Asianet News MalayalamAsianet News Malayalam

കിവീസിനെതിരായ ആവേശജയത്തിന് പിന്നാലെ ഇന്ത്യക്കിനി ഒരാഴ്ച വിശ്രമം, കൂട്ടത്തോടെ ടീം വിട്ട് സൂപ്പര്‍ താരങ്ങള്‍

ഏഷ്യാ കപ്പിനുശേഷം രണ്ട് ദിവസത്തെ ഇടവേളയില്‍ ഇന്ത്യന്‍ ടീം അംഗങ്ങള്‍ ലോകകപ്പ് ക്യാംപിലെത്തിയിരുന്നു. പിന്നീട് അഹമ്മദാബാദില്‍ പാകിസ്ഥാനെതിരായ മത്സരം കഴിഞ്ഞശേഷം ക്യാപ്റ്റന്‍ രോഹിത് ശര്‍മ രണ്ട് ദിവസത്തെ ഇടവേളയില്‍ മുംബൈയിലേക്ക് പോയിരുന്നു.

Virat Kohli, Rohit Sharma, KL Rahul and many more leave Team India camp during World Cup gkc
Author
First Published Oct 23, 2023, 2:35 PM IST

ധരംശാല: ലോകകപ്പില്‍ ന്യൂസിലന്‍ഡിനെതിരായ മത്സരത്തിലെ ആവേശജയത്തിന് പിന്നാലെ ഇന്ത്യന്‍ ക്യാംപ് വിട്ട് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും വിരാട് കോലിയും കെ എല്‍ രാഹുലും ശ്രേയസ് അയ്യരും ജസ്പ്രീത് ബുമ്രയും അടക്കമുള്ള താരങ്ങള്‍. ഈ ആഴ്ച നവരാത്രി ആഘോഷങ്ങള്‍ നടക്കുന്നതിനാലും ഇന്ത്യക്കിനി അടുത്ത ഞായറാഴ്ച മാത്രമെ മത്സരമുള്ളൂനവെന്നതിനാലുമാണ് സീനിയര്‍ താരങ്ങള്‍ക്ക് കുടുംബത്തിനൊപ്പം കഴിയാന്‍ ടീം മാനേജ്മെന്‍റ് അവസരമൊരുക്കിയത്.

ഇന്നലെ ന്യൂസിലന്‍ഡിനെതിരായ ജയത്തിന് പിന്നാലെ രോഹിത് ശര്‍മയും വിരാട് കോലിയും മുംബൈയിലെ വീടുകളിലേക്ക് പോയി. ഏഴ് ദിവസത്തെ ഇടവേളയുള്ളതിനാലാണ് താരങ്ങള്‍ക്ക് ചെറിയ ഇടവേള നല്‍കി നവരാത്രി ആഘോഷവേളയില്‍ കുടുംബത്തോടൊപ്പം കഴിയാന്‍ അവസരം നല്‍കിയതെന്ന് ടീം മാനേജ്മെന്‍റ് വ്യക്തമാക്കി.

റണ്‍വേട്ടയില്‍ മുന്നിലെത്തി കോലി, രോഹിത് തൊട്ടുപിന്നില്‍; വിക്കറ്റ് വേട്ടയില്‍ ബുമ്ര രണ്ടാമത്

ഏഷ്യാ കപ്പിനുശേഷം രണ്ട് ദിവസത്തെ ഇടവേളയില്‍ ഇന്ത്യന്‍ ടീം അംഗങ്ങള്‍ ലോകകപ്പ് ക്യാംപിലെത്തിയിരുന്നു. പിന്നീട് അഹമ്മദാബാദില്‍ പാകിസ്ഥാനെതിരായ മത്സരം കഴിഞ്ഞശേഷം ക്യാപ്റ്റന്‍ രോഹിത് ശര്‍മ രണ്ട് ദിവസത്തെ ഇടവേളയില്‍ മുംബൈയിലേക്ക് പോയിരുന്നു. ബംഗ്ലാദേശുമായുള്ള മത്സരം പൂനെയിലായതിനാലാണ് രോഹിത് കുടുംബത്തെ കാണാന്‍ മുംബൈയിലേക്ക് പോയത്. മുംബൈയില്‍ നിന്ന് റോഡ് മാര്‍ഗം കാറോടിച്ച് പൂനെയിലെത്തിയ രോഹിത്തിന് അമിതവേഗത്തിന് മഹാരാഷ്ടര ഗതാഗത വകുപ്പ് പിഴ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

'അവനെക്കാള്‍ മികച്ചൊരു ഫിനിഷറില്ല'; ധോണിക്കുനേരെ ഒളിയമ്പെയ്ത് കോലിയെ വാഴ്ത്തി ഗൗതം ഗംഭീര്‍

സൂപ്പര്‍ താരങ്ങളെല്ലാം കുടുംബത്തെ കാണാന്‍ പോകുമ്പോള്‍ വൈസ് ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യക്ക് ബെംഗലൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ തുടരേണ്ടിവരും. ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ കണങ്കാലിന് പരിക്കേറ്റ പാണ്ഡ്യ പരിക്ക് മാറി തിരിച്ചെത്താനുള്ള  ശ്രമത്തിലാണ്. പാണ്ഡ്യയുടെ അഭാവത്തില്‍ ടീം സന്തുലനം താളം തെറ്റിയ ഇന്ത്യ കിവീസിനെതിരെ അഞ്ച് ബൗളര്‍മാരുമായും ആറ് ബാറ്റര്‍മാരുമായാണ് ഇറങ്ങിയത്.അടുത്ത ഞായറാഴ്ച ഇംഗ്ലണ്ടിനെതിരെ നടക്കുന്ന മത്സരത്തിന് മുമ്പ് പാണ്ഡ്യക്ക് തിരിച്ചുവരാന്‍ കഴിയുമെന്നാണ് ടീം മാനേജ്മെന്‍റിന്‍റെ പ്രതീക്ഷ. പാണ്ഡ്യയുടെ പകരക്കാരനായി ആരെയും പ്രഖ്യാപിച്ചിട്ടില്ല. 29ന് ലഖ്നൗവിലാണ് ഇന്ത്യ-ഇംഗ്ലണ്ട് പോരാട്ടം. ഇതിന് മുമ്പ് ടീം അംഗങ്ങള്‍ ക്യാംപില്‍ തിരിച്ചെത്തും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Follow Us:
Download App:
  • android
  • ios