൽ ഏഴ് വിക്കറ്റിനും 2012ൽ 23 റൺസിനും ഇന്ത്യ വിജയിച്ചു. ഇത്തവണ അഫ്‌ഗാന്‍ സ്‌പിന്‍ കരുത്തിനെ അതിജീവിക്കുക ഇന്ത്യക്ക് വലിയ വെല്ലുവിളിയായേക്കും. എങ്കിലും ഇന്ത്യന്‍ ബാറ്റിംഗ് നിരയുടെ ശക്തമായ തിരിച്ചുവരവ് മത്സരത്തില്‍ ആരാധകര്‍ പ്രതീക്ഷിക്കുന്നു.  

T20 World Cup:'സച്ചിനോട് 2007ല്‍ ചെയ്‌ത അതേ തെറ്റ്'; ഹിറ്റ്‌മാനെ താഴേക്കിറക്കിയതിനെ കുറിച്ച് സെവാഗ്

Follow Us:
Download App:
  • android
  • ios