മത്സരത്തിലെ 17-ാം ഓവറിൽ അസിതയ്ക്കെതിരെ തുടർച്ചയായി മൂന്ന് ഫോറുകൾ അടിച്ച ജയ്‌സ്വാൾ അര്‍ധസെഞ്ചുറിയിലേക്ക് കുതിക്കുമ്പോഴായിരന്നു അതേ ഓവറിലെ അവസാന പന്തിൽ ഇൻസൈഡ് എഡ്ജ് ആയി ബൗൾഡായി മടങ്ങിയത്.

കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിന്‍റെ ഒന്നാം ദിനം ഗ്രൗണ്ടില്‍ കൈയാങ്കളിയുടെ വക്കത്തെത്തി ഇന്ത്യൻ ഓപ്പണർ യശസ്വി ജയ്‌സ്വാളും ശ്രീലങ്കൻ പേസർ അസിത ഫെർണാണ്ടോയും.ഹാട്രിക് ബൗണ്ടറി നേടിയതിന് പിന്നാലെ അസിതയുടെ പന്തിൽ ഔട്ടായി മടങ്ങുമ്പോഴാണ് തിരിച്ചുവന്ന് ജയ്സ്വാൾ അസിതയെ തലകൊണ്ട് ഇടിക്കുന്നതിന് തൊട്ടടുത്തെത്തിയത്. അസിതയുടെ തലയില്‍ തലകൊണ്ട് തൊട്ടെങ്കിലും ലങ്കൻ താരങ്ങള്‍ ഇടപെട്ട് ജയ്സ്വാളിനെ പിന്തിരിപ്പിക്കുകയായിരുന്നു. ഹാട്രിക് ബൗണ്ടറി അടിച്ചതിന് പിന്നാലെ പുറത്താക്കിയതിന്‍റെ ആവേശത്തില്‍ ജയസ്വാള്‍ മടങ്ങുമ്പോള്‍ അതിസ പറഞ്ഞ പ്രകോപനപരമായ പരാമര്‍ശാണ് ജയ്സ്വാളിനെ ചൊടിപ്പിച്ചതെന്നാണ് കരുതുന്നത്.

മത്സരത്തിലെ 17-ാം ഓവറിൽ അസിതയ്ക്കെതിരെ തുടർച്ചയായി മൂന്ന് ഫോറുകൾ അടിച്ച ജയ്‌സ്വാൾ അര്‍ധസെഞ്ചുറിയിലേക്ക് കുതിക്കുമ്പോഴായിരന്നു അതേ ഓവറിലെ അവസാന പന്തിൽ ഇൻസൈഡ് എഡ്ജ് ആയി ബൗൾഡായി മടങ്ങിയത്. പുറത്തായ ശേഷം ഡ്രസ്സിംഗ് റൂമിലേക്ക് മടങ്ങുകയായിരുന്ന ജയ്‌സ്വാളിന് അസിത നല്‍കിയ യാത്രയയപ്പ് ആണ് ഇന്ത്യൻ ഓപ്പണറെ പ്രകോപിപ്പിച്ചത്. തിരിഞ്ഞുനടന്ന് അസിതയോട് തർക്കിച്ച ജയ്‌സ്വാൾ, അദ്ദേഹത്തിന്റെ മുഖത്തേക്ക് തലകൊണ്ട് ഇടിക്കാൻ ശ്രമിച്ചതാണ് രംഗം വഷളാക്കിയത്. ശ്രീലങ്കൻ ക്യാപ്റ്റൻ ധനഞ്ജയ ഡി സിൽവ ഇടപെട്ടാണ് ഇരുതാരങ്ങളെയും പിടിച്ചുമാറ്റിയത്.

Scroll to load tweet…

ജയ്സ്വാളിനെതിരെ അച്ചടക്ക നടപടി വരുമോ?

ഐസിസി പെരുമാറ്റച്ചട്ടത്തിലെ ആർട്ടിക്കിൾ 2.18, 2.19 പ്രകാരം കളിക്കളത്തിലെ ശാരീരിക ആക്രമണങ്ങളും അക്രമപ്രവർത്തനങ്ങളും ഏറ്റവും ഗുരുതരമായ 'ലെവൽ 4' കുറ്റകൃത്യങ്ങളുടെ പരിധിയിലാണ് വരുന്നത്. കുറ്റം തെളിയിക്കപ്പെട്ടാൽ കളിക്കാരന് കുറഞ്ഞത് 5 ടെസ്റ്റ് മത്സരങ്ങളിൽ നിന്നോ 10 ഏകദിനങ്ങളിൽ നിന്നോ വിലക്ക് നേരിടേണ്ടി വരും. അതിനാൽ അശ്വി ജയ്‌സ്വാളിനെതിരെ ശക്തമായ നടപടിയുണ്ടാകുമോയെന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്.ആദ്യ ദിനം ലഞ്ചിന് പിരിയുമ്പോള്‍ ഇന്ത്യ 2 വിക്കറ്റ് നഷ്ടത്തിൽ 88 റൺസ് എന്ന നിലയിലാണ്.

Scroll to load tweet…

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക