ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്ക് ന്യൂസിലന്‍ഡില്‍ ഒരിക്കലും നല്ല ദിവസങ്ങളായിരുന്നില്ല. ടെസ്റ്റിലും ഏകദിനത്തിലും താരം മോശം പ്രകടനമാണ് പുറത്തെടുത്തത്. പിന്നാലെ മറ്റൊരു വിവാദം കൂടി താരത്തിന്റെ കൂട്ടിനെത്തിയിരിക്കുകയാണ്. 

ക്രൈസ്റ്റ്ചര്‍ച്ച്: ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്ക് ന്യൂസിലന്‍ഡില്‍ ഒരിക്കലും നല്ല ദിവസങ്ങളായിരുന്നില്ല. ടെസ്റ്റിലും ഏകദിനത്തിലും താരം മോശം പ്രകടനമാണ് പുറത്തെടുത്തത്. പിന്നാലെ മറ്റൊരു വിവാദം കൂടി താരത്തിന്റെ കൂട്ടിനെത്തിയിരിക്കുകയാണ്. മത്സരത്തിന് ശേഷം വാര്‍ത്താസമ്മേളനത്തില്‍ കോലി ന്യൂസിലന്‍ഡ് മ്ാധ്യമപ്രവര്‍ത്തകനോട് പരുഷമായി പെരുമാറുകയായിരുന്നു.

ഗ്രൗണ്ടില്‍ കോലിയുടെ ആഘോഷ പ്രകടനങ്ങളുമായി ബന്ധപ്പെട്ട ചോദ്യം ഉന്നയിച്ചപ്പോഴായിരുന്നു കോലി മാധ്യമ പ്രവര്‍ത്തകനോട് ദേഷ്യപ്പെട്ടത്. ഇന്ത്യ ന്യൂസീലന്‍ഡ് രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിവസമായിരുന്നു ഗ്രൗണ്ടിലെ കോലിയുടെ ആഘോഷം. മത്സരം കാണാനെത്തിയവരോട് ചുണ്ടില്‍ വിരല്‍വച്ച് മിണ്ടാതിരിക്കാന്‍ പറയുകയായിരുന്നു കോലി. രണ്ടാം ഇന്നിങ്‌സില്‍ വില്യംസണ്‍ പുറത്തായപ്പോഴും കോലി അമിതാഘോഷം നടത്തിയിരുന്നു.

ഇതിനെയാണ് മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചപ്പോഴാണ് കോലി ദേഷ്യത്തോടെ സംസാരിച്ചത്. ഗൗണ്ടിലെ നിങ്ങളുടെ സ്വഭാവത്തെക്കുറിച്ച് എന്താണു പറയാനുള്ളത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനെന്ന നിലയില്‍ കുറച്ചുകൂടി മെച്ചപ്പെട്ട സ്വഭാവം ഉണ്ടാകണമെന്നു ചിന്തിക്കുന്നില്ലേ..? ചോദ്യത്തിനു പിന്നാലെ കോലിയുടെ മറുപടി 'നിങ്ങള്‍ക്ക് എന്താണു തോന്നുന്നത്' എന്നായിരുന്നു.

ഞാനാണ് ചോദ്യം ചോദിച്ചതെന്ന് മാധ്യമ പ്രവര്‍ത്തകന്‍ മറുപടി പറഞ്ഞു. കോലി അതിനും യോജിച്ച മറുപടി അല്ല പറഞ്ഞത്. ഞാന്‍ നിങ്ങളോട് ഉത്തരം ചോദിക്കുകയാണെന്നായിരുന്നു കോലിയുടെ മറുപടി. പിന്നാലെ, ഗ്രൗണ്ടില്‍ നല്ല മാതൃകയാണു കോലി കാണിക്കേണ്ടതെന്ന് മാധ്യമ പ്രവര്‍ത്തകന്‍ ഉപദേശിച്ചു. എന്നാല്‍ കാര്യം എന്താണെന്നു മനസിലാക്കി നല്ല ചോദ്യങ്ങളുമായി വരണമെന്ന് കോലി ഇതിനു മറുപടി നല്‍കി.

Scroll to load tweet…

കോലി തുടര്‍ന്നു... ''പൂര്‍ണമല്ലാത്ത ചോദ്യങ്ങളുമായോ അറിയാത്ത കാര്യങ്ങളെ കുറിച്ചുള്ള ചോദ്യങ്ങളുമായോ നിങ്ങളിങ്ങോട്ട് വരരുത്. ഇനി വിവാദത്തിനാണ് ശ്രമിക്കുന്നതെങ്കില്‍ അതിനുള്ള സ്ഥലവും ഇതല്ല. ഞാന്‍ മാച്ച് റഫറിയുമായി സംസാരിച്ചു. നടന്ന കാര്യത്തില്‍ അദ്ദേഹത്തിനു പ്രശ്‌നങ്ങളൊ്ന്നുമില്ല.'' വാര്‍ത്താ സമ്മേളനത്തില്‍ കോലി പറഞ്ഞുനിര്‍ത്തി.