പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന് ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂര്‍ സൈനിക നടപടിയ്ക്കിടെ ഇന്ത്യയുടെ ആറ് യുദ്ധ വിമാനങ്ങള്‍ വെടിവെച്ചിട്ടുവെന്ന് പാകിസ്ഥാന്‍ അവകാശവാദം ഉന്നയിച്ചിരുന്നു. ഇക്കാര്യം ഇന്ത്യ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
ദുബായ്: ഏഷ്യാ കപ്പിലെ ആവേശപ്പോരില്‍ ഇന്ത്യക്കെതിരായ മത്സരത്തിനിടെ ആരാധകരെ പ്രകോപിപ്പിച്ച് പാക് പേസര്‍ ഹാരിസ് റൗഫ്. ഇന്ത്യൻ ബാറ്റിംഗിനിടെ ബൗണ്ടറിയില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന ഹാരിസ് റൗഫിനുനേരെ ഇന്ത്യൻ ആരാധകര്‍ കോലി ചാന്‍റ് ഉയര്‍ത്തിയപ്പോള്‍ ആദ്യം ചെവി വട്ടം പിടിച്ച് ഇനിയും വിളിക്കൂ എന്ന് ആംഗ്യം കാട്ടിയ ഹാരിസ് റൗഫ് കൈവിരലുകള്‍ കൊണ്ട് 6-0 എന്ന് കാണിച്ചാണ് ഇന്ത്യൻ ആരാധകരെ പ്രകോപിപ്പിച്ചത്. പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന് ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂര്‍ സൈനിക നടപടിയ്ക്കിടെ ഇന്ത്യയുടെ ആറ് യുദ്ധ വിമാനങ്ങള്‍ വെടിവെച്ചിട്ടുവെന്ന് പാകിസ്ഥാന്‍ അവകാശവാദം ഉന്നയിച്ചിരുന്നു. എന്നാല്‍ ഇക്കാര്യം ഇന്ത്യ ഒരിക്കല്‍പോലും സ്ഥിരീകരിച്ചിട്ടില്ല. ഇതിനെ സൂചിപ്പിക്കാനായാണ് പാക് താരം 6-0 എന്ന വിവാദ ആംഗ്യം കാട്ടിയതെന്നാണ് റിപ്പോര്‍ട്ട്.
2022ലെ ടി20 ലോകകപ്പില്‍ മെല്‍ബണില്‍ നടന്ന ആവേശപ്പോരാട്ടത്തില്‍ വിരാട് കോലി ഹാരിസ് റൗഫിനെതിരെ തുടര്‍ച്ചയായി സിക്സ് പറത്തി ഇന്ത്യയെ വിജയത്തിലേക്ക് കൈപിടിച്ചുയര്‍ത്തയതിനെ ഓര്‍മിപ്പിക്കാനായിരുന്നു ഇന്ത്യൻ ആരാധകര്‍ റൗഫിനുനേരെ കോലി ചാന്‍റ് ഉയര്‍ത്തിയത്. ഇന്ത്യൻ ആരാധകര്‍ തുടര്‍ച്ചയായി കോലി ചാന്‍റ് ഉയര്‍ത്തിയപ്പോള്‍ ആദ്യം ചെവി വട്ടം പിടിച്ച് ഇനിയും വിളിക്കൂ എന്ന് ആംഗ്യം കാട്ടിയ റൗഫ് ഓപ്പറേഷന്‍ സിന്ദൂറിനിടെ ഇന്ത്യൻ വിമാനങ്ങള്‍ വെടിവെച്ചിട്ടുവെന്ന പാക് അവകാശവാദത്തെ സൂചിപ്പിക്കാനായി വിമാനങ്ങള്‍ വെടിയേറ്റ് വീഴുന്ന അംഗവിക്ഷേപങ്ങളും കൈകൊണ്ട് ഗ്രൗണ്ടിൽ കാണിച്ചിരുന്നു. ഇന്നലെ ഇന്ത്യക്കെതിരെ അര്‍ധസെഞ്ചുറി നേടിയ പാക് ഓപ്പണര്‍ സാഹിബ്സാദ ഫര്‍ഹാന്‍ ബാറ്റുകൊണ്ട് ഗ്യാലറിക്കുനേരെ വെടിയുതിര്‍ത്തായിരുന്നു അര്‍ധസെഞ്ചുറിനേട്ടം ആഘോഷിച്ചത്.
ഇന്ത്യക്കെതിരായ ഗ്രൂപ്പ് മത്സരത്തില്‍ ടോസിനുശേഷം ഇന്ത്യൻ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും കളിക്കുശേഷം ഇന്ത്യൻ താരങ്ങളും ഹസ്തദാനത്തിന് വിസമ്മതിച്ചത് പാകിസ്ഥാന് നാണക്കേടായിരുന്നു. ഇതിന് പിന്നാലെ ഇന്നലെ സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ഇന്ത്യയെ തോല്‍പ്പിച്ചാല്‍ രാഷ്ട്രീയമായി തന്നെ മറുപടി നല്‍കണമെന്ന നിലപാടിലായിരുന്നു പാക് താരങ്ങള്‍. മത്സരത്തിന് മുമ്പുള്ള പരിശീലനത്തിനിടെ എത്തിയ പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ മൊഹ്സിന്‍ നഖ്‌വിയും ഇക്കാര്യം പാക് താരങ്ങളെ ഓര്‍മിപ്പിച്ചിരുന്നു. ഇതിനിടെ ചില കളിക്കാര്‍ ഇന്ത്യയുടെ ആറ് വിമാനങ്ങള്‍ വെടിവെച്ചിട്ടുവെന്നതിനെ സൂചിപ്പിക്കാന്‍ 6-0 എന്ന് ആംഗ്യം കാട്ടണമെന്ന് പറഞ്ഞതായും റിപ്പോര്‍ട്ടുണ്ടായിരുന്നു.
എന്നാല്‍ ഇന്ത്യ ആറ് വിക്കറ്റ് വിജയം നേടി ആധിപത്യം തുടര്‍ന്ന മത്സരത്തില്‍ പാകിസ്ഥാന് ഒന്നും ചെയ്യാനവില്ലെന്ന് വ്യക്തമായതോടെയാണ് ആരാധകര്‍ക്ക് നേരെ തിരിഞ്ഞ് ഹാരിസ് റൗഫ് പ്രകോപനപരമായ ആംഗ്യം കാട്ടിയതെന്നാണ് സൂചന. ഏഷ്യാ കപ്പിലെ സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ആദ്യം ബാറ്റ് ചെയ്ത് പാകിസ്ഥാന്‍ ഉയര്‍ത്തിയ 172 റണ്‍സ് വിജയലക്ഷ്യം 18.5 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ മറി


