Asianet News MalayalamAsianet News Malayalam

Virat Kohli : വിരാട് കോലിയെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് മാറ്റാനുള്ള കാരണം തുറന്നുപറഞ്ഞ് സൗരവ് ഗാംഗുലി

ടി20 ക്യാപ്റ്റന്‍ സ്ഥാനം രാജിവെക്കരുതെന്ന് നേരത്തെ ബിസിസിഐ കോലിയോട് അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ കോലി തന്‍റെ തീരുമാനത്തില്‍ ഉറച്ചു നിന്നു. ഈ സാഹചര്യത്തില്‍ വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ രണ്ട് ക്യാപ്റ്റന്‍മാര്‍ എന്നത് ശരിയായ രീതിയല്ല. അതുകൊണ്ട് കോലിയെ ടെസ്റ്റില്‍ നായകനായി നിലനിര്‍ത്തി ഏകദിനങ്ങളില്‍ കൂടി രോഹിത്തിനെ നായകനായി തെരഞ്ഞെടുത്തത്.

Virat Kohli : It's a call BCCI and selectors took together says Sourav Ganguly on decision to name Rohit as captain
Author
Mumbai, First Published Dec 9, 2021, 7:53 PM IST

മുംബൈ: ഇന്ത്യന്‍ ഏകദിന ക്രിക്കറ്റ് ടീമിന്‍റെ(Indian ODI Team) നായക സ്ഥാനത്തു നിന്ന് വിരാട് കോലിയെ(Virat Kohli) മാറ്റി രോഹിത് ശര്‍മക്ക്(Rohit Sharma) ചുമതല നല്‍കാനുള്ള കാരണം തുറന്നു പറഞ്ഞ് ബിസിസിഐ(BCCI) പ്രസിഡന്‍റ് സൗരവ് ഗാംഗുലി(Sourav Ganguly. വിരാട് കോലി ടി20 ക്യാപ്റ്റന്‍ സ്ഥാനം രാജിവെച്ച സ്ഥിതിക്ക് വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ രണ്ട് നായകന്‍മാര്‍ എന്നത് ഉചിതമല്ലാത്തതിനാലാണ് കോലിക്ക് പകരം ഏകദിനങ്ങളിലും രോഹിതതിനെ നായകനായി തെരഞ്ഞെടുത്തതെന്ന് ഗാംഗുലി വാര്‍ത്താ ഏജന്‍സിയായ ഏഎന്‍ഐയോട് പറഞ്ഞു.

ടി20 ക്യാപ്റ്റന്‍ സ്ഥാനം രാജിവെക്കരുതെന്ന് നേരത്തെ ബിസിസിഐ കോലിയോട് അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ കോലി തന്‍റെ തീരുമാനത്തില്‍ ഉറച്ചു നിന്നു. ഈ സാഹചര്യത്തില്‍ വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ രണ്ട് ക്യാപ്റ്റന്‍മാര്‍ എന്നത് ശരിയായ രീതിയല്ല. അതുകൊണ്ട് കോലിയെ ടെസ്റ്റില്‍ നായകനായി നിലനിര്‍ത്തി ഏകദിനങ്ങളില്‍ കൂടി രോഹിത്തിനെ നായകനായി തെരഞ്ഞെടുത്തത്. സെലക്ഷന്‍ കമ്മിറ്റിയും ബിസിസിഐയും ചേര്‍ന്ന് ആലോചിച്ചാണ് ഈ താരുമാനമെടുത്തത്.

ഇക്കാര്യം കോലിയോട് സംസാരിച്ചിരുന്നു. ബിസിസിഐ പ്രസിഡന്‍റെന്ന നിലയില്‍ താന്‍ വ്യക്തിപരമായി കോലിയോട് സംസാരിച്ചിരുന്നുവെന്നും സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനും കോലിയോട് കാര്യങ്ങള്‍ വിശദീകരിച്ചുവെന്നും ഗാംഗുലി പറഞ്ഞു. ഏകദിനങ്ങളിലും ടി20യിലും ക്യാപ്റ്റനെന്ന നിലയില്‍ നല്‍കിയ സംഭാവനകള്‍ക്ക് ഗാംഗുലി കോലിയോട് നന്ദി പറഞ്ഞു.

Also Read: കോലിയെപ്പോലൊരു കളിക്കാരനെ ആര്‍ക്കാണ് അവഗണിക്കാനാവുകയെന്ന് രോഹിത്

രോഹിത്തിന്‍റെ നായകമികവില്‍ ബിസിസിഐക്ക് പൂര്‍ണ വിശ്വാസമുണ്ടെന്നും കോലി ടെസ്റ്റില്‍ നായകനായി തുടരുമെന്നും ഗാംഗുലി വ്യക്തമാക്കി. ഇന്ത്യന്‍ ക്രിക്കറ്റ് ശരിയായ കൈകളിലാണെന്നതില്‍ ഞങ്ങള്‍ക്ക് ആത്മവിശ്വാസമുണ്ട്. ക്യാപ്റ്റനെന്ന നിലയില്‍, വൈറ്റ് ബൗള്‍ ക്രിക്കറ്റില്‍ നല്‍കിയ സംഭാവനകളില്‍ കോലിയോട് നന്ദിയുണ്ടെന്നും ഗാംഗുലി വ്യക്തമാക്കി.

ടി20 ലോകകപ്പിന് മുമ്പ് തന്നെ ലോകകപ്പിനുശേഷം ടി20 നായകസ്ഥാനം കൈവിടുമെന്ന് കോലി പ്രഖ്യാപിച്ചിരുന്നു,. ഇഥിനു പിന്നാലെ ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്‍റെ നായകസ്ഥാനവും കോലി രാജിവെച്ചു. ടി20 ലോകകപ്പിനുശേഷം നടന്ന ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയില്‍ കോലിക്ക് പകരം രോഹിത് ശര്‍മയെ നായകനായി തെരഞ്ഞെടുത്തിരുന്നു.

ന്യൂസിലന്‍ഡിനെതിരായ മൂന്ന് ടി20 മത്സരങ്ങളടങ്ങിയ പരമ്പര തൂത്തുവാരിയാണ് രോഹിത് തുടങ്ങിയത്. ദക്ഷിണാഫ്രിക്കക്കെതിരെ ഇന്നലെ ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ച സെലക്ടര്‍മാര്‍ അപ്രതീക്ഷിതമായി രോഹിത്തിനെ ഏകദിന നായകനായും തെരഞ്ഞെടുക്കുകയായിരുന്നു.

Follow Us:
Download App:
  • android
  • ios