ഇന്ത്യന്‍ സീനിയര്‍ താരം അജിന്‍ക്യ രഹാനെ (7), ശ്രേയസ് അയ്യര്‍ (7) എന്നിവര്‍ക്ക് ഇന്നും തിളങ്ങാനായില്ല. കൗമാരതാരം മുഷീര്‍ ഖാനും (6) നിരാശപ്പെടുത്തി.

മുംബൈ: രഞ്ജി ട്രോഫി ഫൈനലില്‍ വിദര്‍ഭയ്‌ക്കെതിരെ തുടക്കത്തിലെ തകര്‍ച്ചയ്ക്ക് ശേഷം ഭേദപ്പെട്ട സ്‌കോര്‍ പടുത്തുയര്‍ത്തി മുംബൈ. മുംബൈ, വാംഖഡെ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ മുംബൈ 224ന് പുറത്താവുകയായിരുന്നു. ഇന്ത്യന്‍ താരങ്ങള്‍ ഉള്‍പ്പെടുന്ന മുന്‍നിര തകര്‍ന്നപ്പോള്‍ ഷാര്‍ദുല്‍ ഠാക്കൂറിന്റെ (69 പന്തില്‍ 75) ഇന്നിംഗ്‌സാണ് 200 കടത്താന്‍ സഹായിച്ചത്. പൃഥ്വി ഷാ (46), ഭുപന്‍ ലാല്‍വാനി (37) എന്നിവരാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത മറ്റുതാരങ്ങള്‍. 

ഇന്ത്യന്‍ സീനിയര്‍ താരം അജിന്‍ക്യ രഹാനെ (7), ശ്രേയസ് അയ്യര്‍ (7) എന്നിവര്‍ക്ക് ഇന്നും തിളങ്ങാനായില്ല. കൗമാരതാരം മുഷീര്‍ ഖാനും (6) നിരാശപ്പെടുത്തി. മികച്ച തുടക്കമാണ് മുംബൈക്ക് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ പൃഥ്വി - ഭുപന്‍ സഖ്യം 81 റണ്‍സ് കൂട്ടിചേര്‍ത്തു. പിന്നീട് കൂട്ടത്തകര്‍ച്ചയായിരുന്നു മുംബൈക്ക്. സ്‌കോര്‍ബോര്‍ഡില്‍ എട്ട് റണ്‍സ് കൂട്ടിചേര്‍ത്ത ശേഷം പൃഥ്വിയും മടങ്ങി. തുടര്‍ന്നെത്തിയ മുഷീര്‍ ഖാന്‍ (6), അജിന്‍ക്യ രഹാനെ (7), ശ്രേയസ് അയ്യര്‍ (7), ഹാര്‍ദിക് തമോറെ (5), ഷംസ് മുലാനി (13) എന്നിവര്‍ക്ക് പൊരുതാന്‍ പോലും സാധിച്ചില്ല. 

വീണ്ടും സജന സജീവന്‍! ബൗള്‍ഡായത് ഗുജറാത്തിന്റെ ഓസീസ് ഇതിഹാസം; മുംബൈ ഇന്ത്യന്‍സ് താരത്തിന്റെ പന്ത് കാണാം

പിന്നീട് വാലറ്റത്തെ കൂട്ടുപിടിച്ച് ഷാര്‍ദുല്‍ നടത്തിയ പോരാട്ടമാണ് സ്‌കോര്‍ 200 കടത്തിയത്. തുഷാന്‍ ദേശ്പാണ്ഡെ (14) ഷാര്‍ദുലിന് നിര്‍ണായക പിന്തുണ നല്‍കി. മൂന്ന് സിക്‌സും എട്ട് ഫോറും ഉള്‍പ്പെടുന്നായിരുന്നു ഷാര്‍ദുലിന്റെ ഇന്നിംഗ്‌സ്. തനുഷ് കൊട്യനാണ് (8) പുറത്തായ മറ്റൊരു താരം. ധവാന്‍ കുല്‍ക്കര്‍ണി (0) പുറത്താവാതെ നിന്നു. ഹര്‍ഷ് ദുബെ, യഷ് താക്കൂര്‍ എന്നിവര്‍ വിദര്‍ഭയ്ക്ക് വേണ്ടി മൂന്ന് വിക്കറ്റ് വീഴ്ത്തി. ഉമേഷ് യാദവിന് രണ്ട് വിക്കറ്റുണ്ട്. 

ഇന്ത്യയിലിത് നടക്കില്ല! ബാസ്‌ബോളിനെ തള്ളി ബെന്‍ സ്‌റ്റോക്‌സ്; പണി കിട്ടിയെന്ന് സമ്മതിച്ച് ഇംഗ്ലണ്ട് നായകന്‍

മറുപടി ബാറ്റിംഗില്‍ വിദര്‍ഭ തകര്‍ച്ച നേരിട്ടുകൊണ്ടിരിക്കുകയാണ്. ആദ്യ ദിനം സ്റ്റംപെടുക്കുമ്പോള്‍ മൂന്നിന് 31 എന്ന നിലയിലാണ് വിദര്‍ഭ. ധ്രുവ് ഷൊറേ (0), അമന്‍ മൊഖാദെ (8), കരുണ്‍ നായര്‍ (0) എന്നിവര്‍ മടങ്ങി. അഥര്‍വ ടൈഡെ (21), ആദിത്യ തക്കറെ (0) എന്നിവരാണ് ക്രീസില്‍. കുല്‍ക്കര്‍ണിക്ക് രണ്ട് വിക്കറ്റുണ്ട്.