ഗാംഗുലി എക്കാലത്തെയും മികച്ച ഇന്ത്യന്‍ നായകനാണെന്ന് സെവാഗ് പറഞ്ഞു. കണക്കുകളില്‍ കോലി എക്കാലത്തെയും മികച്ച നായകനായിരിക്കാം. പക്ഷെ ഗാംഗുലിയെപ്പോലെ ഒരു ടീമിനെ കെട്ടിപ്പടുക്കാന്‍ വിരാട് കോലിക്ക് കഴിഞ്ഞോ എന്ന് സംശയമാണെന്നും സെവാഗ്
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിലെ എക്കാലത്തെയും വിജയ നായകനാണ് വിരാട് കോലി(Virat Kohli). ടെസ്റ്റില്‍ ഇന്ത്യക്ക് ഏറ്റവും കൂടുതല്‍ വിജയങ്ങള്‍ സമ്മാനിച്ച നായകനാണെങ്കിലും ഐസിസി കിരീടങ്ങളൊന്നും നേടാനാവാത്തത് കോലിയുടെ ക്യാപ്റ്റന്‍സി കരിയറിലെ അപൂര്‍ണതയാണ്. വിരാട് കോലിയുടെയും മുന്‍ നായകന്‍ സൗരവ് ഗാംഗുലിയുടെ(Sourav Ganguly) നായക മികവിനെ താരതമ്യം ചെയ്ത് രംഗത്തുവന്നിരിക്കുകയാണ് ഗാംഗുലിക്കും ധോണിക്കും കീഴില്‍ കളിച്ചിട്ടുള്ള മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സെവാഗ്.
ഗാംഗുലി എക്കാലത്തെയും മികച്ച ഇന്ത്യന്‍ നായകനാണെന്ന് സെവാഗ് പറഞ്ഞു. കണക്കുകളില്‍ കോലി എക്കാലത്തെയും മികച്ച നായകനായിരിക്കാം. പക്ഷെ ഗാംഗുലിയെപ്പോലെ ഒരു ടീമിനെ കെട്ടിപ്പടുക്കാന്‍ വിരാട് കോലിക്ക് കഴിഞ്ഞോ എന്ന് സംശയമാണെന്നും സെവാഗ് സ്പോര്‍സ്ട് 18നോട് പറഞ്ഞു. സൗരവ് ഗാംഗുലി ക്യാപ്റ്റനായിരുന്ന കാലത്ത് അദ്ദേഹം ഒരു ടീമിനെ കെട്ടിപ്പടുക്കുയും പുതിയ കളിക്കാരെ ടീമിലെടുക്കുകയും അവരുടെ ഉയര്‍ച്ചകളിലും താഴ്ചകളിലും അവരെയെല്ലാം പിന്തുണക്കുകയും ചെയ്തു-സെവാഗ് പറഞ്ഞു.
വിരാട് കോലിക്ക് കീഴില്‍ കളിക്കുന്ന ടെസ്റ്റില്‍ ജയിച്ചാലും തോറ്റാലും ഓരോ ടെസ്റ്റിലും ഇന്ത്യ കളിക്കാരെ മാറ്റി മാറ്റി പരീക്ഷിക്കുന്ന പതിവ് ഉണ്ടായിരുന്നു. എന്‍റെ അഭിപ്രായത്തില്‍ നമ്പര്‍ വണ്‍ ക്യാപ്റ്റന്‍ എല്ലായ്പ്പോഴും ടീം കെട്ടിപ്പടുക്കുകയും കളിക്കാരെ പിന്തുണക്കുകയും ചെയ്യുന്ന ആളായിരിക്കണം. എന്നാല്‍ കോലി ഇന്ത്യന്‍ ടീമില്‍ ചില കളിക്കാരെ മാത്രമാണ് പിന്തുണച്ചതെന്നും ചിലരെ പിന്തുണച്ചില്ലെന്നും സെവാഗ് പറഞ്ഞു.
പൊരുതിത്തോറ്റാല്‍ പോട്ടേന്ന് വെക്കും, ചേര്‍ത്തുനിര്‍ത്തും; റിങ്കു സിംഗിനെ വാരിപ്പുണര്‍ന്ന് ആരാധകര്‍
അഞ്ച് വര്‍ഷക്കാലം ഇന്ത്യയെ 49 ടെസ്റ്റില്‍ ഇന്ത്യയെ നയിച്ച ഗാംഗുലിക്ക് കീഴില്‍ ഇന്ത്യ 21 എണ്ണം ജയിച്ചപ്പോള്‍ 15 എണ്ണം സമനിലയായി. 13 ടെസ്റ്റില്‍ തോറ്റു. വിരാട് കോലിക്ക് കീഴില്‍ കളിച്ച 68 ടെസ്റ്റില്‍ ഇന്ത്യ 40 ടെസ്റ്റില്‍ ജയിച്ചു.
