രണ്ട് മാറ്റങ്ങളുമായിട്ടാണ് വിന്‍ഡീസ് ഇറങ്ങുന്നത്. ലെന്‍ഡല്‍ സിമ്മണ്‍സിന് പകരം റോസ്റ്റ്ണ്‍ ചേസ് ടീമിലെത്തി. താരത്തിന്റെ ടി20 അരങ്ങേറ്റമാണിത്.

ഷാര്‍ജ: ടി20 ലോകകപ്പില്‍ (T20 World Cup) വെസ്റ്റ് ഇന്‍ഡീസിനെതിരായ (West Indies) മത്സരത്തില്‍ ബംഗ്ലാദേശ് (Bangladesh) ആദ്യം പന്തെടുക്കും. ടോസ് നേടിയ ബംഗ്ലാ ക്യാപ്റ്റന്‍ മഹ്മുദുള്ള വിന്‍ഡീസിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. 

ടി20 ലോകകപ്പ്: 'ഇന്ത്യ കപ്പുയര്‍ത്തില്ലെന്ന് പറയുന്നത് മണ്ടത്തരം'; മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്റെ വാക്കുകള്‍

രണ്ട് മാറ്റങ്ങളുമായിട്ടാണ് വിന്‍ഡീസ് ഇറങ്ങുന്നത്. ലെന്‍ഡല്‍ സിമ്മണ്‍സിന് പകരം റോസ്റ്റ്ണ്‍ ചേസ് ടീമിലെത്തി. താരത്തിന്റെ ടി20 അരങ്ങേറ്റമാണിത്. ഹെയ്ഡല്‍ വാല്‍ഷിന് പകരം ജേസണ്‍ ഹോള്‍ഡറും കളിക്കും. ക്രിസ് ഗെയ്ല്‍ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യും. ബംഗ്ലാദേശും രണ്ട് മാറ്റങ്ങളള്‍ വരുത്തി. സൗമ്യ സര്‍ക്കാര്‍, ടസ്‌കിന്‍ അഹമ്മദ് എന്നിവര്‍ ടീമിലെത്തി. നൂറുല്‍, നസും എന്നിവര്‍ പുറത്തായി.

ടി20 ലോകകപ്പ്: രണ്ടാമത് ബാറ്റ് ചെയ്താല്‍ ജയമുറപ്പ്; യുഎഇയില്‍ കളിക്കുന്നത് 'ടോസ്'

കളിച്ച രണ്ട് മത്സരങ്ങളിലും തോറ്റ ടീമുകളാണ് ഇരുവരും. ശ്രീലങ്ക, ഇംഗ്ലണ്ട് ടീമുകളോടാണ് ബംഗ്ലാദേശിന്റെ തോല്‍വി. വിന്‍ഡീസാവട്ടെ ഇംഗ്ലണ്ടിനെ കൂടാതെ ദക്ഷിണാഫ്രിക്കയോടും പരാജയപ്പെട്ടു.

ടി20 ലോകകപ്പ്: കാത്തിരിക്കുന്നത് ഇന്ത്യ-പാക് ഫൈനലിന്; സംഭവിച്ചാല്‍ വലിയ നേട്ടമെന്ന് സാഖ്‌ലൈന്‍ മുഷ്താഖ്

ബംഗ്ലാദേശ്: മുഹമ്മദ് നയിം, ലിറ്റണ്‍ ദാസ്, ഷാക്കിബ് അല്‍ ഹസന്‍, മുഷ്ഫിഖര്‍ റഹീം, മഹ്മുദുള്ള, അഫീഫ് ഹുസൈന്‍, മഹേദി ഹസന്‍, ഷൊറിഫുള്‍ ഇസ്ലാം, മുസ്തഫിസുര്‍ റഹ്മാന്‍, ടസ്‌കിന്‍ അഹമ്മദ്. 

വിന്‍ഡീസ്: ക്രിസ് ഗെയ്ല്‍, എവിന്‍ ലൂയിസ്, റോസ്റ്റണ്‍ ചേസ്, നിക്കോളാസ് പുരാന്‍, ഷിംറോണ്‍ ഹെറ്റ്മയേര്‍, കീറണ്‍ പൊള്ളാര്‍ഡ്, ആന്ദ്രേ റസ്സല്‍, ജേസണ്‍ ഹോള്‍ഡര്‍, ഡ്വെയ്ന്‍ ബ്രാവോ, അകീല്‍ ഹൊസീന്‍, രവി രാംപോള്‍.