മഴ മൂലം ഇന്ന് ബ്രിസ്ബേനില്‍ നടക്കേണ്ടിയിരുന്ന ഇന്ത്യ-ന്യൂസിലന്‍ഡ് സന്നാഹ മത്സരവും ഒറ്റ പന്ത് പോലും എറിയാതെ ഉപേക്ഷിച്ചിരുന്നു. പാക്കിസ്ഥാന്‍-അഫ്ഗാനിസ്ഥാന്‍ മത്സരവും മഴമൂലം പൂര്‍ത്തിയാക്കാനായിരുന്നില്ല.കഴിഞ്ഞ ലോകകപ്പിലെ തോല്‍വിക്കും ഏഷ്യാ കപ്പിലെ സൂപ്പര്‍ ഫോറിലെ തോല്‍വിക്കും പകരംവീട്ടാനാണ് ടീം ഇന്ത്യ മെല്‍ബണില്‍ ഇറങ്ങുന്നത്. 

മെല്‍ബണ്‍:ട്വന്‍റി 20 ലോകകപ്പില്‍ ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ഇന്ത്യാ-പാക് പോരാട്ടത്തിന് മഴ ഭീഷണി.23ന് മെല്‍ബണിലാണ് സൂപ്പര്‍ 12ലെ ഇന്ത്യ-പാക് പോരാട്ടം നടക്കുക. എന്നാല്‍ 23ന് മെല്‍ബണില്‍ മഴ പെയ്യാന്‍ 80 ശതമാനം സാധ്യതയുണ്ടെന്നാണ് ഓസ്ട്രേലിയന്‍ കാലവസ്ഥാ വകുപ്പിന്‍റെ പ്രവചനം.മത്സരം നടക്കുന്ന വൈകുന്നേരമായിരിക്കും മഴ പെയ്യാന്‍ ഏറ്റവും കൂടുതല്‍ സാധ്യതയെന്നും പ്രവചനത്തില്‍ പറയുന്നു.

മഴമൂലം മത്സരം ഒരു പന്ത് പോലും എറിയാതെ പൂര്‍ണമായും ഉപേക്ഷിക്കപ്പെടാനുള്ള ശക്തമായ സാധ്യതയും നിലനില്‍ക്കുന്നുണ്ട്. ഇന്ത്യ-പാക് പോരാട്ടം നേരിട്ട് കാണാനായി ടിക്കറ്റെടുത്ത ഒരു ലക്ഷത്തോളം ആരാധകരെയും ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആരാധകരെയും നിരാശരാക്കുന്നതാണ് മെല്‍ബണിലെ കാലാവസ്ഥാ പ്രവചനം.ഞായറാഴ്ച മാത്രമല്ല, വെള്ളിയാഴ്ചയും ശനിയാഴ്ചയും മെല്‍ബണില്‍ കനത്ത മഴ പെയ്യാന്‍ 95 ശതമാനം സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.

കേരളത്തില്‍ നിന്ന് ടീം? വനിതാ ഐപിഎല്ലിന് അംഗീകാരമാകുമ്പോള്‍... സൂചനകള്‍ പ്രതീക്ഷാനിര്‍ഭരംമത്സത്തലേന്ന് കനത്ത മഴ പെയ്യുന്നത് മത്സരത്തിലെ ടോസ് നിര്‍ണായകമാക്കുമെന്നാണ് കരുതുന്നത്. മഴയ്ക്കൊപ്പം തണുത്ത അന്തരീക്ഷവുമാണ് വിവിധ ഓസ്‌ട്രേലിയന്‍ സംസ്ഥാനങ്ങളില്‍. മത്സരത്തിന് റിസര്‍വ് ദിനം ഇല്ലാത്തതിനാല്‍ മഴ മൂലം മത്സരം ഉപേക്ഷിച്ചാല്‍ ഇരു ടീമുകളും പോയന്‍റുകള്‍ തുല്യമായി പങ്കിടേണ്ടിവരും.

മഴ മൂലം ഇന്ന് ബ്രിസ്ബേനില്‍ നടക്കേണ്ടിയിരുന്ന ഇന്ത്യ-ന്യൂസിലന്‍ഡ് സന്നാഹ മത്സരവും ഒറ്റ പന്ത് പോലും എറിയാതെ ഉപേക്ഷിച്ചിരുന്നു. പാക്കിസ്ഥാന്‍-അഫ്ഗാനിസ്ഥാന്‍ മത്സരവും മഴമൂലം പൂര്‍ത്തിയാക്കാനായിരുന്നില്ല.കഴിഞ്ഞ ലോകകപ്പിലെ തോല്‍വിക്കും ഏഷ്യാ കപ്പിലെ സൂപ്പര്‍ ഫോറിലെ തോല്‍വിക്കും പകരംവീട്ടാനാണ് ടീം ഇന്ത്യ മെല്‍ബണില്‍ ഇറങ്ങുന്നത്.

ഷഹീന്‍ അഫ്രീദിയുടെ യോര്‍ക്കറില്‍ കാല്‍ തകര്‍ന്ന് അഫ്‌ഗാന്‍ താരം; എടുത്തോണ്ടുപോയത് പുറത്തേറ്റി!

ഒരു ലക്ഷത്തോളം പേരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള മെല്‍ബണ്‍ സ്റ്റേഡിയത്തില്‍ മത്സരത്തിനുള്ള ടിക്കറ്റുകളെല്ലാം ഇതിനകം വിറ്റുപോയിരുന്നു. യുഎഇയില്‍ നടന്ന കഴിഞ്ഞ വര്‍ഷത്തെ ട്വന്‍റി 20 ലോകകപ്പില്‍ ഇന്ത്യയെ പാകിസ്ഥാൻ 10 വിക്കറ്റിന് തോൽപിച്ചിരുന്നു. രോഹിത് ശര്‍മ്മ, കെ എല്‍ രാഹുല്‍, വിരാട് കോലി എന്നീ ടോപ് ത്രീയെ പുറത്താക്കി ഷഹീന്‍ ഷാ അഫ്രീദിയാണ് പാകിസ്ഥാന് ജയമൊരുക്കിയത്.

ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ്: രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍(വൈസ് ക്യാപ്റ്റന്‍), വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, റിഷഭ് പന്ത്(വിക്കറ്റ് കീപ്പര്‍), ദിനേശ് കാര്‍ത്തിക്(വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവിചന്ദ്രന്‍ അശ്വിന്‍, യുസ്‌വേന്ദ്ര ചാഹല്‍, അക്‌സര്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, അര്‍ഷ്‌ദീപ് സിംഗ്, മുഹമ്മദ് ഷമി.