മൂന്ന് കളികളിൽ നിന്ന് രണ്ട് ജയമാണ് ദക്ഷിണാഫ്രിക്കയ്ക്കുള്ളത്. കളിച്ച മൂന്ന് കളിയും തോറ്റ ബംഗ്ലാദേശ് സെമി കാണാതെ പുറത്തായ ടീമാണ്. 

അബുദാബി: ടി20 ലോകകപ്പില്‍(T20 World Cup 2021) ദക്ഷിണാഫ്രിക്ക-ബംഗ്ലാദേശ്(SA vs BAN) മത്സരം അല്‍പസമയത്തിനകം. ടോസ് നേടിയ ദക്ഷിണാഫ്രിക്കന്‍ നായകന്‍ തെംബ ബവൂമ(Temba Bavuma) ബൗളിംഗ് തെരഞ്ഞെടുത്തു. ബംഗ്ലാദേശ് നിരയില്‍ പരിക്കേറ്റ ഷാക്കിബ് അല്‍ ഹസന്‍ കളിക്കാതിരിക്കുമ്പോള്‍ മുസ്‌താഫിസൂറിന് വിശ്രമം നല്‍കി. 

Scroll to load tweet…

ദക്ഷിണാഫ്രിക്ക: ക്വിന്‍റണ്‍ ഡി കോക്ക്, റീസ ഹെന്‍ഡ്രിക്സ്, തെംബ ബവൂമ, റാസി വാന്‍ ഡര്‍ ഡസ്സന്‍, എയ്ന്‍ മാര്‍ക്രം, ഡേവിഡ് മില്ലര്‍, ഡ്വെയ്ന്‍ പ്രിട്ടോറിയൂസ്, കഗിസോ റബാദ, കെശവ് മഹാരാജ്, ആന്‍‌റിച്ച് നോര്‍ജെ, തബ്രൈസ് ഷംസി.

ബംഗ്ലാദേശ്: മുഹമ്മദ് നയിം, ലിറ്റണ്‍ ദാസ്, സൗമ്യ സര്‍ക്കാര്‍, മുഷ്ഫിഖര്‍ റഹീം, മഹ്മുദുള്ള, അഫീഫ് ഹുസൈന്‍, ഷമീം ഹൊസൈന്‍, മെഹിദി ഹസന്‍, നാസും അഹമ്മദ്, ഷൊറിഫുള്‍ ഇസ്ലാം, ടസ്‌കിന്‍ അഹമ്മദ്. 

വൈകിട്ട് 3.30ന് അബുദാബിയിലാണ് മത്സരം. മൂന്ന് കളികളിൽ നിന്ന് രണ്ട് ജയമാണ് ദക്ഷിണാഫ്രിക്കയ്ക്കുള്ളത്. കളിച്ച മൂന്ന് കളിയും തോറ്റ ബംഗ്ലാദേശ് സെമി കാണാതെ പുറത്തായ ടീമാണ്. 

സെമിക്കരികെ പാകിസ്ഥാന്‍ 

ഇന്നത്തെ രണ്ടാമത്തെ കളിയിൽ നമീബിയയെ പാകിസ്ഥാൻ നേരിടും. രാത്രി ഏഴരയ്ക്ക് അബുദാബിയില്‍ തന്നെയാണ് മത്സരം. കളിച്ച മൂന്ന് മത്സരങ്ങളും ജയിച്ച് ആറ് പോയിന്‍റുള്ള പാകിസ്ഥാന് ഇന്ന് ജയം സ്വന്തമാക്കിയാൽ സെമിയിൽ കടക്കാനാകും. ആദ്യ മത്സരങ്ങളില്‍ ഇന്ത്യ, ന്യൂസിലന്‍ഡ്, അഫ്‌ഗാനിസ്ഥാന്‍ ടീമുകളേയാണ് പാകിസ്ഥാന്‍ പരാജയപ്പെടുത്തിയത്. രണ്ട് കളികളിൽ ഒരു ജയമാണ് നമീബിയയുടെ ഇതുവരെയുള്ള സമ്പാദ്യം. 

ഇന്ത്യ നാളെ ഇറങ്ങും 

ലോകകപ്പിൽ ടീം ഇന്ത്യക്ക് നാളെ മൂന്നാം മത്സരമാണ്. അബുദാബിയിൽ രാത്രി ഏഴരയ്ക്ക് തുടങ്ങുന്ന കളിയിൽ അഫ്‌ഗാനിസ്ഥാനാണ് എതിരാളികൾ. പാകിസ്ഥാനോടും ന്യൂസിലൻഡിനോടും തോറ്റ ഇന്ത്യ ആദ്യ ജയം ലക്ഷ്യമിടുന്നു. മൂന്ന് കളിയിൽ രണ്ടും ജയിച്ച അഫ്ഗാനിസ്ഥാൻ ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്താണിപ്പോൾ. ഇനിയുള്ള എല്ലാ കളിയും ജയിച്ചാലേ ഇന്ത്യക്ക് നേരിയ സെമി സാധ്യതയുള്ളൂ. മറ്റ് ടീമുകളുടെ ഫലവും നെറ്റ് റണ്‍റേറ്റും നിര്‍ണായകമാകും.

യുവ്‌രാജ് സിംഗ് ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുന്നു; സര്‍പ്രൈസ് പ്രഖ്യാപനം