ഭരതിനെ പുറത്താക്കിയതോടെ ഒരു നാഴികക്കല്ലും മര്‍ഫി പിന്നിട്ടു. ഓസ്‌ട്രേലിയക്ക് വേണ്ടി അരങ്ങേറ്റത്തില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തുന്ന നാലാമത്തെ ഓഫ്‌സ്പിന്നറായിരിക്കുകയാണ് മര്‍ഫി.

നാഗ്പൂര്‍: ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിക്ക് മുമ്പ് അധികമൊന്നും ചര്‍ച്ച ചെയ്യപ്പെടാതെ പോയ പേരാണ് ടോഡ് മര്‍ഫിയുടേത്. എന്നാല്‍ നാഗ്പൂരില്‍ ഇന്ത്യക്കെതിരെ അരങ്ങേറ്റ ടെസ്റ്റില്‍ തന്നെ താനാരാണെന്ന് തെളിയിച്ചുകൊടുത്തു. അഞ്ച് വിക്കറ്റുകളാണ് മര്‍ഫി പോക്കറ്റിലാക്കിയത്. അതും പ്രമുഖരായ കെ എല്‍ രാഹുല്‍, വിരാട് കോലി, ചേതേശ്വര്‍ പൂജാര, ആര്‍ അശ്വിന്‍, കെ എസ് ഭരത് എന്നിവരുടെ വിക്കറ്റുകള്‍. നിലയുറപ്പിക്കും മുമ്പ് എല്ലാവരേയും മടക്കാന്‍ മര്‍ഫിക്ക് സാധിച്ചു.

ഭരതിനെ പുറത്താക്കിയതോടെ ഒരു നാഴികക്കല്ലും മര്‍ഫി പിന്നിട്ടു. ഓസ്‌ട്രേലിയക്ക് വേണ്ടി അരങ്ങേറ്റത്തില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തുന്ന നാലാമത്തെ ഓഫ്‌സ്പിന്നറായിരിക്കുകയാണ് മര്‍ഫി. പീറ്റര്‍ ടെയ്‌ലര്‍, ജേസണ്‍ ക്രേസ, നതാന്‍ ലിയോണ്‍ എന്നിവള്‍ ഉള്‍പ്പെടുന്ന പട്ടികയിലാണ് മര്‍ഫിയും ഉള്‍പ്പെട്ടത്. 1986-87ല്‍ ടെയ്‌ലറാണ് ആദ്യം ഈ നേട്ടം സ്വന്തമാക്കിയത്. അന്ന് ഇംഗ്ലണ്ടിനെതിരെ സിഡ്‌നിയില്‍ 78 റണ്‍സിന് ആറ് വിക്കറ്റ് വീഴ്ത്താന്‍ ടെയ്‌ലര്‍ക്കായി.

ക്രേസ അദ്ദേഹത്തെ പിന്തുടര്‍ന്നു. 2008-09ല്‍ ഇന്ത്യന്‍ പര്യടനത്തിലായിരുന്നു താരത്തിന്റെ നേട്ടം. അന്ന് ന്ാഗ്പൂരില്‍ നടന്ന മത്സരത്തില്‍ 215 റണ്‍സിന് എട്ട് വിക്കറ്റാണ് ക്രേസ നേടിയത്. 2011ല്‍ നതാന്‍ ലിയോണും ഇക്കൂട്ടത്തില്‍ ഉള്‍പ്പെട്ടു. ഗാലെയില്‍ ശ്രീലങ്കയ്‌ക്കെതിരെ 34 റണ്‍സിനാണ് ലിയോണ്‍ അഞ്ച് വിക്കറ്റ് നേടിയത്. ഇപ്പോള്‍ മര്‍ഫിയും. അഞ്ച് വിക്കറ്റ് വീഴ്ത്തുമ്പോള്‍ 66 റണ്‍സ് മാത്രമാണ് മര്‍ഫി വിട്ടുകൊടുത്തത്.

എന്തൊരു പന്ത്! ഹിറ്റ്മാന്‍റെ മാസ് ഇന്നിംഗ്‌സിന് കമ്മിൻസിന്‍റെ ക്ലാസ് പന്തിൽ വിരാമം- വീഡിയോ

ടെസ്റ്റ് അരങ്ങേറ്റത്തില്‍ എതിര്‍ ടീമിന്റെ ആദ്യ നാല് വിക്കറ്റ് വീഴ്ത്തുന്ന താരമെന്ന നിലയിലും മര്‍ഫി ശ്രദ്ധിക്കപ്പെട്ടു. മുമ്പ് ഇംഗ്ലണ്ടിനെതിരെ ജാക്ക് സൗണ്ടേര്‍സ് (1901- 02), ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇയാന്‍ മെക്കിഫ് (1957- 58) എന്നിവരും നേട്ടം സ്വന്തമാക്കിയിരുന്നു. അഞ്ച് വിക്കറ്റ് നേടുന്ന പ്രായം കുറഞ്ഞ ഓസ്ട്രേലിയന്‍ സ്പിന്നര്‍ കൂടിയാണ് മര്‍ഫി. 22 വയസും 87 ദിവസവുമാണ് മര്‍ഫിയുടെ പ്രായം. 

Scroll to load tweet…
Scroll to load tweet…