ഓവലില്‍ പുരോഗമിക്കുന്ന നാലാം ടെസ്റ്റിന്‍റെ ആദ്യദിനം ഇതില്‍ നിന്ന് വിഭിന്നമായ കാഴ്‌ചയാണ് ആരാധകര്‍ കണ്ടത്

ഓവല്‍: ഇന്ത്യയുടെ നടന്നുകൊണ്ടിരിക്കുന്ന ഇംഗ്ലണ്ട് പര്യടനത്തില്‍ വിരാട് കോലി-ജയിംസ് ആന്‍ഡേഴ്‌സണ്‍ വൈരം ആരാധകര്‍ പലകുറി കണ്ടിരുന്നു. നോട്ടിംഗ്‌ഹാമിലും ലോര്‍ഡ്‌സിലും നടന്ന ടെസ്റ്റുകളില്‍ ഇരുവരും പലകുറി മുഖാമുഖം വന്നു. എന്നാല്‍ ഓവലില്‍ പുരോഗമിക്കുന്ന നാലാം ടെസ്റ്റിന്‍റെ ആദ്യദിനം ഇതില്‍ നിന്ന് വിഭിന്നമായ കാഴ്‌ചയാണ് ആരാധകര്‍ കണ്ടത്. ഉച്ചഭക്ഷണത്തിന്‍റെ ഇടവേളയില്‍ മച്ചാന്‍മാരെ പോലെ സംസാരിച്ച് ഡ്രസിംഗ് റൂമിലേക്ക് ഇരുവരും മടങ്ങുന്ന കാഴ്‌ച ആരാധകര്‍ക്ക് കൗതുകമായി. 

ഓവല്‍ ടെസ്റ്റിന്‍റെ ആദ്യദിനം മറ്റൊരു സന്ദര്‍ഭത്തില്‍ കൂടി കോലി-ആന്‍ഡേഴ്‌സണ്‍ സൗഹൃദം ആരാധകര്‍ കണ്ടു. ഇന്ത്യന്‍ ഇന്നിംഗ്‌സിലെ 22-ാം ഓവറില്‍ ആന്‍ഡേഴ്‌സണിന്‍റെ ബൗളിംഗിനെ കോലി പ്രശംസിക്കുന്നത് കാണാമായിരുന്നു. കോലി എന്താണ് പറഞ്ഞത് എന്ന് വ്യക്തമല്ലെങ്കിലും സൗഹൃദ സംഭാഷണമായിരുന്നു അതെന്ന് ഇരുവരുടേയും ശരീരഭാഷയില്‍ നിന്ന് വായിക്കാമായിരുന്നു. 

Scroll to load tweet…
Scroll to load tweet…

ഈ പരമ്പരയില്‍ കോലി-ആന്‍ഡേഴ്‌സണ്‍ തീപ്പോര് ശ്രദ്ധേയമാണ്. ഇതിനകം രണ്ട് തവണ വിരാട് കോലിയെ ആന്‍ഡേഴ്‌സണ്‍ പവലിയനിലേക്ക് മടക്കി. ടെസ്റ്റില്‍ ഇതോടെ ഏഴ് തവണയാണ് കോലിയെ ജിമ്മി പുറത്താക്കുന്നത്. ഇത്തവണത്തെ ഇംഗ്ലണ്ട് പര്യടനത്തില്‍ മികച്ച ഫോമിലല്ലെങ്കിലും ഓവലില്‍ ആദ്യ ഇന്നിംഗ്‌സില്‍ കോലി 96 പന്തില്‍ 50 റണ്‍സ് നേടി. അതേസമയം ജിമ്മി പൂജാരയുടെ വിക്കറ്റ് വീഴ്‌ത്തി. 

ഓവല്‍ ക്രിക്കറ്റ് ടെസ്റ്റിന്‍റെ ഒന്നാം ഇന്നിംഗ്സില്‍ ഇന്ത്യ 191ന് പുറത്തായിരുന്നു. വിരാട് കോലിയുടെ അര്‍ധ സെഞ്ചുറിക്ക് പിന്നാലെ ഷാര്‍ദുല്‍ താക്കൂറിന്‍റെ വെടിക്കെട്ടാണ്(36 പന്തില്‍ 57) ഇന്ത്യയെ വലിയ നാണക്കേടില്‍ നിന്ന് രക്ഷിച്ചത്. മറുപടിയായി ഒന്നാം ദിനം ക്യാപ്റ്റന്‍ ജോ റൂട്ടിന്‍റേതടക്കം മൂന്ന് ഇംഗ്ലീഷ് വിക്കറ്റുകള്‍ പിഴുത ഇന്ത്യന്‍ പേസര്‍മാര്‍ ഇംഗ്ലണ്ടിനെ 53/3 എന്ന സ്‌കോറിലേക്ക് തള്ളിയിട്ടു. ബുമ്ര രണ്ടും ഉമേഷ് യാദവ് ഒന്നും വിക്കറ്റ് നേടി. 

മോശം ഫോമിലായപ്പോള്‍ എനിക്കും ഓപ്പണിംഗ് സ്ഥാനം വിട്ടുകൊടുക്കേണ്ടി വന്നിട്ടുണ്ട്: സെവാഗ്

കപിലിന് മാത്രം പിന്നില്‍, ബോത്തമിന് മുകളില്‍! ഓവല്‍ വെടിക്കെട്ടോടെ റെക്കോര്‍ഡുകള്‍ വാരിക്കൂട്ടി താക്കൂര്‍

ഷര്‍ദ്ദുലിന്‍റെ വെടിക്കെട്ട്, ബുമ്രയുടെ ഇരട്ടപ്രഹരം, റൂട്ടിളക്കി ഉമേഷ്; ഓവല്‍ ടെസ്റ്റില്‍ ഇന്ത്യന്‍ തിരിച്ചടി

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona