കേരള ക്രിക്കറ്റ് ലീഗില്‍ കൊച്ചി ബ്ലൂ ടൈഗേഴ്‌സിനെതിരെ അദാനി ട്രിവാന്‍ഡ്രം റോയല്‍സിന് തകര്‍ച്ചയോടെ തുടക്കം. 

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗില്‍ കൊച്ചി ബ്ലൂ ടൈഗേഴ്‌സിനെതിരായ മത്സരത്തില്‍ അദാനി ട്രിവാന്‍ഡ്രം റോയല്‍സിന് തകര്‍ച്ചയോടെ തുടക്കം. തിരുവനന്തപുരം, ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ റോയല്‍സ് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 10 ഓവറില്‍ അഞ്ചിന് 45 എന്ന നിലയിലാണ്. റോയല്‍സിന്റെ മൂന്ന് താരങ്ങള്‍ റണ്ണൗട്ടായി. അഖിന്‍ സത്താര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. സഞ്ജു സാംസണ്‍ കൊച്ചി ബ്ലൂ ടൈഗേഴ്‌സിന് വേണ്ടി കളിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ കെസിഎല്‍ അരങ്ങേറ്റമാണിത്. സഹോദരന്‍ സാലി സാംസണാണ് ടീമിനെ നയിക്കുന്നത്.

സ്‌കോര്‍ സൂചിപ്പിക്കും പോലെ മോശം തുടക്കമായിരുന്നു റോയല്‍സിന്. ആദ്യ പന്തില്‍ തന്നെ സുബിന്‍ (0) റണ്ണൗട്ടായി. തുടര്‍ന്നെത്തിയ റിയ ബഷീറിനെ (7) അഖിന്‍ സത്താര്‍ മടക്കി. അഞ്ചാം ഓവറില്‍ ക്യാപ്റ്റന്‍ കൃഷ്ണ പ്രസാദും (11) റണ്ണൗട്ടായി. ഗോവിന്ദ് പൈ (3) ഇതുപോലെ റണ്ണൗട്ടായി. പിന്നാലെ നിഖില്‍ (0) സ്ലിപ്പില്‍ ക്യാച്ച് കൊടുത്ത് മടങ്ങി. അബ്ദുള്‍ ബാസിത് (17), അഭിജിത് പ്രവീണ്‍ (6) എന്നിവരാണ് ക്രീസില്‍. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം...

ട്രിവാന്‍ഡ്രം റോയല്‍സ്: കൃഷ്ണ പ്രസാദ് (ക്യാപ്റ്റന്‍), സുബിന്‍ എസ് (വിക്കറ്റ് കീപ്പര്‍), ഗോവിന്ദ് ദേവ് പൈ, റിയ ബഷീര്‍, അബ്ദുള്‍ ബാസിത്ത്, നിഖില്‍ എം, സഞ്ജീവ് സതരേശന്‍, വിനില്‍ ടി എസ്, അഭിജിത്ത് പ്രവീണ്‍ വി, ബേസില്‍ തമ്പി, ഫാസില്‍ ഫാനൂസ്.

കൊച്ചി ബ്ലൂ ടൈഗേഴ്‌സ്: സാലി വിശ്വനാഥ് (ക്യാപ്റ്റന്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), വിനൂപ് മനോഹരന്‍, നിഖില്‍ തോട്ടത്ത്, ജോബിന്‍ ജോബി, ആല്‍ഫി ഫ്രാന്‍സിസ് ജോണ്‍, മുഹമ്മദ് ആഷിക്, അഖിന്‍ സത്താര്‍, കെ എം ആസിഫ്, രാകേഷ് കെ ജെ, ജെറിന്‍ പി എസ്.

YouTube video player