ദുബായ്: ഐസിസി ടെസ്റ്റ് ടീം റാങ്കിംഗില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി ടീം ഇന്ത്യ. വ്യാഴാഴ്‌ച പുറത്തുവന്ന വാര്‍ഷിക റാങ്കിംഗ് അപ്‌ഡേറ്റ് പ്രകാരമാണിത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയുടെ എതിരാളികളായ ന്യൂസിലന്‍ഡിന്‍റെ രണ്ടാം റാങ്കിനും കോട്ടമില്ല. ഒരു റേറ്റിംഗ് പോയിന്‍റ് ഉയര്‍ന്ന് 121ലാണ് ഇപ്പോള്‍ ടീം ഇന്ത്യ. ഒരു റേറ്റിംഗ് പോയിന്‍റ് മാത്രം പിന്നിലാണ് കിവികള്‍(120). 

ഓസ്‌ട്രേലിയക്കെതിരെ 2-1നും ഇംഗ്ലണ്ടിനെതിരെ 3-1നും നേടിയ പരമ്പര ജയങ്ങളാണ് കോലിപ്പടയെ തലപ്പത്ത് നിര്‍ത്തിയത്. അതേസമയം വെസ്റ്റ് ഇന്‍ഡീസിനും പാകിസ്ഥാനും എതിരെ നേടിയ 2-0ന്‍റെ ജയം ന്യൂസിലന്‍ഡിനും അനുകൂലമായി. 

ഇന്ത്യയൊരുക്കിയ കെണിയില്‍ വീണു; ടെസ്റ്റ് പരമ്പര നഷ്ടമാവാനുള്ള കാരണം തുറന്നുപറഞ്ഞ് ടിം പെയ്ന്‍

ഓസ്‌ട്രേലിയയെ പിന്തള്ളി ഇംഗ്ലണ്ട് മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നതാണ് റാങ്കിംഗിലെ ശ്രദ്ധേയമായ ഒരു കാര്യം. മൂന്നാമതുള്ള ഇംഗ്ലണ്ടിന് 109 ഉം നാലാമന്‍ ഓസ്‌ട്രേലിയക്ക് 108 ഉം റേറ്റിംഗ് പോയിന്‍റാണുള്ളത്. മൂന്ന് റേറ്റിംഗ് പോയിന്‍റ് ഉയര്‍ന്നെങ്കിലും പാകിസ്ഥാന്‍(94) അഞ്ചാം സ്ഥാനത്ത് തുടരുന്നു. ബംഗ്ലാദേശിനെതിരെ 2-0ന്‍റെ വിജയവും ലങ്കയോട് 0-0ന്‍റെ സമനിലയും നേടിയ വെസ്റ്റ് ഇന്‍ഡീസ്(84) എട്ടാം സ്ഥാനത്ത് നിന്ന് ആറാമതേക്ക് ഉയര്‍ന്നു. 2013ന് ശേഷം കരീബിയന്‍ ടീം നേടുന്ന ഉയര്‍ന്ന സ്ഥാനമാണിത്. 

ചരിത്രത്തിലെ ഏറ്റവും മോശം ടീം റാങ്കിംഗിന് ഒപ്പമുള്ള ദക്ഷിണാഫ്രിക്ക(80) ഏഴാം സ്ഥാനത്താണ്. ശ്രീലങ്കയും(78), ബംഗ്ലാദേശും(46), സിംബാബ്‌വെയുമാണ്(35) യഥാക്രമം എട്ട്, ഒന്‍പത്, പത്ത് സ്ഥാനങ്ങളില്‍. 

ഇന്ത്യക്കെതിരായ പരമ്പരക്ക് മുമ്പ് തിരിച്ചുവരവിനൊരുങ്ങി ആര്‍ച്ചര്‍, കൗണ്ടിയില്‍ കളിക്കും

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona