മത്സരശേഷം ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി (Virat Kohli) പാകിസ്ഥാന്‍ ഓപ്പണര്‍ മുഹമ്മദ് റിസ്‌വാനെ (Mohammad Rizwan) കെട്ടിപ്പിടിച്ച് അഭിനന്ദിക്കുന്നതാണ് വീഡിയോ.

ദുബായ്: ടി20 ലോകകപ്പില്‍ (T20 World Cup) ഇന്ത്യ, പാകിസ്ഥാനോട് തോറ്റെങ്കിലും ഇരുടീമിലേയും താരങ്ങള്‍ തമ്മിലുള്ള സൗഹൃദം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. ഇത്തരത്തില്‍ നിരവധി ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. എന്നാലിപ്പോള്‍ ഒരു വീഡിയോയാണ് വൈറലായിരിക്കുന്നത്.

ടി20 ലോകകപ്പ്: തോല്‍വിക്കിടയിലും ഷഹീന്‍ അഫ്രീദിയെ പുകഴ്ത്തി വിരാട് കോലി

മത്സരശേഷം ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി (Virat Kohli) പാകിസ്ഥാന്‍ ഓപ്പണര്‍ മുഹമ്മദ് റിസ്‌വാനെ (Mohammad Rizwan) കെട്ടിപ്പിടിച്ച് അഭിനന്ദിക്കുന്നതാണ് വീഡിയോ. മത്സരത്തില്‍ 10 വിക്കറ്റിന്റെ ജയമാണ് പാകിസ്ഥാന്‍ സ്വന്തമാക്കിയത്. 55 പന്തില്‍ 79 റണ്‍സാണ് റിസ്വാന്‍ നേടിയത്. ക്യാപ്റ്റന്‍ ബാബര്‍ അസം 68 റണ്‍സ് നേടി. 

ടി20 ലോകകപ്പ്: 'ചതിച്ചു ഗയ്‌സ്! റിസ്‌വാനും ബാബറും ചതിച്ചു ഗയ്‌സ്'; കോലിപ്പടയ്ക്ക് ട്രോള്‍മഴ, ധോണിക്കും പരിഹാസം

ലോകകപ്പില്‍ പാകിസ്ഥാനെതിരെ 12 മത്സരങ്ങില്‍ അപരാജിത മുന്നേറ്റമായിരുന്നു ഇന്ത്യയുടേത്. എന്നാല്‍ ഇന്നലെ ആദ്യമായി തോല്‍വിയറിഞ്ഞു. ഇതിന്റെ സന്തോഷം പാക് താരങ്ങളുടെ മുഖത്തുണ്ടായിരുന്നു. മത്സരശേഷം കോലി അസമിന് ഹസ്തദാനം നല്‍കി. പിന്നാലെയാണ് റിസ്വാനെ കെട്ടിപ്പിടിച്ചത്. വൈറല്‍ വീഡിയോ കാണാം... 

Scroll to load tweet…

ക്രിക്കറ്റിന്റെ മനോഹാരിത എന്നാണ് പലരും ഈ സംഭവത്തെ വിശേഷിപ്പിച്ചത്. രാഷ്ട്രീയവൈരങ്ങള്‍പ്പുറമാണ് ഇത്തരം സൗഹൃദങ്ങളെന്നും ക്രിക്കറ്റ് ലോകം പറയുന്നു.