43. 33 പോയന്‍റ് ശതമാനമുള്ള ഇംഗ്ലണ്ട് ഇന്ത്യക്ക് പിന്നില്‍ നാലാം സ്ഥാനത്ത് തുടരുമ്പോള്‍ 16.67 പോയന്‍റ് ശതമാനമുള്ള ബംഗ്ലാദേശാണ് അഞ്ചാം സ്ഥാനത്ത്.
ദുബായ്: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ മൂന്ന് ദിവസത്തിനുള്ളില്‍ ഇന്നിംഗ്സിനും 140 റണ്‍സിനും ജയിച്ചെങ്കിലും ഒമ്പത് ടീമുകള്‍ മത്സരിക്കുന്ന ചാമ്പ്യൻഷിപ്പില്‍ മൂന്നാം സ്ഥാനത്ത് തന്നെ തുടര്‍ന്ന് ഇന്ത്യൻ ടീം. 2025-27 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് സൈക്കിളില്‍ ആറ് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ മൂന്ന് ജയവും മൂന്ന് രണ്ട് തോല്‍വിയും ഒരു സമനിലയുമായി 55.56 പോയന്‍റ് ശതമാവുമായാണ് ഇന്ത്യ മൂന്നാം സ്ഥാനത്ത് തുടരുന്നത്.
വിന്‍ഡീസിനെതിരായ വമ്പന്‍ ജയത്തോടെ പോയന്‍റ് ശതമാനം 46.67ല്‍ നിന്ന് 55.56 ആയി ഉയര്‍ത്താനായെന്നത് മാത്രമാണ് ഇന്ത്യക്ക് നേട്ടമായത്. രണ്ട് മത്സരങ്ങള്‍ മാത്രം കളിച്ച് ഒരു ജജയവും ഒരു സമനിലയും നേടിയ ശ്രീലങ്ക 66.67 പോയന്‍റ് ശതമാനവുമായി രണ്ടാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ കളിച്ച മൂന്ന് ടെസ്റ്റും ജയിച്ച ഓസ്ട്രേലിയ 100 പോയന്‍റ് ശതമാനവുമായി ഒന്നാം സ്ഥാനം നിലനിര്‍ത്തി.
43. 33 പോയന്‍റ് ശതമാനമുള്ള ഇംഗ്ലണ്ട് ഇന്ത്യക്ക് പിന്നില്‍ നാലാം സ്ഥാനത്ത് തുടരുമ്പോള്‍ 16.67 പോയന്‍റ് ശതമാനമുള്ള ബംഗ്ലാദേശാണ് അഞ്ചാം സ്ഥാനത്ത്. കളിച്ച നാലു മത്സരങ്ങളില്‍ ഇതുവരെ ഒരു മത്സരം പോലും ജയിക്കാത്ത വെസ്റ്റ് ഇന്‍ഡീസ് ആറാം സ്ഥാനത്തും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പില്‍ ഇതുവരെ മത്സരം കളിക്കാത്ത ന്യൂസിലന്‍ഡ്, പാകിസ്ഥാന്‍, നിലവിലെ ചാമ്പ്യൻമാരായ ദക്ഷിണാഫ്രിക്ക ടീമുകളാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.
ഒക്ടോബര്‍ 10 മുതല്‍ 14വരെ ദില്ലി അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിലാണ് ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് രണ്ടാം ടെസ്റ്റ്. ഈ മത്സരം ജയിച്ചാലും ഇന്ത്യക്ക് ശ്രീലങ്കയെ മറികടന്ന പോയന്‍റ് ശതമാനം ഉയര്‍ത്തി രണ്ടാമതെത്താന്‍ കഴിയില്ല. രണ്ടാം ടെസ്റ്റും ജയിച്ചാല്‍ ഇന്ത്യയുടെ പോയന്‍റ് ശതമാനം 61.90 ശതമാനമാകുമെങ്കിലും 66.67 പോയന്‍റ് ശതമാനമുള്ള ശ്രീലങ്കയെ മറികടക്കാനാവില്ല.


