രോഹിത്തിനെ ടെസ്റ്റ് നായകനായി നിലനിര്‍ത്തിയതില്‍ തെറ്റില്ല! വ്യക്തമാക്കി ഡബ്ല്യൂ വി രാമന്‍

ചെന്നൈയിലെ പിച്ചില്‍ പതിവ് ഫോര്‍മുലയിലുള്ള ക്രിക്കറ്റ് തന്നെ പ്രതീക്ഷിക്കാമെന്നും അദ്ദേഹം പറയുന്നു.

w v raman on rohit sharma and his test captaincy

മുംബൈ: രോഹിത് ശര്‍മ്മയെ ടെസ്റ്റ് ടീം നായകനായി നിലനിര്‍ത്തയതില്‍ തെറ്റില്ലെന്ന് ഇന്ത്യന്‍ മുന്‍ താരവും പരിശീലകനുമായ ഡബ്ല്യൂ വി രാമന്‍. ബിസിസിഐ തരുമാനങ്ങളെല്ലാം വിശദമായ ആലോചനകള്‍ക്ക് ശേഷം മാത്രം സംഭവിക്കുന്നതെന്ന അഭിപ്രായക്കാരനാണ്. അത് രോഹിത്തിന്ര്‍റെ നായകപദവിയുടെ കാര്യത്തിലും അതാണ് സംഭവിച്ചതെന്ന് രാമന്‍ പറഞ്ഞു. ഐപിഎല്ലില്‍ ഏതെങ്കിലും ടീമിന് മേല്‍ക്കൈ ഉണ്ടെന്ന് ഇപ്പോള്‍ പറയാനാകില്ല. പതിവ് ഫോര്‍മുലയില്‍ തന്നെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് കളിക്കാനാണ് സാധ്യതയെന്നും രാമന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

ഐപിഎല്‍ തുടങ്ങുന്നതിന് 11 വര്‍ഷം മുന്‍പ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചെങ്കിലും വിവിധ ടീമുകളുടെ പരിശീലകനായും കമന്റേറ്ററായും ലീഗിനൊപ്പം സഞ്ചരിച്ചിരുന്നു അദ്ദേഹം. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഒരു പ്രവചനവും സാധ്യമല്ലെന്നാണ് അദ്ദേഹം പറയുന്നത്. ചെന്നൈയിലെ പിച്ചില്‍ പതിവ് ഫോര്‍മുലയിലുള്ള ക്രിക്കറ്റ് തന്നെ പ്രതീക്ഷിക്കാമെന്നും അദ്ദേഹം പറയുന്നു. രാഹുല്‍ ദ്രാവിഡിന്റെ പിന്‍ഗാമിയായി ഇന്ത്യന്‍ ടീം പരിശീലകപദവിയിലേക്ക് പരിഗണിക്കപ്പെട്ടിരുന്നു രാമനെ.

റിഷഭ് പന്തിന് കീഴില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്! വരുന്നത് കരുത്തുറ്റ ടീമുമായി

അതേസമയം, ഐപിഎല്‍ 18-ാം സീസണ് നാളെ തുടക്കമാവും. കിരീടത്തിനായി 10 ടീമുകള്‍ 13 വേദികളിലായി കൊമ്പുകോര്‍ക്കുന്ന രണ്ട് മാസക്കാലമാണ് വരാനാരിക്കുന്നത്. ഐപിഎല്ലിന്റെ പതിനെട്ടാം സീസണാണ് നാളെ കൊല്‍ക്കത്തയില്‍ തുടക്കമാകുന്നത്. ഉദ്ഘാടന മത്സരത്തില്‍ നിലിവിലെ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ നേരിടും. വൈകിട്ട് 7.30ന് കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡനിലാണ് മത്സരം. ടിവിയില്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സ് നെറ്റ്വര്‍ക്കിലും ലൈവ് സ്ട്രീമിംഗില്‍ ജിയോഹോട്സ്റ്റാറിലും മത്സരം തത്സമയം കാണാനാകും.

അതേസമയം ഐപിഎല്‍ ആവേശം കെടുത്തുന്ന വാര്‍ത്തയാണ് കൊല്‍ക്കത്തയില്‍ നിന്ന് വരുന്നത്. നാളെ ഇടിയോട് കൂടിയ മഴ പെയ്യാനുള്ള സാധ്യതയുണ്ടെന്നാണ് കാലവസ്ഥാ പ്രവചനം. കാലവസ്ഥാ വകുപ്പ് സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ഓറഞ്ച് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.

Latest Videos
Follow Us:
Download App:
  • android
  • ios