ധോണി 21 മത്സരങ്ങളില്‍ ഇന്ത്യയെ ജയിപ്പിച്ചപ്പോള്‍ മൂന്ന് മത്സരങ്ങളില്‍ തോല്‍ക്കുകയും ആറെണ്ണം സമനിലയിലാവുകയും ചെയ്തു.

ചെന്നൈ: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിലെ തകര്‍പ്പന്‍ ജയവുമായി മുന്‍ നായകന്‍ എം എസ് ധോണിയുടെ ക്യാപ്റ്റന്‍സി റെക്കോര്‍ഡിന് ഒപ്പമെത്തി വിരാട് കോലി. ചെപ്പോക്കിലെ ജയത്തോടെ ഹോം ടെസ്റ്റുകളില്‍ ധോണിക്കും കോലിക്കും 21 ജയങ്ങള്‍ വീതമായി. 

ധോണി 21 മത്സരങ്ങള്‍ ഇന്ത്യയെ ജയിപ്പിച്ചപ്പോള്‍ മൂന്ന് മത്സരങ്ങളില്‍ തോല്‍ക്കുകയും ആറെണ്ണം സമനിലയിലാവുകയും ചെയ്തു. 70 ശതമാനമാണ് ധോണിയുടെ വിജയശരാശരി. അതേസമയം ഇക്കാര്യത്തില്‍ ഒരുപിടി മുന്നിലാണ് വിരാട് കോലി. കോലിക്ക് കീഴില്‍ അഞ്ച് മത്സരങ്ങള്‍ സമനിലയായപ്പോള്‍ രണ്ട് തവണയെ ടീം ഇന്ത്യയെ എതിരാളികള്‍ക്ക് തോല്‍പിക്കാനായിട്ടുള്ളൂ. 

ഹിമാലയന്‍ ജയം, ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ രണ്ടാമത്; ഫൈനലിലേക്ക് ഇനി വഴി ഇങ്ങനെ

മുഹമ്മദ് അസ്‌ഹറുദ്ദീന്‍(13 ജയം, വിജയശതമാനം 65), സൗരവ് ഗാംഗുലി(10 ജയം, വിജയശതമാനം 47.6), സുനില്‍ ഗാവസ്‌കര്‍(7 ജയം, വിജയശതമാനം 24.1) എന്നിവരാണ് തൊട്ടടുത്ത സ്ഥാനങ്ങളില്‍

ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ 317 റൺസിന്റെ തകർപ്പൻ ജയമാണ് ടീം ഇന്ത്യ സ്വന്തമാക്കിയത്. 482 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ട് നാലാം ദിനം 164 റൺസിന് പുറത്തായി. ഇതോടെ നാല് ടെസ്റ്റുകളുടെ പരമ്പരയില്‍ ഇന്ത്യ ഒപ്പമെത്തി(1-1). 

നായകൻ ജോ റൂട്ട് ഉൾപ്പടെ അഞ്ചുപേരെ പുറത്താക്കിയ സ്‌പിന്നര്‍ അക്‌സർ പട്ടേലാണ് ഇംഗ്ലണ്ടിനെ തരിപ്പിണമാക്കിയത്. ഇതോടെ അരങ്ങേറ്റ ടെസ്റ്റിൽ അഞ്ച് വിക്കറ്റ് നേടുന്ന ആറാമത്തെ ഇന്ത്യൻ സ്‌പിന്നറെന്ന നേട്ടം അക്സർ സ്വന്തമാക്കി. ആർ അശ്വിൻ മൂന്നും കുൽദീപ് യാദവ് രണ്ടും വിക്കറ്റും വീഴ്‌ത്തി. 43 റൺസെടുത്ത മോയീൻ അലിയാണ് ഇംഗ്ലണ്ടിന്‍റെ ടോപ് സ്‌കോറർ. 

317 റണ്‍സിന്‍റെ കൂറ്റന്‍ വിജയം; 35 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് തകര്‍ത്ത് കോലിപ്പട

അരങ്ങേറ്റത്തില്‍ അഞ്ച് വിക്കറ്റ്; എലൈറ്റ് പട്ടികയില്‍ ഇടം നേടി അക്‌സര്‍ പട്ടേല്‍

പിങ്ക് ബാള്‍ ടെസ്റ്റില്‍ ഇന്ത്യ കരുതിയിരിക്കണം; മൂന്നാം ടെസ്റ്റിനുള്ള ഇംഗ്ലീഷ് ടീമില്‍ പ്രമുഖര്‍ തിരിച്ചെത്തി