ഏകദിന ക്രിക്കറ്റില്‍ ശ്രീലങ്കക്കെതിരെ പത്ത്‌ സെഞ്ച്വറികള്‍ നേടിയിട്ടുള്ള വിരാടിന്‌ വിന്‍ഡീസിനെതിരെ കൂടി പത്ത്‌ സെഞ്ച്വറി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞാല്‍ രണ്ട്‌ വ്യത്യസ്‌ത ടീമുകള്‍ക്കെതിരെ ആ നേട്ടം കൈവരിച്ച ആദ്യ ബാറ്ററാകാം.

വിരാട്‌ കോഹ്ലിയുടെ ബാറ്റിന്റെ ചൂടറിഞ്ഞവരില്‍ വെസ്‌റ്റിന്‍ഡീസിന്റെ സ്ഥാനം ഒരുപടി മുകളിലാണ്‌. വിന്‍ഡീസിനെതിരെ ഏകദിന ഫോര്‍മാറ്റില്‍ 43 മത്സരങ്ങളില്‍ നിന്ന്‌ 66.50 ശരാശരിയില്‍ 2261 റണ്‍സാണ്‌ വിരാട്‌ കോഹ്ലി അടിച്ചുകൂട്ടിയത്‌. ഇതില്‍, ഒമ്പത്‌ സെഞ്ച്വറികളും 11 അര്‍ധസെഞ്ച്വറികളും ഉള്‍പ്പെടുന്നു. നാളെ ഞായറാഴ്‌ച ഇന്ത്യ-വെസ്റ്റിന്‍ഡീസ്‌ മൂന്ന്‌ മത്സര ഏകദിന പരമ്പര തിരുവനന്തപുരത്ത്‌ ആരംഭിക്കുമ്പോള്‍, ക്രിക്കറ്റ്‌ ലോകം കിംഗ്‌ കോഹ്ലിയിലേക്ക്‌ ഉറ്റുനോക്കും. വിന്‍ഡീസിനെതിരെ ഒരു സെഞ്ച്വറി കൂടി മതി കോഹ്ലിക്ക്‌ ലോക റെക്കോര്‍ഡ്‌ സ്ഥാപിക്കാന്‍.

ഏകദിന ക്രിക്കറ്റില്‍ ശ്രീലങ്കക്കെതിരെ പത്ത്‌ സെഞ്ച്വറികള്‍ നേടിയിട്ടുള്ള വിരാടിന്‌ വിന്‍ഡീസിനെതിരെ കൂടി പത്ത്‌ സെഞ്ച്വറി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞാല്‍ രണ്ട്‌ വ്യത്യസ്‌ത ടീമുകള്‍ക്കെതിരെ ആ നേട്ടം കൈവരിച്ച ആദ്യ ബാറ്ററാകാം. കരീബിയന്‍ ടീമിനെതിരെ നേടിയ സെഞ്ച്വറിയില്‍ വിരാടിന്റെ കരിയറില്‍ ഏറെ പ്രത്യേകതയുള്ളത്‌ 2018 ഒക്ടോബര്‍ 24ന്‌ വിഖാശപട്ടണത്ത്‌ നേടിയതിനാണ്‌. 129 പന്തുകളില്‍ 157 റണ്‍സായിരുന്നു ഇന്ത്യന്‍ താരം നേടിയത്‌. അത്‌ വിരാടിന്റെ മുപ്പത്തേഴാമത്‌ സെഞ്ച്വറിയായിരുന്നു. അതിനേക്കാളുപരി, ഏകദിനത്തില്‍ വിരാട്‌ 10000 റണ്‍സ്‌ കടമ്പ താണ്ടിയത്‌ ആ സെഞ്ച്വറിയിലായിരുന്നു. പതിനായിരം റണ്‍സ്‌ ക്ലബ്ബിലെത്തുന്ന പതിമൂന്നാമത്തെ താരമായി മാറിയ വിരാടിന്‌ മുന്നില്‍ റെക്കോര്‍ഡുകള്‍ വഴി മാറി. ഏറ്റവും വേഗത്തില്‍ 10000 റണ്‍സ്‌ തികയ്‌ക്കുന്ന താരമായി വിരാട്‌. സച്ചിന്‍ ടെണ്ടുല്‍ക്കാര്‍ 259 ഇന്നിംഗ്‌സിലാണ്‌ ഈ നേട്ടം കൈവരിച്ചതെങ്കില്‍ വിരാട്‌ 205 ഇന്നിംഗ്‌സില്‍ സ്വന്തമാക്കി.

2018 ഗുവാഹത്തിയില്‍ 107 പന്തില്‍ നേടിയ 140 റണ്‍സ്‌ കോഹ്ലിയുടെ മികച്ച ഇന്നിംഗ്‌സായിരുന്നു. വിന്‍ഡീസിനെതിരെ 323 റണ്‍സ്‌ പിന്തുടര്‍ന്ന ഇന്ത്യ കോലി-രോഹിത്‌ സഖ്യത്തിന്റെ 246 റണ്‍സ്‌ കൂട്ടുകെട്ടില്‍ രണ്ട്‌ വിക്കറ്റ്‌ നഷ്ടത്തില്‍ ലക്ഷ്യം കണ്ടു.

വിന്‍ഡീസിനെതിരെ മൂന്ന്‌ തവണയാണ്‌ കോഹ്ലി പ്ലെയര്‍ ഓഫ്‌ ദ സീരീസ്‌ ആയത്‌. 2018 ല്‍ വിന്‍ഡീസ്‌ ഇന്ത്യയില്‍ പര്യടനം നടത്തിയപ്പോള്‍, അഞ്ച്‌ മത്സര ഏകദിന പരമ്പരയില്‍ കോഹ്ലി 453 റണ്‍സടിച്ച്‌ കൂട്ടിയത്‌ ഗംഭീരമായിരുന്നു. മൂന്ന്‌ സെഞ്ച്വറികള്‍ ആ പരമ്പരയില്‍ നേടി. വിന്‍ഡീസിനെതിരെ വീണ്ടും കോഹ്ലി ബാറ്റെടുക്കുമ്പോള്‍ മുന്നിലൊരു റെക്കോര്‍ഡ്‌ കൂടി കാത്തിരിക്കുന്നു. ഏകദിനത്തില്‍ 15000 റണ്‍സിലെത്താന്‍ വിരാടിന്‌ വേണ്ടത്‌ 59 റണ്‍സ്‌ മാത്രം. 314 മത്സരങ്ങളില്‍, 302 ഇന്നിംഗ്‌സുകള്‍ കളിച്ച വിരാട്‌ നേടിയത്‌ 14941 റണ്‍സാണ്‌. സച്ചിന്‍ ടെണ്ടുല്‍ക്കറിന്‌ ശേഷം ഏകദിനത്തില്‍ ഈയൊരു നാഴികക്കല്ലിലെത്തുന്ന ആദ്യ ബാറ്ററാകും വിരാട്‌ കോഹ്ലി.

ഏഷ്യാനെറ്റ്‌ ന്യൂസ്‌ ലൈവ്‌ ലിങ്ക്‌:https://www.youtube.com/live/s0LLVQeMmtU?si=31j3tChnat66QzkK