ആദ്യ പതിനൊന്ന് ഓവറില്‍ 60 റണ്‍സ് മാത്രമെടുത്ത ഓസീസ് സ്റ്റോയ്നിസിന്‍റെയും വാര്‍ണറുടെയും ബാറ്റിംഗ് മികവിലാണ് ഭേദപ്പെട്ട സ്കോറിലെത്തിയത്.

ഗയാന: ടി20 ലോകകപ്പില്‍ ഇന്ന് രാവിലെ നടന്ന ഓസ്ട്രേലിയ-ഓമാന്‍ മത്സരത്തില്‍ അര്‍ധസെഞ്ചുറി നേടി പുറത്തായശേഷം ഒമാന്‍ ഡ്രസ്സിംഗ് റൂമിലേക്ക് നടന്നുകയറി ഓസീസ് ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍. 51 പന്തില്‍ 56 റണ്‍സെടുത്ത വാര്‍ണര്‍ ഖലീമുള്ള എറിഞ്ഞ പത്തൊമ്പതാം ഓവറിലെ അഞ്ചാം പന്തില്‍ ഷൊയൈബിന് ക്യാച്ച് നല്‍കിയാണ് പുറത്തായത്. ഔട്ടായശേഷം ഗ്രൗണ്ടില്‍ നിന്ന് ഒമാന്‍ ഡ്രസ്സിംഗ് റൂമിലേക്കുള്ള പടവുകള്‍ കയറിപ്പോയ വാര്‍ണറെ ഓസീസ് താരങ്ങള്‍ തന്നെ പലവട്ടം തിരിച്ചുവിളിച്ചിരുന്നു. എന്നാല്‍ അത് ശ്രദ്ധിക്കാതെ മുകളിലെത്തിയശേഷമാണ് വാര്‍ണര്‍ വഴിതെറ്റിയ കാര്യം തിരിച്ചറിഞ്ഞത്. ഉടന്‍ തിരിച്ചിറങ്ങിയ വാര്‍ണര്‍ ചെറു ചിരിയോടെ ഓസീസ് ഡ്രസ്സിംഗ് റൂമിലേക്ക് മടങ്ങി.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സെടുത്തപ്പോള്‍ ഒമാന് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. ആദ്യം ബാറ്റ് ചെയ്ത ഓസീസിനായി വാര്‍ണര്‍ക്ക് പുറമെ മാര്‍ക്കസ് സ്റ്റോയ്നിസ് 36 പന്തില്‍ 67 റണ്‍സുമായി പുറത്താകാതെ നിന്ന് മികച്ച പ്രകടനം പുറത്തെടുത്തു. ആദ്യ പതിനൊന്ന് ഓവറില്‍ 60 റണ്‍സ് മാത്രമെടുത്ത ഓസീസ് സ്റ്റോയ്നിസിന്‍റെയും വാര്‍ണറുടെയും ബാറ്റിംഗ് മികവിലാണ് ഭേദപ്പെട്ട സ്കോറിലെത്തിയത്.

ഐപിഎല്‍ ജേതാക്കള്‍ക്ക് കിട്ടിയത് 20 കോടി, ലോകകപ്പ് കിരീടം നേടിയാല്‍ ടീമിന് എത്ര കിട്ടും

View post on Instagram

15 ഓവറില്‍ 114 റണ്‍സായിരുന്നു ഓസീസ് സ്കോര്‍. അവസാന അഞ്ചോവറില്‍ സ്റ്റോയ്നിസ് വെടിക്കെട്ട് ബാറ്റിംഗ് പുറത്തെടുത്തതോടെ 50 റണ്‍സ് കൂടി ഓസീസ് കൂട്ടിച്ചേര്‍ത്തു. മറുപടി ബാറ്റിംഗില്‍ 36 റണ്‍സെടുത്ത അയാന്‍ ഖാനും 27 റണ്‍സെടുത്ത മെഹ്‌റാന്‍ ഖാനും 18 റണ്‍സെടുത്ത ക്യാപ്റ്റന്‍ അക്വിബ് ഇല്യാസും 11 റണ്‍സെടുത്ത ഷക്കീല്‍ അഹമ്മദും മാത്രമാണ് ഒമാന് വേണ്ടി തിളങ്ങിയിള്ളു. ഓസീസിനായി ബൗളിംഗിലും തിളങ്ങിയ സ്റ്റോയ്നിസ് മൂന്ന് ഓവറില്‍ 19 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ മിച്ചല്‍ സ്റ്റാര്‍ക്കും ആദം സാംപയും നഥാന്‍ എല്ലിസും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

Scroll to load tweet…

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക