ഏത് സാചര്യത്തിലും ഭയാശങ്കകളില്ലാതെ ആക്രമിക്കുക, അതുവഴി എതിരാളിയെ തളർത്തുക. ബ്രണ്ടൻ മക്കല്ലം മുഖ്യപരിശീലകനായ ശേഷം ടെസ്റ്റ് ക്രിക്കറ്റിൽ ഇംഗ്ലണ്ട് നടപ്പാക്കുന്ന ശൈലിയാണിത്.

ലണ്ടൻ: ടെസ്റ്റ് ക്രിക്കറ്റിലെ ബാസ്ബോൾ ശൈലി വിജയമാണോയെന്ന് ഇന്ത്യൻ പര്യടനത്തിൽ അറിയാമെന്ന് ഇംഗ്ലണ്ട് ടെസ്റ്റ് ടീം പരിശീലകന്‍ ബ്രണ്ടൻ മക്കല്ലം. സ്വന്തം കാണികൾക്ക് മുന്നിൽ കളിക്കുന്ന ഇന്ത്യയെ കീഴടക്കുകയാണ് ഏറ്റവും വലിയ വെല്ലുവിളിയെന്നും മക്കല്ലം പറഞ്ഞു.

ഏത് സാചര്യത്തിലും ഭയാശങ്കകളില്ലാതെ ആക്രമിക്കുക, അതുവഴി എതിരാളിയെ തളർത്തുക. ബ്രണ്ടൻ മക്കല്ലം മുഖ്യപരിശീലകനായ ശേഷം ടെസ്റ്റ് ക്രിക്കറ്റിൽ ഇംഗ്ലണ്ട് നടപ്പാക്കുന്ന ശൈലിയാണിത്. ബാസ്ബോൾ എന്ന് ക്രിക്കറ്റ് ലോകത്ത് അറിയപ്പെടുന്ന ഈ ആക്രമണ ശൈലിയുമായാണ് അഞ്ച് ടെസ്റ്റുകളടങ്ങിയ പരമ്പരയ്ക്കായി ഇംഗ്ലണ്ട് അടുത്തമാസം ഇന്ത്യയിലേക്ക് എത്തുന്നത്. അടുത്തമാസം തുടങ്ങുന്ന പരമ്പരയിൽ ബാസ്ബോൾ പരീക്ഷണം വിജയമാണോ അല്ലയോ എന്ന് വ്യക്തമാകുമെന്നാണ് ബ്രണ്ടൻ മക്കല്ലത്തിന്‍റെ വിലയിരുത്തല്‍.

ടെസ്റ്റ് ക്രിക്കറ്റ് ആകർഷകമാക്കുക, കൂടുതൽ കാണികളെ സ്റ്റേഡിയത്തിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബാസ്ബോൾ ശൈലിക്ക് ഇംഗ്ലണ്ട് തുടക്കമിട്ടത്. ഈ ശൈലിയിലുടെ അവിശ്വസനീയ വിജയങ്ങൾ പലതും നേടാൻ ഇംഗ്ലണ്ട് ടീമിന് കഴിഞ്ഞു. പക്ഷേ, ഇംഗ്ലണ്ട് യഥാർഥ വെല്ലുവിളി നേരിടാൻ പോകുന്നത് ഇന്ത്യയിൽ കളിക്കുന്പോഴായിരിക്കും. ഇന്ത്യയാണ് സ്വന്തം നാട്ടിൽ ഏറ്റവും ശക്തരായ ടീം. ഇന്ത്യയുടെ സ്പിൻ കരുത്തിനെ അതിജീവിക്കാനായില്ലെങ്കിൽ ഇംഗ്ലണ്ടിന് ബാസ്ബോൾ ശൈലി ഉപേക്ഷിക്കേണ്ടി വന്നേക്കുമെന്നും മക്കല്ലം പറഞ്ഞു.

'അവന്‍റെ കരിയർ വലിയ പ്രതിസന്ധിയിൽ, ഇനി ഇന്ത്യന്‍ ടീമിലെ വിളി പ്രതീക്ഷിക്കേണ്ടെന്ന്' തുറന്നു പറഞ്ഞ് ആകാശ് ചോപ്ര

ബ്രണ്ടൻ മക്കല്ലത്തിന്‍റെ ആക്രമണ ക്രിക്കറ്റിനോട് ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് യെസ് പറഞ്ഞതോടെയാണ് ബാസ്ബോൾ ശൈലിയുടെ ഉത്ഭവം. മക്കല്ലത്തിന്റെ വിളിപ്പേരായ ബാസിൽ നിന്നാണ് ഈ പേരുവന്നത്. മക്കല്ലം പരിശീലകനായതിന് ശേഷം ഇംഗ്ലണ്ട് കളിച്ച പതിനെട്ട് ടെസ്റ്റിൽ പതിമൂന്നിലും ഇംഗ്ലണ്ട് ജയിച്ചു. നാല് മത്സരങ്ങളില്‍ തോറ്റപ്പോള്‍ ഒരു കളി ഫലമില്ലാതെ ഉപേക്ഷിച്ചു. ജനുവരി 25ന് ഹൈദരാബാദിലാണ് ഇന്ത്യ,-ഇംഗ്ലണ്ട് ഒന്നാം ടെസ്റ്റിന് തുടക്കമാവുക. അഞ്ച് മത്സരങ്ങളുള്ള പരമ്പരയിലെ മറ്റ് നാലു ടെസ്റ്റുകള്‍ വിശാഖപട്ടണം, രാജ്കോട്ട്, റാഞ്ചി, ധർമ്മശാല എന്നിവിടങ്ങളില്‍ നടക്കും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക