പേസര്‍മാരായി മുകേഷ് കുമാറും അര്‍ഷ്ദീപ് സിങുമെല്ലാം ഉണ്ടെന്ന് പറയാമെങ്കിലും അവിടുത്തെ സാഹചര്യങ്ങള്‍ പരിഗണിക്കുമ്പോള്‍ ഭുവിയുടെ പേര് സെലക്ടര്‍മാര്‍ മറന്നു പോകരുതായിരുന്നുവെന്നും നെഹ്റ പറഞ്ഞു.

അഹമ്മദാബാദ്: ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ സെലക്ടര്‍മാര്‍ ഒഴിവാക്കാന്‍ പാടില്ലാത്ത കളിക്കാരന്‍റെ പേരുമായി മുന്‍ ഇന്ത്യന്‍ താരവും ഗുജറാത്ത് ടൈറ്റന്‍സ് പരിശീലകനുമായ ആശിഷ് നെഹ്റ.ടി20, ഏകദിന, ടെസ്റ്റ് പരമ്പരകള്‍ക്ക് മൂന്ന് വ്യത്യസ്ത ടീമുകളെ തെരഞ്ഞെടുത്ത സെലക്ടര്‍മാരുടെ തീരുമാനം തന്നെ അത്ഭുതപ്പെടുത്തുന്നില്ലെന്നും ഒരുവിധം എല്ലാ യുവതാരങ്ങള്‍ക്കും വിവിധ ടീമുകളില്‍ അവസരം നല്‍കിയപ്പോള്‍ പേസര്‍ ഭുവനേശ്വര്‍ കുമാറിന്‍റെ പേര് അവര്‍ മറക്കരുതായിരുന്നുവെന്നും ആശിഷ് നെഹ്റ ജിയോ സിനിമക്ക് നല്‍കിയ അഭിമുഖത്തില്‍ പറ‍ഞ്ഞു.

ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ടീമില്‍ ഒരു പേരാണ് ഇല്ലാത്തത്. പ്രത്യേകിച്ച് ദക്ഷിണാഫ്രിക്കയിലെ സാഹചര്യങ്ങള്‍ പരിഗണിക്കുമ്പോള്‍. അത് പേസര്‍ ഭുവനേശ്വര്‍ കുമാറാണ്. പേസര്‍മാരായി മുകേഷ് കുമാറും അര്‍ഷ്ദീപ് സിങുമെല്ലാം ഉണ്ടെന്ന് പറയാമെങ്കിലും അവിടുത്തെ സാഹചര്യങ്ങള്‍ പരിഗണിക്കുമ്പോള്‍ ഭുവിയുടെ പേര് സെലക്ടര്‍മാര്‍ മറന്നു പോകരുതായിരുന്നുവെന്നും നെഹ്റ പറഞ്ഞു.

ഇന്ത്യയിൽ അതിന് കഴിയും, പക്ഷെ ഇവിടെ പറ്റില്ല; സെലക്ടറാക്കിയതിന് പിന്നാലെ സൽമാൻ ബട്ടിനെ പുറത്താക്കി പാകിസ്ഥാൻ

രാജ്യാന്തര ക്രിക്കറ്റില്‍ പരിചയസമ്പന്നായ ആഭ്യന്തര ക്രിക്കറ്റില്‍ ഇപ്പോഴും മികവ് കാട്ടുന്ന ബൗളറാണ് ഭുവി. സെലക്ടര്‍മാര്‍ അദ്ദേഹത്തില്‍ എപ്പോഴും ഒരു കണ്ണുവെക്കണമെന്നാണ് എനിക്ക് പറയാനുള്ളത്.അവരൊരിക്കലും ഭുവിയെ മറന്നുപോകരുത്, പ്രത്യേകിച്ച് ടി20, ഏകദിന ടീമുകളെ തെരഞ്ഞെടുക്കുമ്പോള്‍-നെഹ്റ പറഞ്ഞു.

ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ മൂന്ന് വീതം ടി20യും ഏകദിനങ്ങളും കളിക്കുന്ന ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഭാഗമായ രണ്ട് ടെസ്റ്റുകളിലും കളിക്കും. മൂന്ന് പരമ്പരകള്‍ക്കും മൂന്ന് വ്യത്യസ്ത നായകന്‍മാരും ടീമുകളെയുമാണ് സെലക്ടര്‍മാര്‍ ഇത്തവണ തെരഞ്ഞെടുത്തത്. മൂന്ന് ഫോര്‍മാാറ്റിലും ഇടം നേടിയ ഒരേയൊരു താരം റുതുരാജ് ഗെയ്ക്‌വാദ് മാത്രമാണ്.

ചെന്നൈ സൂപ്പര്‍ കിംഗ്സില്‍ അംബാട്ടി റായുഡുവിന്‍റെ പകരക്കാരനാവുക മലയാളി താരം;സര്‍പ്രൈസ് പേരുമായി അശ്വിന്‍

ടി20 മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീം: യശസ്വി ജയ്‌സ്വാൾ, ശുഭ്മാൻ ഗിൽ, റുതുരാജ് ഗെയ്‌ക്‌വാദ്, തിലക് വർമ്മ, സൂര്യകുമാർ യാദവ് (സി), റിങ്കു സിംഗ്, ശ്രേയസ് അയ്യർ,ഇഷാൻ കിഷൻ, ജിതേഷ് ശർമ്മ,രവീന്ദ്ര ജഡേജ,വാഷിംഗ്ടൺ സുന്ദർ,രവി ബിഷ്‌ണോയ്, കുൽദീപ് യാദവ്,അർഷ്ദീപ് സിംഗ്, മൊഹമ്മദ്. സിറാജ്, മുകേഷ് കുമാർ, ദീപക് ചാഹർ.

ഏകദിനങ്ങൾക്കുള്ള ഇന്ത്യൻ ടീം: റുതുരാജ് ഗെയ്‌ക്‌വാദ്,സായ് സുദർശൻ, തിലക് വർമ്മ, രജത് പതിദാർ, റിങ്കു സിംഗ്, ശ്രേയസ് അയ്യർ, കെ എൽ രാഹുൽ , സഞ്ജു സാംസൺ , അക്സർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ, കുൽദീപ് യാദവ്,യുസ്വേന്ദ്ര ചാഹൽ , മുകേഷ് കുമാർ, അവേഷ് ഖാൻ, അർഷ്ദീപ് സിംഗ്, ദീപക് ചാഹർ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക