ടി20 ലോകകപ്പിലെ (T20 World Cup) ഉദ്ഘാടന മത്സരത്തില്‍ ഓസ്‌ട്രേലിയക്കെതിരെ (Australia) ദക്ഷിണാഫ്രിക്ക (South Africa) ആദ്യം ബാറ്റ് ചെയ്യും.

അബുദാബി: ടി20 ലോകകപ്പിലെ (T20 World Cup) ഉദ്ഘാടന മത്സരത്തില്‍ ഓസ്‌ട്രേലിയക്കെതിരെ (Australia) ദക്ഷിണാഫ്രിക്ക (South Africa) ആദ്യം ബാറ്റ് ചെയ്യും. അബുദാബി ഷെയ്ഖ് സയ്യിദ് സ്‌റ്റേഡിയത്തില്‍ ടോസ് നേടിയ ഓസ്‌ട്രേലിയ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.

ടി20 ലോകകപ്പ്: ആര് എറിയും, ആര് ബാറ്റെടുക്കും? പാകിസ്ഥാനെതിരെ ഇന്ത്യയുടെ സാധ്യത ഇലവന്‍ അറിയാം

മോശം ഫോമിലുള്ള ഡേവിഡ് വാര്‍ണറെ ഉള്‍പ്പെടുത്തിയാണ് ഓസീസ് ഇറങ്ങുന്നത്. അഷ്ടണ്‍ അഗര്‍, കെയ്ന്‍ റിച്ചാര്‍ഡ്‌സണ്‍, ജോഷ് ഇന്‍ഗ്ലിഷ്, മിച്ചല്‍ സ്വെപ്‌സണ്‍ എന്നിവര്‍ പുറത്തിരിക്കും. പാറ്റ് കമ്മിന്‍സ്, ജോഷ് ഹേസല്‍വുഡ്, മിച്ചല്‍ സ്റ്റാര്‍ക്ക് എ്‌നിവരാണ് പേസര്‍മാര്‍. ദക്ഷിണാഫ്രിക്കന്‍ ടീമില്‍ കഗിസോ റബാദ, ആന്റിച്ച് നോര്‍ക്യ എന്നിവര്‍ പേസ് വകുപ്പിലുണ്ട്. 

ടി20 ലോകകപ്പ്: 'കോലി കേമനാണ്, അസം അത്രത്തോളം ആയിട്ടില്ല'; താരതമ്യത്തില്‍ പ്രതികരിച്ച് മുന്‍ പാക് ക്യാപ്റ്റന്‍

ഓസ്‌ട്രേലിയന്‍ ടീം: ആരോണ്‍ ഫിഞ്ച്, ഡേവിഡ് വാര്‍ണര്‍, മിച്ചല്‍ മാര്‍ഷ്, ഗ്ലെന്‍ മാക്‌സ്‌വെല്‍, സ്റ്റീവന്‍ സ്മിത്ത്, മാര്‍കസ് സ്റ്റോയിനിസ്, മാത്യു വെയ്ഡ്, പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, ആഡം സാംപ, ജോഷ് ഹേസല്‍വുഡ്. 

ടി20 ലോകകപ്പ്: 'ഇന്ത്യയുടെ സാധ്യതകള്‍ വര്‍ധിപ്പിക്കുന്ന നാല് തലകള്‍'; സഞ്ജു സാംസണ്‍ സംസാരിക്കുന്നു

ദക്ഷിണാഫ്രിക്ക: ക്വിന്റണ്‍ ഡി കോക്ക്, തെംബ ബവൂമ, എയ്ഡന്‍ മാര്‍ക്രം, റാസ്സി വാന്‍ ഡര്‍ ഡസ്സന്‍, ഡേവിഡ് മില്ലര്‍, ഹെന്റിച്ച് ക്ലാസന്‍, ഡ്വെയ്ന്‍ പ്രിട്ടോറിയൂസ്, കേശവ് മഹാരാജ്, കഗിസോ റബാദ, ആന്റിച്ച് നോര്‍ക്യ, തംബ്രൈസ് ഷംസി.