ശ്രീലങ്കയ്ക്കെതിരെ കളിച്ച പന്ത്രണ്ട് ടി20യിൽ എട്ടിലും ഇംഗ്ലണ്ടിനായിരുന്നു ജയം. ലോകകപ്പിൽ നാല് തവണ ഏറ്റുമുട്ടിയപ്പോൾ മൂന്നിലും ഇംഗ്ലണ്ട് ജയിച്ചു. 

ദുബായ്: ടി20 ലോകകപ്പില്‍(T20 World Cup 2021) സെമിഫൈനൽ ഉറപ്പിക്കാൻ ഇംഗ്ലണ്ട്(England Cricket Team) ഇന്നിറങ്ങുന്നു. ഷാർജയിൽ വൈകിട്ട് ഏഴരയ്ക്ക് തുടങ്ങുന്ന കളിയിൽ ശ്രീലങ്കയാണ്(Sri Lanka Cricket Team) എതിരാളികൾ. ആദ്യ മൂന്ന് കളിയും ജയിച്ചാണ് ഇംഗ്ലണ്ട് ഇറങ്ങുന്നത്. ഒരു ജയവും രണ്ട് തോൽവിയുമടക്കം രണ്ട് പോയിന്‍റുള്ള ശ്രീലങ്ക ഗ്രൂപ്പിൽ നാലാം സ്ഥാനത്താണ്.

ടി20 ലോകകപ്പ്: ടോസ് മുതല്‍ കളി കൈവിട്ടു; ഇന്ത്യയുടെ തോൽവിക്ക് വഴിവെച്ച അഞ്ച് കാരണങ്ങൾ

ശ്രീലങ്കയ്ക്കെതിരെ കളിച്ച പന്ത്രണ്ട് ടി20യിൽ എട്ടിലും ഇംഗ്ലണ്ടിനായിരുന്നു ജയം. ലോകകപ്പിൽ നാല് തവണ ഏറ്റുമുട്ടിയപ്പോൾ മൂന്നിലും ഇംഗ്ലണ്ട് ജയിച്ചു. 

Scroll to load tweet…
Scroll to load tweet…

ഇന്ത്യക്ക് തിരിച്ചടി, ഇനി കണക്കിലെ പ്രതീക്ഷകള്‍ 

ഇന്നലെ നടന്ന മത്സരത്തില്‍ ഇന്ത്യ ന്യൂസിലന്‍ഡിനോട് എട്ട് വിക്കറ്റിന്‍റെ തോല്‍വി വഴങ്ങി. ഇന്ത്യയുടെ 110 റൺസ് 33 പന്ത് ശേഷിക്കെ രണ്ട് വിക്കറ്റ് മാത്രം നഷ്‌ടപ്പെടുത്തി കിവീസ് മറികടന്നു. ഇതോടെ ഇന്ത്യയുടെ സെമിഫൈനൽ സാധ്യത മങ്ങി. ഡാരില്‍ മിച്ചല്‍- കെയ്‌ന്‍ വില്യംസണ്‍ സഖ്യം മത്സരം തട്ടിയെടുക്കുകയായിരുന്നു. മിച്ചല്‍ 49 റണ്‍സിലും ഗുപ്റ്റില്‍ 20ലും പുറത്തായി. ബുമ്രക്കാണ് ഇരു വിക്കറ്റുകളും. എന്നാല്‍ വില്യംസണും(33*), ദേവോണ്‍ കോണ്‍വേയും(2*) ടീമിനെ ജയിപ്പിച്ചു. 

ടി20 ലോകകപ്പ്: ന്യൂസിലന്‍ഡിനോട് എന്തുകൊണ്ട് തോറ്റു; കാരണങ്ങള്‍ പറഞ്ഞ് ജസ്‌പ്രീത് ബുമ്ര, 'ബയോ-ബബിളും പ്രതി'

നേരത്തെ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത കോലിപ്പടയ്‌ക്ക് 20 ഓവറില്‍ ഏഴ് വിക്കറ്റിന് 110 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. 19 പന്തില്‍ 26 റണ്‍സെടുത്ത രവീന്ദ്ര ജഡേജയാണ് ടോപ് സ്‌കോറര്‍. നായകന്‍ വിരാട് കോലി ഒന്‍പത് റണ്‍സില്‍ പുറത്തായി. കിവികള്‍ക്കായി ബോള്‍ട്ട് മൂന്നും സോധി രണ്ടും മില്‍നെയും സൗത്തിയും ഓരോ വിക്കറ്റും നേടി. ആദ്യ മത്സരത്തില്‍ പാകിസ്ഥാനോട് ഇന്ത്യ 10 വിക്കറ്റിന്‍റെ തോല്‍വി വഴങ്ങിയിരുന്നു. 

കൂടുതല്‍ ലോകകപ്പ് വാര്‍ത്തകള്‍

ടി20 ലോകകപ്പ്: ന്യൂസിലന്‍ഡിനോടേറ്റ തോല്‍വി ഭീരുത്വം കാരണം; കുറ്റസമ്മതവുമായി വിരാട് കോലി

ടി20 ലോകകപ്പ്: സെമി കാണാതെ ഇന്ത്യ പുറത്തായോ? ഇനിയുള്ള സാധ്യതകള്‍

ടി20 ലോകകപ്പ്: ഇന്ത്യന്‍ മോഹങ്ങള്‍ക്ക് ഇരുട്ടടി; വമ്പന്‍ ജയവുമായി ന്യൂസിലന്‍ഡ്