തുടര്‍ച്ചയായ അഞ്ച് വിജയങ്ങളുമായെത്തിയ മുംബൈയുടെ തുടക്കം തന്നെ പിഴച്ചു. സ്‌കോര്‍ബോര്‍ഡില്‍ 39 റണ്‍സ് മാത്രമുള്ളപ്പോള്‍ ഓപ്പണര്‍മാരായ മാത്യൂസ് (35), യഷ്ടിക ഭാട്ടിയ (7) എന്നിവര്‍ മടങ്ങി.
മുംബൈ: വനിതാ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ യു പി വാരിയേ്‌സിന് 128 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ മുംബൈയെ മൂന്ന് വിക്കറ്റ് നേടിയ സോഫി എക്ലെസ്‌റ്റോണാണ് തകര്‍ത്തത്. ദീപ്തി ശര്‍മ, രാജേശ്വരി ഗെയ്കവാദ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതമെടുത്തു. 35 റണ്‍സ് റണ്‍സെടുത്ത ഹെയ്‌ലി മാത്യൂസാണ് ടോപ് സ്‌കോറര്‍. ഹര്‍മന്‍പ്രീത് കൗര്‍ (25), ഇസി വോംഗ് () എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍.
തുടര്‍ച്ചയായ അഞ്ച് വിജയങ്ങളുമായെത്തിയ മുംബൈയുടെ തുടക്കം തന്നെ പിഴച്ചു. സ്‌കോര്‍ബോര്‍ഡില്‍ 39 റണ്‍സ് മാത്രമുള്ളപ്പോള്‍ ഓപ്പണര്‍മാരായ മാത്യൂസ് (35), യഷ്ടിക ഭാട്ടിയ (7) എന്നിവര്‍ മടങ്ങി. നതാലി സ്‌കിവര്‍ (5), അമേലിയ കേര്‍ (3) എന്നിവര്‍ നിരാശപ്പെടുത്തി. ഇതിനിടെ ഹര്‍മന്‍പ്രീതും മടങ്ങിയതോടെ അഞ്ചിന് 78 എന്ന നിലയിലായി മുംബൈ. പിന്നീട് ഇസിയാണ് മുംബൈയുടെ സ്‌കോര്‍ 100 കടത്തിയത്.
അമന്‍ജോത് കൗര്‍ (5), ഹുമൈമ കാസി (4), ധാര ഗുജ്ജാര്‍ (3), സൈക ഇഷാഖ് (0) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ജിന്‍ഡിമാണി കലിത (3) പുറത്താവാതെ നിന്നു.
മുംബൈ ഇന്ത്യന്‍സ്: ഹെയ്‌ലി മാത്യൂസ്, യഷ്ടിക ഭാട്ടിയ, നതാലി സ്‌കിവര്‍, ഹര്‍മന്‍പ്രീത് കൗര്‍, അമേലിയ കേര്‍, ഇസി വോംഗ്, അമന്‍ജോത് കൗര്‍, ഹുമൈറ കാസി, ധാര ഗുജ്ജാര്‍, ജിന്റിമാനി കലിത, സൈക ഇഷാഖ്.
യു പി വാരിയേഴ്‌സ്: അലീസ ഹീലി, ദേവിക വൈദ്യ, കിരണ്‍ നാവ്‌ഗൈര്‍, തഹ്ലിയ മഗ്രാത്, ഗ്രേസ് ഹാരിസ്, ദീപ്തി ശര്‍മ, സിമ്രാന്‍ ഷൈഖ്, സോഫി എക്ലെസ്‌റ്റോണ്‍, പര്‍വശി ചോപ്ര, അഞ്ജലി ശര്‍വാണി, രാജേശ്വരി ഗെയ്കവാദ്.
കുട്ടി ആരാധകന് പ്രത്യേക സമ്മാനം; മനംകവര്‍ന്ന് കോലി, കിംഗിന് അഭിനന്ദനപ്രവാഹം
