Asianet News MalayalamAsianet News Malayalam

Team India : കോലിയും ശാസ്ത്രിയും തമ്മിലുള്ള ബന്ധത്തില്‍ വിള്ളലുണ്ടായി; വിചിത്രവാദവുമായി ഇന്‍സമാം

നിലവില്‍ രോഹിത് ശര്‍മയാണ് (Rohit Sharma) ടി20 ടീമിനെ നയിക്കുന്നത്. ലോകകപ്പിന് ശേഷം രവി ശാസ്ത്രിയും  (Ravi Shastri) പരിശീലക സ്ഥാനത്ത് നിന്നൊഴിഞ്ഞു. രാഹുല്‍ ദ്രാവിഡാണ് ഇന്ത്യയുടെ പരിശീലകന്‍.

Team India Inzamam says relations between Kohli ex  coach and BCCI are not good
Author
Lahore, First Published Nov 27, 2021, 3:46 PM IST

ലാഹോര്‍: ടി20 ലോകകപ്പിന് മുമ്പാണ് വിരാട് കോലി (Virat Kohli) നായകസ്ഥാനം ഒഴിയുന്ന കാര്യം വ്യക്തമാക്കിയിരുന്നത്. നിലവില്‍ രോഹിത് ശര്‍മയാണ് (Rohit Sharma) ടി20 ടീമിനെ നയിക്കുന്നത്. ലോകകപ്പിന് ശേഷം രവി ശാസ്ത്രിയും  (Ravi Shastri) പരിശീലക സ്ഥാനത്ത് നിന്നൊഴിഞ്ഞു. രാഹുല്‍ ദ്രാവിഡാണ് ഇന്ത്യയുടെ പരിശീലകന്‍. എന്നാല്‍ കോലി ലോകകപ്പിന് മുമ്പ് നായകസ്ഥാനം ഒഴിയുമെന്ന് പ്രഖ്യാപിച്ചത് വിവാദങ്ങള്‍ക്കിടയാക്കി. വലിയ ടൂര്‍ണമെന്റിന് ഒരുങ്ങുമ്പോള്‍ ഇത്തരം തീരുമാനം കോലി എടുക്കരുതായിരുന്നുവെന്നാണ് പലരും പറഞ്ഞത്.

എന്തായാലും ഈ സംഭവത്തിന്റെ മറ്റൊരു തലം വിശദീകരിക്കുകയാണ് മുന്‍ പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ഇന്‍സമാം ഉള്‍ ഹഖ് (Inzamam-ul-Haq). ലോകകപ്പിന് മുമ്പ് കോലി-ശാസ്ത്രി ബന്ധത്തില്‍ വിള്ളലേറ്റിരുന്നതായി ഇന്‍സി ആരോപിച്ചു. അദ്ദേഹത്തിന്റെ വാക്കുകള്‍... ''ടൂര്‍ണമെന്റ് കഴിയുന്നതോടെ നായകസ്ഥാനം രാജിവയ്ക്കുമെന്ന് പറയുന്നത് ശരിയായ രീതിയല്ല. കോലി അസ്വസ്ഥനാണെന്നും സമ്മര്‍ദ്ദമുണ്ടെന്നുമാണ് ഇത്തരം പ്രസ്താവനകള്‍ സൂചിപ്പിക്കുന്നത്. ലോകകപ്പ് വലിയൊരു ടൂര്‍ണമെന്റിന് മുമ്പ് കോലി ഇത്തരത്തില്‍ പറയാന്‍ പാടില്ലായിരുന്നു. 

ലോകകപ്പ് ജയിക്കണം എന്നായിരുന്നു ഇന്ത്യക്ക് എങ്കില്‍ ക്യാപ്റ്റനേയും കോച്ചിനേയും അവര്‍ മാറ്റുമായിരുന്നോ? അവര്‍ക്കിടയില്‍ എന്തോ പ്രശ്‌നമുണ്ട്. ലോകകപ്പിന് മുന്‍പ് തന്നെ ഞാന്‍ ഇത് പറഞ്ഞിരുന്നു.  ശാസ്ത്രിക്ക് പകരം ദ്രാവിഡ് വരുമെന്ന് അവര്‍ക്കെല്ലാവര്‍ക്കും അറിയാമായിരുന്നു.''  ഇന്‍സി പറഞ്ഞു. 

ടി20 ലോകകപ്പില്‍ ഇന്ത്യ ഗ്രൂപ്പ്ഘട്ടത്തില്‍ തന്നെ പുറത്തായിരുന്നു. ആദ്യ മത്സരത്തില്‍ പാകിസ്ഥാനോടും രണ്ടാം മത്സരത്തില്‍ ന്യൂസിലന്‍ഡിനോടും ഇന്ത്യ തോറ്റു. മറ്റു മത്സരങ്ങളില്‍ ജയിച്ചെങ്കിലും ടീം പുറത്തായി.

Follow Us:
Download App:
  • android
  • ios