എന്നാല്‍ ഈ വാര്‍ത്തയുടെ ഓണ്‍ലൈന്‍ എഡിഷനിലെ വാര്‍ത്തയുടെ തലക്കെട്ട് പങ്കുവെച്ച് കോലി ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി കുറിച്ചത് ചെറുപ്പം മുതല്‍ വായിക്കുന്ന പത്രമാണ്, പക്ഷെ ഇവരിപ്പോള്‍ വ്യാജ വാര്‍ത്തകളും സ്ഥിരമായി നല്‍കുന്നുണ്ട് എന്നായിരുന്നു.

ദില്ലി: അലിബാഗിലെ തന്‍റെ ഫാം ഹൗസില്‍ ക്രിക്കറ്റ് പിച്ച് നിര്‍മിക്കുന്നുവെന്ന വാര്‍ത്തക്കെതിരെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ രൂക്ഷ വിമര്‍ശനവുമായി വിരാട് കോലി. വിരാട് കോലിയും ഭാര്യ അനുഷ്ക ശര്‍മയും ചേര്‍ന്ന് അലിബാഗിലെ ഫാം ഹൗസില്‍ ക്രിക്കറ്റ് പിച്ച് നിര്‍മിക്കുന്നുവെന്നായിരുന്നു ഒരു ദേശീയ ദിനപത്രം വാര്‍ത്ത നല്‍കിയത്. ഇരുവരുടെയും ചിത്രങ്ങള്‍ സഹിതമായിരുന്നു വാര്‍ത്ത.

എന്നാല്‍ ഈ വാര്‍ത്തയുടെ ഓണ്‍ലൈന്‍ എഡിഷനിലെ വാര്‍ത്തയുടെ തലക്കെട്ട് പങ്കുവെച്ച് കോലി ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി കുറിച്ചത് ചെറുപ്പം മുതല്‍ വായിക്കുന്ന പത്രമാണ്, പക്ഷെ ഇവരിപ്പോള്‍ വ്യാജ വാര്‍ത്തകളും സ്ഥിരമായി നല്‍കുന്നുണ്ട് എന്നായിരുന്നു. ഒരാഴ്ചക്കിടെ ഇത് രണ്ടാം തവണയാണ് കോലി തന്നെക്കുറിച്ചുള്ള വാര്‍ത്തകളോട് സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിക്കുന്നത്.

ഇഷാന്‍ കിഷനെ മധ്യനിരയില്‍ കളിപ്പിക്കാനാവില്ല, പകരം താരത്തെ നിര്‍ദേശിച്ച് ഓസീസ് താരം; അത് സഞ്ജുവോ സൂര്യയോ അല്ല

Scroll to load tweet…

സെലിബ്രിറ്റി താരങ്ങളുടെ ഇന്‍സ്റ്റഗ്രാം വരുമാനത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോലി ലോകത്തെ ടോപ് 20 ലിസ്റ്റില്‍ ഇടം നേടിയ വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇന്‍സ്റ്റഗ്രാമിലെ സ്പോണ്‍സേര്‍ഡ് പോസ്റ്റിന് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം ഈടാക്കുന്ന താരം വിരാട് കോലിയാണെന്നും ഇന്‍സ്റ്റഗ്രാമിലോ ഓരോ സ്പോണ്‍സേര്‍ഡ് പോസ്റ്റിനും കോലി 11.45 കോടി രൂപയാണ് ഈടാക്കുന്നത് എന്നും റിപ്പോര്‍ട്ടുകളില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ തന്‍റെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ക്ക് ഈടാക്കുന്ന തുക സംബന്ധിച്ച് പുറത്തുവന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് കോലി പ്രതികരിച്ചിരുന്നു.

Scroll to load tweet…

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക