ക്രിക്കറ്റ് മത്സരം കാണാൻ ആരും എത്തരുതെന്നും സ്റ്റേഡിയം ആക്രമിക്കുമെന്നും ആയിരുന്നു ഇവർ ഭീഷണി മുഴക്കിയത്
അഹമ്മദാബാദ്: ഇന്ത്യാ - ഓസ്ട്രലിയ ക്രിക്കറ്റ് മത്സരത്തിനിടെ അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയം ആക്രമിക്കുമെന്ന് ഭീഷണി മുഴക്കിയ പ്രതികളെ പൊലീസ് പിടികൂടി. സ്റ്റേഡിയം തകർക്കുമെന്ന് ഭീഷണിപ്പെടുത്തിയ രണ്ടുപേരെ ഗുജറാത്ത് പൊലീസാണ് അറസ്റ്റ് ചെയ്തത്. ഖലിസ്ഥാൻ തീവ്രവാദികൾ എന്ന പേരിലാണ് ഇവർ ഭീഷണി സന്ദേശം അയച്ചത്. പ്രതികളായ രണ്ടുപേരെയും മധ്യപ്രദേശിൽ നിന്നാണ് പൊലീസ് പിടികൂടിയത്. രാഹുൽ കുമാർ , നരേന്ദ്ര ഖുഷ്‌വാഹ എന്നിങ്ങനെയാണ് പ്രതികളുടെ പേരുകളെന്ന് പൊലീസ് വ്യക്തമാക്കി. മധ്യപ്രദേശിലെ റവയിലുള്ള ഇവരുടെ ഒളി സങ്കേതവും കണ്ടെത്തിയിട്ടുണ്ട്. ക്രിക്കറ്റ് മത്സരം കാണാൻ ആരും എത്തരുതെന്നും സ്റ്റേഡിയം ആക്രമിക്കുമെന്നും ആയിരുന്നു ഇവർ ഭീഷണി മുഴക്കിയത്.
6, 6, 4! ഇരിക്കട്ടെ എന്‍റെ വകയും; വിമർശകരുടെ വായടപ്പിച്ച് കെ എസ് ഭരത്, ഒരോവറില്‍ 21- വീഡിയോ
താണ്ഡവമാടി കിംഗ് കോലി! അഹമ്മദാബാദ് ടെസ്റ്റ് ആവേശാന്ത്യത്തിലേക്ക്; ആശങ്ക ടീം ഇന്ത്യക്ക്
അതേസമയം ബോർഡർ-ഗാവസ്‍കർ ട്രോഫിയിലെ നാലാം ടെസ്റ്റിൽ 91 റണ്‍സ് ലീഡ് വഴങ്ങി രണ്ടാം ഇന്നിംഗ്സിന് ഇറങ്ങിയ ഓസ്ട്രേലിയ നാലാം ദിനം സ്റ്റംപ് എടുത്തപ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 3 റണ്‍സ് എന്ന നിലയിലാണ്. ട്രാവിസ് ഹെഡും(3*), മാത്യു കുനെമാനും(0*) ആണ് ക്രീസില്‍. ഒരു ദിവസം മാത്രം അവശേഷിക്കേ ഓസീസ് ഇന്ത്യന്‍ സ്കോറിനേക്കാള്‍ 88 റണ്‍സ് പിന്നിലാണ്. പിച്ച് ഇപ്പോഴും ബാറ്റിംഗിന് അനുകൂലമായതിനാല്‍ അത്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കില്‍ മത്സരം സമനിലയില്‍ അവസാനിക്കും. അഹമ്മദാബാദില്‍ ജയിച്ച് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇടംപിടിക്കുകയായിരുന്നു മത്സരത്തിന് ഇറങ്ങുമ്പോള്‍ രോഹിത് ശർമ്മയുടെയും സംഘത്തിന്‍റേയും ലക്ഷ്യം. മത്സരം സമനിലയിലായാല്‍ ന്യൂസിലന്‍ഡ്-ലങ്ക പരമ്പര ഫലം ആശ്രയിച്ചിരിക്കും ഇന്ത്യയുടെ ഫൈനല്‍ പ്രവേശനം.ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 480 റണ്‍സ് പിന്തുടർന്ന ഇന്ത്യ 178.5 ഓവറില്‍ 571/9ല്‍ പുറത്താവുകയായിരുന്നു. 364 പന്തില്‍ 15 ഫോറുകളോടെ 186 റണ്‍സ് നേടിയ വിരാട് കോലിയാണ് അവസാനക്കാരനായി പുറത്തായത്. കോലി തന്നെയാണ് ഇന്ത്യയുടെ ടോപ്പറും. മൂന്നര വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കോലി ടെസ്റ്റില്‍ മൂന്നക്കം കുറിച്ചത്.
