Asianet News MalayalamAsianet News Malayalam

ഒടുവിൽ തീരുമാനമെടുത്ത് ബിസിസിഐ; ടി20 ലോകകപ്പിൽ രോഹിത്തിന് അവസാന അവസരം, പക്ഷെ വിരാട് കോലിയെ വേണ്ട

ഇരുവരും 2022ലെ ടി20 ലോകകപ്പിനുശേഷം ഇന്ത്യക്കായി ടി20 ക്രിക്കറ്റില്‍ കളിച്ചിട്ടില്ല. രോഹിത് ശര്‍മക്ക് ടി20 ക്രിക്കറ്റില്‍ അവസാനമായി ഒരു അവസരം കൂടി നല്‍കാന്‍ ബിസിസിഐ തയാറാണ്. എന്നാല്‍ കോലിയുടെ കാര്യത്തില്‍ അങ്ങനെയല്ല.

Virat Kohli is no longer first choice for T20 World Cup, Rohit May get last chance
Author
First Published Dec 7, 2023, 11:43 AM IST

മുംബൈ: അടുത്തവര്‍ഷം വെസ്റ്റ് ഇന്‍ഡീസിലും അമേരിക്കയിലുമായി നടക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ വിരാട് കോലിക്ക് ഇടമുണ്ടാകില്ലെന്ന് റിപ്പോര്‍ട്ട്. ടി20 ക്രിക്കറ്റില്‍ വിരാട് കോലിയുടെ ഭാവിയെക്കുറിച്ച് ചര്‍ച്ച ചെയ്യാനായി ബിസിസിഐ പ്രതിനിധികളും സെലക്ടര്‍മാരും ഉടന്‍ കോലിയുമായി കൂടിക്കാഴ്ച നടത്തുമെന്നും ദൈനിക് ജാഗരണ്‍ റിപ്പോര്‍ട്ട് ചെയ്തു.

ലോകകപ്പ് ഫൈനല്‍ തോല്‍വി ചര്‍ച്ച ചെയ്യാനായി ബിസിസിഐ സെക്രട്ടറി ജയ് ഷാ, വൈസ് പ്രസിഡന്‍റ് രാജിവ് ശുക്ല, ട്രഷറര്‍ ആശിശ് ഷെലാര്‍ ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ എന്നിവര്‍ കഴിഞ്ഞ ദിവസം ക്യാപ്റ്റന്‍ രോഹിത് ശര്‍മയുമായും കോച്ച് രാഹുല്‍ ദ്രാവിഡുമായും മണിക്കൂറുകള്‍ നീണ്ട കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയിലാണ് വിരാട് കോലിയുടെയും രോഹിത് ശര്‍മയുടെയും ടി20 ടീമിലെ സ്ഥാനവും ചര്‍ച്ചയായത്.

ലെജന്‍ഡ്സ് ലീഗിൽ തമ്മിലടിച്ച് ശ്രീശാന്തും ഗംഭീറും; സെവാഗിനെപ്പോലും ബഹുമാനിക്കാത്തയാളാണ് ഗംഭീറെന്ന് ശ്രീശാന്ത്

ഇരുവരും 2022ലെ ടി20 ലോകകപ്പിനുശേഷം ഇന്ത്യക്കായി ടി20 ക്രിക്കറ്റില്‍ കളിച്ചിട്ടില്ല. രോഹിത് ശര്‍മക്ക് ടി20 ക്രിക്കറ്റില്‍ അവസാനമായി ഒരു അവസരം കൂടി നല്‍കാന്‍ ബിസിസിഐ തയാറാണ്. എന്നാല്‍ കോലിയുടെ കാര്യത്തില്‍ അങ്ങനെയല്ല. ആദ്യ പന്തു മുതല്‍ ആക്രമിച്ചു കളിക്കുന്ന കളിക്കാരനെയാണ് മൂന്നാം നമ്പര്‍ സ്ഥാനത്തേക്ക് സെലക്ടര്‍മാര്‍ നോട്ടമിടുന്നത്. വിരാട് കോലിയാകട്ടെ നിലയുറപ്പിച്ചശേഷം തകര്‍ത്തടിക്കുന്ന കളിക്കാരനാണ്. ഈ സാഹചര്യത്തില്‍ രോഹിത്തിന്‍റെയും കോലിയുടെയും ടി20 ക്രിക്കറ്റിലെ ഭാവിയെക്കുറിച്ച് സെലക്ടര്‍മാര്‍ കൃത്യമായ രൂപരേഖ തയാറാക്കിയിട്ടുണ്ടെന്നും അതില്‍ വിരാട് കോലിക്ക് ഇനി ടി20 ടീമില്‍ സ്ഥാനമുണ്ടാകില്ലെന്നും ദൈനിക് ജാഗരണ്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

കോലിയെക്കൊണ്ട് കൂട്ടിയാൽ കൂടില്ല; സച്ചിന്‍റെ 100 സെഞ്ചുറികളുടെ റെക്കോർഡ് തകർക്കാൻ കോലിക്കാവില്ലെന്ന് ലാറ

അടുത്ത വര്‍ഷത്തെ ഐപിഎല്ലില്‍ വിരാട് കോലി മിന്നുന്ന പ്രകടനം നടത്തിയാല്‍ ഒരുപക്ഷെ ലോകകപ്പിലേക്ക് പരിഗണിച്ചേക്കാം. ടി20 ലോകകപ്പില്‍ രോഹിത് ശര്‍മക്കൊപ്പം ശുഭ്മാന്‍ ഗില്ലോ യശസ്വി ജയ്സ്വാളോ ഓപ്പണറാകുമെന്നാണ് കരുതുന്നത്. ഇവരിലൊരാള്‍ ബാക്ക് അപ്പ് ഓപ്പണറായി ടീമിലുണ്ടാവും. ഐപിഎല്ലില്‍ ആര്‍സിബിക്കായി ഓപ്പണറായി ആണ് കോലിയിപ്പോള്‍ ഇറങ്ങുന്നത് എന്നതിനാല്‍ ടോപ് ഓര്‍ഡറില്‍ കോലിക്ക് അവസരമുണ്ടാകില്ലെന്നാണ് കരുതുന്നത്. ഇഷാന്‍ കിഷന്‍ മൂന്നാം നമ്പറില്‍ കളിച്ചാല്‍ സൂര്യകുമാര്‍ യാദവ്, റിങ്കു സിങ്, ഹാര്‍ദ്ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിവരാകും തുടര്‍ന്നിറങ്ങുക. ഈ സാഹചര്യത്തില്‍ വിരാട് കോലിയുമായി കൂടിക്കാഴ്ച നടത്തിയശേഷമാകും ബിസിസിഐ കോലിയുടെ ടി20 ഭാവി സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുക.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios