വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ഏകദിനത്തിൽ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് തുടക്കത്തിൽ തന്നെ രണ്ട് വിക്കറ്റുകൾ നഷ്ടമായി. വിരാട് കോലി ഗോൾഡൻ ഡക്കായപ്പോൾ ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലും വേഗത്തിൽ മടങ്ങി. ജെയ്ഡൻ സീൽസാണ് രണ്ട് വിക്കറ്റുകളും വീഴ്ത്തിയത്.
ഛണ്ഡീഗഡ്: വെസ്റ്റ് ഇന്‍ഡീസിനെതിരെ മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് രണ്ട് വിക്കറ്റ് നഷ്ടം. ന്യൂ ഛണ്ഡീഗഡ്, പിസിഎ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഒമ്പത് ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 29 റണ്‍സെന്ന നിലയിലാണ്. രോഹിത് ശര്‍മ (19), റുതുരാജ് ഗെയ്കവാദ് (5) എന്നിവരാണ് ക്രീസില്‍. ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ (1), വിരാട് കോലി (0) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. ജെയ്ഡന്‍ സീല്‍സിനാണ് രണ്ട് വിക്കറ്റുകളും.
ആദ്യ ഓവറുകളില്‍ ബൗളര്‍മാരെ സഹായിക്കുന്ന പിച്ചാണ് ഛണ്ഡീഗഡിലേത്. ആ ആനുകൂല്യം നന്നായി സീല്‍സ് നന്നായി ഉയോഗിക്കുകയും ചെയ്തു. മൂന്നാം ഓവറിലെ മൂന്നം പന്തില്‍ ഗില്‍ വിക്കറ്റ് കീപ്പര്‍ക്ക് ക്യാച്ച് നല്‍കി മടങ്ങി. തൊട്ടടുത്ത പന്തില്‍ കോലിയുടെ മിഡില്‍ സ്റ്റംപും തെറിച്ചു. ശേഷം അഞ്ചാം ഓവറില്‍ ഒരു എല്‍ബിഡബ്ലൂ റിവ്യൂ അതിജീവിക്കുകയും ചെയ്തു. പതിയെ താളം കണ്ടെത്തിയ രോഹിത് പിന്നീട് രണ്ട് ബൗണ്ടറികളും പായിച്ചു.
രണ്ടാം ഏകദിനം കളിച്ച ടീമില്‍ നിന്ന് രണ്ട് മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. അക്വിബ് നബി, രവീന്ദ്ര ജഡേജ എന്നിവര്‍ പുറത്തായി. പകരം അന്‍ഷൂല്‍ കാംബോജ്, മുഹമ്മദ് സിറാജ് എന്നിവരെ ടീമില്‍ ഉള്‍പ്പെടുത്തി. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.
ഇന്ത്യ: രഹോത് ശര്‍മ്മ, ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), വിരാട് കോഹ്ലി, റിതുരാജ് ഗെയ്ക്വാദ്, കെ എല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), നിതീഷ് കുമാര്‍ റെഡ്ഡി, നമന്‍ ധീര്‍, അന്‍ഷുല്‍ കാംബോജ്, കുല്‍ദീപ് യാദവ്, മൊഹമ്മദ് സിറാജ്, ഗുര്‍നൂര്‍ ബ്രാര്‍.
വെസ്റ്റ് ഇന്‍ഡീസ്: ജോണ്‍ കാമ്പ്യൂവല്‍, ജൂവല്‍ ആന്‍ഡ്രൂ, ഷായ് ഹോപ്പ് (ക്യാപ്റ്റന്‍ / വിക്കറ്റ് കീപ്പര്‍), അമീര്‍ ജാന്‍ഗു, ഷെര്‍ഫെയ്ന്‍ റുഥര്‍ഫോര്‍ഡ്, കീമോ പോള്‍, മാത്യു ഫോര്‍ഡ്, അല്‍സാരി ജോസഫ്, ഗുഡാകേഷ് മോട്ടി, ജെയ്ഡന്‍ സീല്‍സ്, വിദെല്‍ ലോസ്.

