Asianet News MalayalamAsianet News Malayalam

ടി20 ലോകകപ്പ്: സെമി ഉറപ്പിക്കാന്‍ ഇംഗ്ലണ്ട്, വഴി മുടക്കാന്‍ ലങ്ക

നെഗറ്റീവ് റൺറേറ്റുമായി രണ്ടാമതുള്ള ഓസ്ട്രേലിയക്കും ഏഴ് പോയിന്‍റാണെങ്കിലും ഇന്ന് ലങ്കക്കെതിരെ ഇംഗ്ലണ്ട് ജയിച്ചാൽ ആതിഥേയര്‍ക്ക് പുറത്തേക്കുള്ള വഴിയൊരുങ്ങും.

T20 World Cup 2022: Will Sri Lanka spoil England's Semi final chances
Author
First Published Nov 5, 2022, 9:41 AM IST

സിഡ്‌നി: ടി20 ലോകകപ്പിൽ ഗ്രൂപ്പ് ഒന്നിൽ ഇന്ന് നിർണായക പോരാട്ടം. സൂപ്പർ 12ൽ സെമി പ്രതീക്ഷയോടെ ഇറങ്ങുന്ന ഇംഗ്ലണ്ട്, ശ്രീലങ്കയെ നേരിടും. ഉച്ചയ്ക്ക് ഒന്നരയ്ക്ക് സിഡ്നിയിലാണ് മത്സരം. ജയിച്ചാൽ ഇംഗ്ലണ്ട് സെമിയിലേക്ക് മുന്നേറും.തോറ്റാൽ ആതിഥേയരും നിലവിലെ ചാമ്പ്യന്‍മാരുമായ ഓസ്ട്രേലിയ സെമിയിലെത്തും. സിഡ്നിയിൽ ആദ്യം ബാറ്റ് ചെയ്യുന്ന ടീമിന് ജയസാധ്യത പ്രതീക്ഷിക്കുന്നതിനാൽ ടോസും നിർണായകമാണ്.

ഈ ലോകകപ്പിൽ വേദിയിൽ നടന്ന അഞ്ച് കളികളിലും ആദ്യം ബാറ്റ് ചെയ്ത ടീമുകളാണ് ജയിച്ചത്. നേർക്കുനേർ പോരിൽ ശ്രീലങ്കയ്ക്കെതിരെ ഇംഗ്ലണ്ടിന് മേൽക്കൈ ഉണ്ട്. ഒമ്പത് കളിയിൽ ഇംഗ്ലണ്ട് ജയിച്ചപ്പോൾ  നാല് കളികളിൽ ശ്രീലങ്ക ജയിച്ചു.പോയിന്‍റ് പട്ടിക പരിശോധിച്ചാൽ ഗ്രൂപ്പ് ഒന്നിൽ ഏഴ് പോയിന്‍റും മികച്ച നെറ്റ് റണ്‍റേറ്റുമായി ന്യുസീലൻഡ് സെമി ഉറപ്പിച്ചിട്ടുണ്ട്.

ഞങ്ങള്‍ക്ക് ഇനിയും സെമി ഫൈനല്‍ സാധ്യതയുണ്ട്; ആത്മവിശ്വാസം പ്രകടിപ്പിച്ച് ബംഗ്ലാദേശ് താരം ടസ്‌കിന്‍ അഹമ്മദ്

നെഗറ്റീവ് റൺറേറ്റുമായി രണ്ടാമതുള്ള ഓസ്ട്രേലിയക്കും ഏഴ് പോയിന്‍റാണെങ്കിലും ഇന്ന് ലങ്കക്കെതിരെ ഇംഗ്ലണ്ട് ജയിച്ചാൽ ആതിഥേയര്‍ക്ക് പുറത്തേക്കുള്ള വഴിയൊരുങ്ങും. ഇംഗ്ലണ്ട് തോൽക്കുകയോ മത്സരം മഴമൂലം ഉപേക്ഷിക്കുകയോ ചെയ്താൽ മാത്രമെ ഓസ്ട്രേലിയക്ക് സെമിയിലേക്കെത്താനാകൂ. നാലു പോയന്‍റ് മാത്രമുള്ള ശ്രീലങ്കയ്ക്ക് ഇന്ന് ജയിച്ചാലും പരമാവധി ആറ് പോയന്‍റേ നേടാനാവൂ എന്നതിനാല്‍ സെമിയിലേക്കെത്താനാകില്ല.

ഇംഗ്ലണ്ട് ഇന്ന്വമ്പന്‍ ജയം നേടിയില്ലെങ്കില്‍ മികച്ച നെറ്റ് റണ്‍റേറ്റുള്ള ന്യൂസിലന്‍ഡ് ഗ്രൂപ്പ് ചാമ്പ്യന്‍മാരാകും. 100 റണ്‍സിന് മുകളിലുള്ള ജയമാണ് ഇംഗ്ലണ്ട് നേടുന്നതെങ്കില്‍ മാത്രമെ ന്യൂസിലന്‍ഡിനെ മറികടന്ന് നെറ്റ് റണ്‍റേറ്റില്‍ ഇംഗ്ലണ്ടിന് മുന്നിലെത്താനാവു. സെമിയില്‍ ഗ്രൂപ്പ് രണ്ടിലെ രണ്ടാം സ്ഥാനക്കാരെയാണ് ഗ്രൂപ്പ് ഒന്നിലെ ഒന്നാം സ്ഥാനക്കാര്‍ നേരിടേണ്ടത്. ദക്ഷിണാഫ്രിക്കയും ഇന്ത്യയുമാണ് ഗ്രൂപ്പ് രണ്ടില്‍ മുന്നിലുള്ളത്.

എന്നാല്‍ അവസാന മത്സരങ്ങളില്‍ ജയിച്ചാല്‍ പാക്കിസ്ഥാനും ബംഗ്ലാദേശിനും ഇപ്പോഴും ഗ്രൂപ്പ് രണ്ടില്‍ നേരിയ സെമി സാധ്യതകളുണ്ട്.

Follow Us:
Download App:
  • android
  • ios