താരങ്ങളുടെ മോശം ഷോട്ട് സെലക്ഷനെ വിമര്‍ശിക്കുന്ന വിവിഎസ്, ടീം ഇന്ത്യ ന്യൂസിലന്‍ഡിന് വിജയം അനായാസം ഒരുക്കിക്കൊടുത്തു എന്ന് പരിഹസിച്ചു.
ദുബായ്: ടി20 ലോകകപ്പില്‍(T20 World Cup 2021) പാകിസ്ഥാന് പിന്നാലെ ന്യൂസിലന്‍ഡിനോടും(New Zealand) കനത്ത തോല്‍വി വഴങ്ങിയ ഇന്ത്യന്‍ ടീമിനെതിരെ(Team India) രൂക്ഷ വിമര്‍ശനമാണ് മുന്‍താരങ്ങള്‍ ഉയര്‍ത്തുന്നത്. ഇവരില്‍ മുന്‍താരവും കമന്‍റേറ്ററുമായ വിവിഎസ് ലക്ഷ്‌മണുമുണ്ട്(VVS Laxman). താരങ്ങളുടെ മോശം ഷോട്ട് സെലക്ഷനെ വിമര്‍ശിക്കുന്ന വിവിഎസ്, ടീം ഇന്ത്യ ന്യൂസിലന്‍ഡിന് വിജയം അനായാസം ഒരുക്കിക്കൊടുത്തു എന്ന് പരിഹസിച്ചു.
'ഈ തോൽവി ടീം ഇന്ത്യയെ വേദനിപ്പിക്കണം. ഷോട്ട് സെലക്ഷനുകള്‍ സംശയാസ്‌പദമാണ്. ന്യൂസിലന്‍ഡ് നന്നായി ബൗള്‍ ചെയ്തു. എന്നാല്‍ ഇന്ത്യ കിവീസിന്‍റെ ജോലി എളുപ്പമാക്കിക്കൊടുത്തു. ഇന്ത്യയുടെ സെമിഫൈനല്‍ സ്വപ്‌നങ്ങള്‍ വിദൂരമാണ്' എന്നും വിവിഎസ് ലക്ഷ്‌മണ്‍ ട്വീറ്റ് ചെയ്‌തു.
വിമര്‍ശനങ്ങളില്‍ കാര്യമുണ്ട്!
വിവിഎസിന്‍റെ നിരീക്ഷണം ശരിവെക്കുന്ന ബാറ്റിംഗ് വീഴ്‌ചയായിരുന്നു മത്സരത്തില്‍ ഇന്ത്യയുടേത്. വളരെ നിര്‍ണായകമായ ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് 20 ഓവറില്‍ ഏഴ് വിക്കറ്റിന് 110 റണ്‍സേ നേടാനായുള്ളൂ. ഓപ്പണിംഗില്‍ കെ എല്‍ രാഹുലിനൊപ്പം ഇഷാന്‍ കിഷനെ അയച്ചത് മുതല്‍ ഇന്ത്യന്‍ തന്ത്രങ്ങള്‍ പാളി. മൂന്നാം നമ്പറില്‍ ക്രീസിലെത്തിയ സ്ഥിരം ഓപ്പണര്‍ രോഹിത് ശര്‍മ്മയ്‌ക്കും താളം പിഴച്ചു.
ടി20 ലോകകപ്പ്: ഇന്ത്യന്‍ താരങ്ങളുടെ ശരീരഭാഷ തന്നെ ദയനീയം; ആഞ്ഞടിച്ച് വീരേന്ദര്‍ സെവാഗ്
48 റണ്‍സിനിടെ ഇന്ത്യക്ക് നാല് വിക്കറ്റ് നഷ്‌ടമായി. കെ എല്‍ രാഹുല്‍(18), ഇഷാന്‍ കിഷന്‍(4), രോഹിത് ശര്‍മ്മ(14), വിരാട് കോലി(9), റിഷഭ് പന്ത്(12), ഹര്‍ദിക് പാണ്ഡ്യ(23), രവീന്ദ്ര ജഡേജ(26*), ഷര്‍ദ്ദുല്‍ ഠാക്കൂര്‍(0), മുഹമ്മദ് ഷമി(0*) എന്നിങ്ങനെയായിരുന്നു ഇന്ത്യന്‍ താരങ്ങളുടെ സ്‌കോര്‍. കിവികള്‍ക്കായി ബോള്‍ട്ട് മൂന്നും സോധി രണ്ടും മില്‍നെയും സൗത്തിയും ഓരോ വിക്കറ്റും നേടി.
ഇന്ത്യയുടെ 110 റൺസ് 33 പന്ത് ശേഷിക്കെ രണ്ട് വിക്കറ്റ് മാത്രം നഷ്‌ടപ്പെടുത്തി മറുപടി ബാറ്റിംഗില്‍ കിവീസ് മറികടന്നു. ഇതോടെ ഇന്ത്യയുടെ സെമിഫൈനൽ സാധ്യത മങ്ങി. ഡാരില്‍ മിച്ചല്‍- കെയ്‌ന്‍ വില്യംസണ്‍ സഖ്യം മത്സരം ഇന്ത്യയുടെ കയ്യില്‍ നിന്ന് തട്ടിയെടുക്കുകയായിരുന്നു. മിച്ചല്‍ 49 റണ്‍സിലും ഗുപ്റ്റില്‍ 20ലും പുറത്തായി. ബുമ്രക്കാണ് ഇരു വിക്കറ്റുകളും. എന്നാല്‍ കെയ്‌ന്‍ വില്യംസണും(33*), ദേവോണ്‍ കോണ്‍വേയും(2*) കിവീസ് ജയം 14.3 ഓവറില്‍ ഭദ്രമാക്കി.
കൂടുതല്‍ ലോകകപ്പ് വാര്‍ത്തകള്‍
ടി20 ലോകകപ്പ്: ന്യൂസിലന്‍ഡിനോടേറ്റ തോല്‍വി ഭീരുത്വം കാരണം; കുറ്റസമ്മതവുമായി വിരാട് കോലി
ടി20 ലോകകപ്പ്: ടോസ് മുതല്‍ കളി കൈവിട്ടു; ഇന്ത്യയുടെ തോൽവിക്ക് വഴിവെച്ച അഞ്ച് കാരണങ്ങൾ
ടി20 ലോകകപ്പ്: സെമി കാണാതെ ഇന്ത്യ പുറത്തായോ? ഇനിയുള്ള സാധ്യതകള്‍
ടി20 ലോകകപ്പ്: ഇന്ത്യന്‍ മോഹങ്ങള്‍ക്ക് ഇരുട്ടടി; വമ്പന്‍ ജയവുമായി ന്യൂസിലന്‍ഡ്
