ഖവാജക്ക് ചുറ്റും ലെഗ് സൈഡിലും ഓഫ് സൈഡിലുമായി ആറ് ഫീല്‍ഡര്‍മാരെയാണ് ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്സ് നിരത്തി നിര്‍ത്തിയത്.  ലെഗ് സൈഡില്‍ ക്യാച്ചിംഗ് പൊസിഷനില്‍ ഒലി പോപ്പ്, ഹാരി ബ്രൂക്ക്, ജെയിംസ് ആന്‍ഡേഴ്സണ്‍ എന്നിവര്‍ നിരന്നു നിന്നപ്പള്‍ ഓഫ് സൈഡില്‍ ജോ റൂട്ട്, സ്റ്റുവര്‍ട്ട് ബ്രോഡ്, സ്റ്റോക്സ് എന്നിവര്‍ ഖവാജക്ക് ചുറ്റും നിരന്നു നിന്നു.

എഡ്‌ജ്‌ബാസ്റ്റണ്‍: ബാസ്ബോള്‍ ക്രിക്കറ്റെന്നാല്‍ വെടിക്കെട്ട് ബാറ്റിംഗ് മാത്രമല്ലെന്ന് തെളിയിച്ച ഇംഗ്ലണ്ട്. ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഓസീസ് ബാറ്റര്‍ ഉസ്മാന്‍ ഖവാജയെ പുറത്താക്കാന്‍ ഇംഗ്ലണ്ട് നായകന്‍ സെറ്റ് ചെയ്തത് ബ്രൂംബെല്ല ഫീല്‍ഡ്. സാധാരണഗതിയില്‍ ബാറ്ററുടെ പുറകില്‍ ഫീല്‍ഡര്‍മാരെ നിരത്തി നിര്‍ത്തി അംബ്രലാ ഫീല്‍ഡ്(കുട നിവര്‍ത്തിവെച്ചതുപോലെ) സെറ്റ് ചെയ്യുന്ന നായകന്‍മാരെ കണ്ടിട്ടുണ്ടെങ്കിലും ബ്രൂംബെല(കുട നിവര്‍ത്തി തിരിച്ചുവെച്ചതുപോലെ) ഫീല്‍ഡ് സെറ്റ് ചെയ്യുന്നത് ടെസ്റ്റ് ക്രിക്കറ്റിലെ അപൂര്‍വങ്ങളില്‍ അപൂര്‍വ കാഴ്ചയായി.

ഖവാജക്ക് ചുറ്റും ലെഗ് സൈഡിലും ഓഫ് സൈഡിലുമായി ആറ് ഫീല്‍ഡര്‍മാരെയാണ് ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്സ് നിരത്തി നിര്‍ത്തിയത്. ലെഗ് സൈഡില്‍ ക്യാച്ചിംഗ് പൊസിഷനില്‍ ഒലി പോപ്പ്, ഹാരി ബ്രൂക്ക്, ജെയിംസ് ആന്‍ഡേഴ്സണ്‍ എന്നിവര്‍ നിരന്നു നിന്നപ്പള്‍ ഓഫ് സൈഡില്‍ ജോ റൂട്ട്, സ്റ്റുവര്‍ട്ട് ബ്രോഡ്, സ്റ്റോക്സ് എന്നിവര്‍ ഖവാജക്ക് ചുറ്റും നിരന്നു നിന്നു. അലക്സ് ക്യാരി പുറത്തായതിനാല്‍ സെഞ്ചുറിയുമായി പുറത്താകാതെ നിന്ന ഖവാജയിലായിരുന്നു ഓസീസിന്‍റെ അവസാന ബാറ്റിംഗ് പ്രതീക്ഷ. ചുറ്റും ഫീല്‍ഡര്‍മാരെ നിരത്തി നിര്‍ത്തി ഓലീ റോബിന്‍സണ്‍ ഖവാജക്കെതിരെ എറിഞ്ഞതാകട്ടെ മനോഹരമായൊരു യോര്‍ക്കറും. ഫീല്‍ഡര്‍മാരെ ചുറ്റും നിരത്തി സ്റ്റോക്സിന്‍റെ തന്ത്രത്തിന് മറുപടി നല്‍കാന്‍ ക്രീസ് വിട്ടിറങ്ങിയ ഖവാജക്ക് പിഴച്ചു. റോബിന്‍സന്‍റെ യോര്‍ക്കറില്‍ മിഡില്‍ സ്റ്റംപിളകി.

Scroll to load tweet…

ബെന്‍ സ്റ്റോക്സിന്‍റെ ഫീല്‍ഡ് സെറ്റിംഗ് കണ്ട് ടെസ്റ്റില്‍ ഇഥിന് മുമ്പ് ഇതുപോലൊരു ഫീല്‍ഡ് നിങ്ങള്‍ കണ്ടിട്ടുണ്ടോ എന്നായിരുന്നു കമന്‍ററി ബോക്സിലിരുന്ന കെവിന്‍ പീറ്റേഴ്സന്‍റെ ചോദ്യം. ഒന്നും സംഭവിക്കില്ലെന്ന് തോന്നുമ്പോള്‍ എന്തെങ്കിലുമൊക്കെ സംഭവിപ്പിക്കാനുള്ള സ്റ്റോക്സിന്‍റെ തന്ത്രത്തെ മുന്‍ നായകന്‍ ഓയിന്‍ മോര്‍ഗനും വാഴ്ത്തി. ആദ്യ ഇന്നിംഗ്‌സില്‍ ഓസീസിന്‍റെ ബാറ്റിംഗ് തകര്‍ച്ചയിലും രക്ഷകനായി മാറിയ ഖവാജ 321 പന്തില്‍ 14 ഫോറും മൂന്ന് സിക്‌സും സഹിതം 141 റണ്‍സെടുത്തു. നേരത്തെ ഓസീസ് താരം സ്റ്റീവ് സ്‌മിത്ത് ബാറ്റിംഗിനിറങ്ങിയപ്പോള്‍ ലെഗ് സ്ലിപ്പിലും ഗള്ളിയിലുമായി ഫീല്‍ഡര്‍മാരെ നിരത്തിയിട്ട് സ്റ്റോക്‌സ് തന്ത്രങ്ങള്‍ ഒരുക്കിയിരുന്നു.

'അന്ന് അവര്‍ ക്യാപ്റ്റനാക്കിയത് ശിഖര്‍ ധവാനെ', ഇന്ത്യന്‍ സെലക്ടര്‍മാര്‍ക്കെതിരെ തുറന്നടിച്ച് മുന്‍ നായകന്‍

ഖവാജയുടെ തകര്‍പ്പന്‍ സെഞ്ചുറിക്കിടയിലും ആദ്യ ഇന്നിംഗ്‌സില്‍ ഓസീസ് ഏഴ് റണ്‍സിന്‍റെ നേരിയ ലീഡ് വഴങ്ങിയിരുന്നു. ഇംഗ്ലണ്ടിന്‍റെ 393 പിന്തുടര്‍ന്ന ഓസീസ് 116.1 ഓവറില്‍ 386 എന്ന സ്കോറില്‍ എല്ലാവരും പുറത്തായി. ട്രാവിഡ് ഹെഡും(50), അലക്‌സ് ക്യാരിയും(66) അര്‍ധസെഞ്ചുറികള്‍ നേടി. ഇംഗ്ലണ്ടിനായി ഓലീ റോബിന്‍സണും സ്റ്റുവര്‍ട്ട് ബ്രോഡും മൂന്ന് വീതവും മൊയീന്‍ അലി രണ്ടും ബെന്‍ സ്റ്റോക്‌സും ജയിംസ് ആന്‍ഡേഴ്‌സനും ഓരോ വിക്കറ്റും വീഴ്‌ത്തി.

നേരത്തെ, ഇംഗ്ലണ്ട് ആദ്യ ഇന്നിംഗ്‌സ് ഒന്നാം ദിനം മൂന്നാം സെഷന്‍ പൂര്‍ത്തിയാകും മുമ്പ് 78 ഓവറില്‍ 393-8 എന്ന നിലയില്‍ ഡിക്ലെയര്‍ ചെയ്‌തിരുന്നു. സെഞ്ചുറി നേടിയ ജോ റൂട്ടാണ്(118) ടോപ് സ്കോറര്‍. സാക്ക് ക്രൗലിയും(61), ജോണി ബെയ്‌ര്‍സ്റ്റോയും(78) അര്‍ധസെഞ്ചുറികള്‍ നേടി. ഓസീസിനായി നഥാന്‍ ലിയോണ്‍ നാലും ജോഷ് ഹേസല്‍വുഡ് രണ്ടും കാമറൂണ്‍ ഗ്രീനും സ്കോട്ട് ബോളണ്ടും