സൂപ്പര്‍ 12ല്‍ ശ്രീലങ്കയ്ക്ക് എതിരെയുള്ള മത്സരത്തിലാണ് മാലന് ഗ്രോയിന്‍ ഇഞ്ചുറിയുണ്ടായത്. പരിക്കേറ്റ താരത്തിന് മത്സരത്തിനിടെ പുറത്തേക്ക് പോകേണ്ടി വന്നിരുന്നു. ട്വന്‍റി 20 ക്രിക്കറ്റിലെ മുന്‍ ലോക ഒന്നാം നമ്പറായ മലാന്‍ ഇംഗ്ലണ്ടിന്‍റെ വിശ്വസ്തനായ ബാറ്ററാണ്.
അഡ്‍ലെയ്ഡ്: ട്വന്‍റി 20 ലോകകപ്പില്‍ ഇന്ത്യക്കെതിരെയുള്ള സെമി ഫൈനല്‍ പോരാട്ടത്തിന് ഒരുങ്ങുന്നതിനിടെ ഇംഗ്ലണ്ട് ടീമിന് കനത്ത തിരിച്ചടി. സൂപ്പര്‍ താരം ഡേവിഡ് മലാന് പരിക്കേറ്റതായുള്ള വിവരങ്ങള്‍ ഇപ്പോള്‍ പുറത്ത് വന്നിട്ടുണ്ട്. പരിക്കേറ്റ താരത്തിന് ഇന്ത്യക്കെതിരെയുള്ള മത്സരം നഷ്ടമായേക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. മലാന് പരിക്കേറ്റതായും ഇന്ത്യക്കെതിരെ ചിലപ്പോള്‍ അദ്ദേഹത്തിന് കളിക്കാന്‍ സാധിക്കില്ലെന്നും സഹതാരം മോയിന്‍ അലി പറഞ്ഞു.
സൂപ്പര്‍ 12ല്‍ ശ്രീലങ്കയ്ക്ക് എതിരെയുള്ള മത്സരത്തിലാണ് മാലന് ഗ്രോയിന്‍ ഇഞ്ചുറിയുണ്ടായത്. പരിക്കേറ്റ താരത്തിന് മത്സരത്തിനിടെ പുറത്തേക്ക് പോകേണ്ടി വന്നിരുന്നു. ട്വന്‍റി 20 ക്രിക്കറ്റിലെ മുന്‍ ലോക ഒന്നാം നമ്പറായ മലാന്‍ ഇംഗ്ലണ്ടിന്‍റെ വിശ്വസ്തനായ ബാറ്ററാണ്. വലിയ പ്രതീക്ഷകളോടെ ലോകകപ്പിനെത്തിയ ഇംഗ്ലീഷ് നിര അത്ര മെച്ചപ്പെട്ട പ്രകടനമല്ല ഓസീസ് മണ്ണില്‍ പുറത്തെടുത്തിട്ടുള്ളത്. സൂപ്പര്‍ 12 മത്സരത്തില്‍ അയല്‍ലന്‍ഡിനോട് ടീം തോല്‍വിയേറ്റ് വാങ്ങിയിരുന്നു.
ഒടുവില്‍ ശ്രീലങ്കയോട് കഷ്ടപ്പെട്ട് നേടിയ വിജയവുമായാണ് ഓസ്ട്രേലിയയെ പിന്തള്ളി ടീം അവസാന നാലിലെത്തിയത്. ഈ സാഹചര്യത്തില്‍ മലാന്‍ കൂടെ പുറത്താകുന്നത് ഇംഗ്ലണ്ടിന് വലിയ തിരിച്ചടിയാകുമെന്ന് ഉറപ്പാണ്. ടി20 ലോകകപ്പിന്‍റെ രണ്ടാം സെമിയില്‍ വ്യാഴാഴ്ചയാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള പോരാട്ടം നടക്കുക. ഓസ്ട്രേലിയയിലെ കാലം തെറ്റിയ കാലാവസ്ഥയാണ് ആരാധകര്‍ക്ക് ആശങ്കയുണര്‍ത്തുന്നത്. . ഈ ലോകകപ്പില്‍ നിരവധി മത്സരങ്ങളാണ് ടോസ് പോലും സാധ്യമാവാതെ ഉപേക്ഷിക്കപ്പെട്ടത്.
ഓസ്ട്രേലിയ-ഇംഗ്ലണ്ട് പോരാട്ടവും ഇതില്‍പ്പെടും. സെമി ഫൈനലിസ്റ്റുകളെ തീരുമാനിക്കുന്നതില്‍ ഇത് നിര്‍ണായകമാകുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ വ്യാഴാഴ്ച നടക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് സെമി ഫൈനല്‍ ദിവസം അഡ്‌ലെയ്ഡില്‍ മഴ പെയ്യുമോ എന്നാണ് ആരാധകര്‍ ആശങ്കപ്പെടുന്നത്.
എന്നാല്‍ ആരാധകര്‍ക്ക് ആശ്വാസം നല്‍കുന്ന വാര്‍ത്തയാണ് ഓസ്ട്രേലിയന്‍ കാലാവസ്ഥ വകുപ്പ് പുറത്തുവിടുന്നത്. മത്സരദിവസം മഴ പെയ്യാന്‍ 30 ശതമാനം സാധ്യതയുണ്ടെങ്കിലും അത് രാവിലെയായിരിക്കുമെന്നാണ് പ്രവചനം. പ്രാദേശിക സമയം വൈകിട്ട് 6.30ന്(ഇന്ത്യന്‍ സമയം ഉച്ചക്ക് 1.30)ആണ് മത്സരം തുടങ്ങുക എന്നതിനാല്‍ രാവിലെ മഴ പെയ്താലും അത് മത്സരത്തെ ബാധിക്കില്ല.
ഒരെയൊരു 'മിസ്റ്റര്‍ 360'യെ ലോകത്തുള്ളൂവെന്ന് സൂര്യകുമാര്‍; പ്രതികരിച്ച് ഡിവില്ലിയേഴ്സ്
