ഓസ്ട്രേലിയയുടെ ഡേവിഡ് വാര്‍ണറും, ഇംഗ്ലണ്ടിന്‍റെ ജോസ് ബട്‍‍ലറുമാണ് ഓപ്പണര്‍മാര്‍. ബാബര്‍ അസം വണ്‍ഡൗണായി എത്തുന്ന ടീമില്‍ ശ്രീലങ്കയുടെ ചരിത് അസലങ്കയാണ് നാലാം നമ്പറില്‍. ദക്ഷിണാഫ്രിക്കയുടെ എയ്ഡന്‍ മര്‍ക്രാം, ഇംഗ്ലണ്ട് ഓള്‍ റൗണ്ടര്‍ മൊയീന്‍ അലി എന്നിവരാണ് മധ്യനിരയിൽ

ദുബായ്: ട്വന്‍റി 20 ലോകകപ്പിലെ(T20 World Cup) പ്രകടനത്തിന്‍റെ അടിസ്ഥാനത്തിൽ ലോകകപ്പ് ഇലവനെ പ്രഖ്യാപിച്ച് ഐസിസി(ICC). പാകിസ്ഥാന്‍ നായകന്‍ ബാബര്‍ അസം(Babar Azam) ആണ് ഐസിസി ടീമിന്‍റെയും ക്യാപ്റ്റന്‍. ഇന്ത്യയിൽ നിന്നാരും ടീമില്‍ ഇല്ല

ഓസ്ട്രേലിയയുടെ ഡേവിഡ് വാര്‍ണറും, ഇംഗ്ലണ്ടിന്‍റെ ജോസ് ബട്‍‍ലറുമാണ് ഓപ്പണര്‍മാര്‍. ബാബര്‍ അസം വണ്‍ഡൗണായി എത്തുന്ന ടീമില്‍ ശ്രീലങ്കയുടെ ചരിത് അസലങ്കയാണ് നാലാം നമ്പറില്‍. ദക്ഷിണാഫ്രിക്കയുടെ എയ്ഡന്‍ മര്‍ക്രാം, ഇംഗ്ലണ്ട് ഓള്‍ റൗണ്ടര്‍ മൊയീന്‍ അലി എന്നിവരാണ് മധ്യനിരയിൽ.

ശ്രീലങ്കയുടെ വനിന്ദു ഹസരംഗയും ഓസീസിന്‍റെ ആഡം സാംപയും സ്പിന്നര്‍മാരായി ടീമിലെത്തി.ഓസീസ് താരം ജോഷ് ഹെയ്സൽവുഡ്, ന്യുസീലന്‍ഡിന്‍റെ ട്രെന്‍റ് ബോള്‍ട്ട്, ദക്ഷിണാഫ്രിക്കയുടെ ആന്‍‍‍റിച്ച് നോര്‍ട്യ, എന്നിവരാണ് പേസര്‍മാര്‍. പാക് പേസര്‍ ഷഹീന്‍ ഷാ അഫ്രീദിയെ പന്ത്രണ്ടാമനായും തെരഞ്ഞെടുത്തിട്ടുണ്ട്.

Scroll to load tweet…

ലോകകപ്പിന്‍റെ സെമി കാണാതെ പുറത്തായ ഇന്ത്യന്‍ ടീമിലെ ഒരാള്‍ പോലും ഐസിസി ടീമിലിടം പിടിച്ചില്ല. ലോകകപ്പില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയ ഷഹീന്‍ പാക് പേസര്‍ ഷഹീന്‍ അഫ്രീദിയെ പന്ത്രണ്ടാമനായി ഉള്‍പ്പെടുത്തിയപ്പോള്‍ പാക് വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്‌വാന് ടീമിലിടമില്ല.