Asianet News MalayalamAsianet News Malayalam

വനിതാ ഐപിഎല്‍ എലിമിനേറ്റര്‍: മുംബൈ ഇന്ത്യന്‍സിനെതിരെ യുപി വാരിയേഴ്‌സ് കൂറ്റന്‍ വിജയലക്ഷ്യം

ഇന്ന് ജയിക്കുന്നവര്‍ ഡല്‍ഹി കാപിറ്റല്‍സിനെതിരെ ഫൈനല്‍ കളിക്കും. യുപി, ഡല്‍ഹിക്കെതിരെ കളിച്ച ടീമില്‍ നിന്ന് ഒരു മാറ്റം വരുത്തി. ഷബ്‌നം ഇസ്മയിലിന് പകരം ഗ്രേസ് ഹാരിസ് ടീമിലെത്തി. മുംബൈ, മാറ്റമൊന്നും വരുത്തിയിട്ടില്ല. 

UP warriorz need 183 runs to win against Mumbai indians in wpl eliminator saa
Author
First Published Mar 24, 2023, 9:06 PM IST

മുംബൈ: വനിതാ ഐപിഎല്‍ എലിമിനേറ്ററില്‍  മുംബൈ ഇന്ത്യന്‍സിനെതിരെ യുപി വാരിയേഴ്‌സിന് 183 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ മുംബൈക്ക് നതാലി സ്‌കിവറുടെ (38 പന്തില്‍ പുറത്താവാതെ 72) പ്രകടനമാണ് തുണയായത്. അമേലിയ കേര്‍ (29) നിര്‍ണായക പ്രകടനം പുറത്തെടുത്തു. ഇന്ന് ജയിക്കുന്നവര്‍ ഡല്‍ഹി കാപിറ്റല്‍സിനെതിരെ ഫൈനല്‍ കളിക്കും. യുപി, ഡല്‍ഹിക്കെതിരെ കളിച്ച ടീമില്‍ നിന്ന് ഒരു മാറ്റം വരുത്തി. ഷബ്‌നം ഇസ്മയിലിന് പകരം ഗ്രേസ് ഹാരിസ് ടീമിലെത്തി. മുംബൈ, മാറ്റമൊന്നും വരുത്തിയിട്ടില്ല. 

ഭേദപ്പെട്ട തുടക്കമായിരുന്നു മുംബൈക്ക്. ഒന്നാം വിക്കറ്റില്‍ 31 റണ്‍സ് കൂട്ടിചേര്‍ത്ത ശേഷമാണ് യഷ്ടിക ഭാട്ടിയ (21) മടങ്ങിയത്. പത്താം ഓവറില്‍ ഹെയ്‌ലി മാത്യസും (26) പവലിയനില്‍ തിരിച്ചെത്തി. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിനും (14) തിളങ്ങാനായില്ല. ഇതോടെ 12.5 ഓവറില്‍ മൂന്നിന് 104 എന്ന നിലയിലായി മുംബൈ. ഒരു വശത്ത് ആക്രമിച്ച കളിച്ച നതാലി സ്‌കിവറാണ് ടീമിനെ പൊരുതാവുന്ന് സ്‌കോറിലേക്ക് നയിച്ചത്. രണ്ട് സിക്‌സും ഒമ്പത് ഫോറും ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്‌സ്. കേര്‍ മികച്ച പിന്തുണ നല്‍കി. 19 പന്തുകള്‍ നേരിട്ട ന്യൂസിലന്‍ഡ് താരം അഞ്ച് ഫോര്‍ നേടി. അഞ്ജലി ശര്‍വാണി, സോഫി എക്ലെസ്റ്റോണ്‍, പര്‍ഷവി ചോപ്ര എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി. പൂജ വസ്ത്രകര്‍ (4 പന്തില്‍ 11) പുറത്താവാതെ നിന്നു.

യുപി വാരിയേഴ്‌സ്: അലീസ ഹീലി, ശ്വേത സെഹ്രാവത്, സിമ്രാന്‍ ഷെയ്ഖ്, തഹ്ലിയ മഗ്രാത്, ഗ്രേസ് ഹാരിസ്, കിരണ്‍ നാവഗൈര്‍, ദീപ്തി ശര്‍മ, സോഫി എക്ലെസ്റ്റോണ്‍, അഞ്ജലി ശര്‍വാണി, പര്‍ഷവി ചോപ്ര, രാജേശ്വരി ഗെയ്കവാദ്. 

മുംബൈ ഇന്ത്യന്‍സ്: ഹെയ്‌ലി മാത്യൂസ്, യഷ്ടിക് ഭാട്ടിയ, നതാലി സ്‌കിവര്‍, ഹര്‍മന്‍പ്രീത് കൗര്‍, അമേലിയ കേര്‍, പൂജ വസ്ത്രകര്‍, ഇസി വോംഗ്, അമന്‍ജോത് കൗര്‍, ഹുമൈറ കാസി, ജിന്‍ഡിമനി കലിത, സൈഖ ഇഷാഖ്.

ഐപിഎല്ലില്‍ താങ്കളെ ആരും നിലനിര്‍ത്തിയില്ല! ആരോണ്‍ ഫിഞ്ചിനെ ക്രൂരമായി പരിഹസിച്ച് മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍

Follow Us:
Download App:
  • android
  • ios