യോർക്ക്ഷയര്‍: കാല്‍വിരലുകളുടെ തുമ്പ് ലക്ഷ്യമാക്കി പാഞ്ഞെത്തുന്ന മലിംഗയുടെ യോര്‍ക്കറുകള്‍ ക്രിക്കറ്റിലെ വിസ്‌മയങ്ങളിലൊന്നാണ്. ഇന്ത്യന്‍ പേസര്‍ ജസ്‌പ്രീത് ബുമ്ര അടക്കമുള്ള പിന്‍ഗാമികളും യോര്‍ക്കറില്‍ കൃത്യത പുലര്‍ത്തുന്നു. ഇക്കൂട്ടത്തിലേക്ക് ചേര്‍ത്തുവെക്കാന്‍ കഴിയുന്ന ഒരു പേര് ഇംഗ്ലണ്ടില്‍ നിന്ന് വന്നിരിക്കുന്നു. 

ബോബ് വില്ലീസ് ട്രോഫിയില്‍ ഡര്‍ഹാമിന് എതിരായ മത്സരത്തില്‍ യോർക്ക്ഷയര്‍ പേസര്‍ മാത്യു ഫിഷറാണ് ഒന്നൊന്നര യോര്‍ക്കറുമായി അമ്പരപ്പിച്ചത്. സ്റ്റംപ് വായുവില്‍ മലക്കംമറിഞ്ഞു എന്ന് മാത്രമല്ല, ബാറ്റ്സ്‌മാന്‍ അടിതെറ്റി ക്രീസില്‍ നിലംപതിക്കുകയും ചെയ്തു. ജാക്ക് ബേണ്‍ഹാം ആണ് ഇങ്ങനെ പുറത്തായത്. 

മത്സരത്തില്‍ ഗംഭീര ഫോമിലായിരുന്നു 22കാരനായ മാത്യു ഫിഷര്‍. 19 പന്തിനിടെ മൂന്ന് റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാല് പേരെ താരം പവലിയനിലേക്ക് യാത്രയാക്കി.

സച്ചിനുള്‍പ്പെടുന്ന തലമുറയെ വിറപ്പിച്ച ഇതിഹാസത്തിനെതിരെ ബാറ്റേന്താന്‍ ആഗ്രഹം; പേരുമായി ഹിറ്റ്‌മാന്‍ 

ഇന്ത്യന്‍ ടീമിന്‍റെ കിറ്റ് സ്‌പോണ്‍സര്‍ മാറും; ടെന്‍ഡറുകള്‍ ക്ഷണിച്ച് ബിസിസിഐ