മത്സരത്തില്‍ ലാഹോര്‍ ക്യുലാന്‍ഡേഴ്സ് ഓപ്പണര്‍ ഫഖര്‍ സമനെ ക്യാച്ചെടുത്ത് പുറത്താത്തിയ ജോഷ്വ ലിറ്റിലിന് ക്യാച്ച് ഓഫ് മാച്ച് പുരസ്കാരം സമ്മാനിക്കാനായി ക്ഷണിച്ച മുന്‍ പാക് താരം റമീസ് രാജക്കാണ് നാക്കുപിഴ സംഭവിച്ചത്.

കറാച്ചി: ഇന്ത്യൻ പ്രീമിയര്‍ ലീഗ് ഇഫക്ട് വിടാതെ പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ്(പിഎസ്എല്‍). പി എസ് എല്ലില്‍ ഇന്നലെ നടന്ന മുള്‍ട്ടാന്‍ സുല്‍ത്താന്‍സും ലാഹോര്‍ ക്യുലാന്‍ഡേഴ്സും തമ്മിലുള്ള പോരാട്ടത്തിനിടെയാണ് ഐപിഎല്‍ പരമാര്‍ശം ഉണ്ടായത്. മത്സരത്തില്‍ ലാഹോര്‍ ക്യുലാന്‍ഡേഴ്സ് ഓപ്പണര്‍ ഫഖര്‍ സമനെ ക്യാച്ചെടുത്ത് പുറത്താത്തിയ ജോഷ്വ ലിറ്റിലിന് ക്യാച്ച് ഓഫ് മാച്ച് പുരസ്കാരം സമ്മാനിക്കാനായി ക്ഷണിച്ച മുന്‍ പാക് താരം റമീസ് രാജക്കാണ് നാക്കുപിഴ സംഭവിച്ചത്.

ഐപിഎല്ലും പി എസ്എല്ലും ഒരുമിച്ച് നടക്കുന്നതിനാല്‍ രണ്ട് മത്സരങ്ങളും സമയം കണ്ടെത്തുന്നയാളാണ് കമന്‍റേറ്റര്‍ കൂടിയായ റമീസ് രാജ. ഇന്നലെ മത്സരശേഷം ജോഷ്വാ ലിറ്റിലിനെ വേദിയിലേക്ക് ക്ഷണിച്ചപ്പോള്‍ ഫഖര്‍ സമനെ പുറത്താക്കിയ ജോഷ്വാ ലിറ്റിലിന്‍റെ ക്യാച്ച് ഒരു പക്ഷെ ഈ എച്ച് ബി എല്‍ ഐപിഎല്ലിലെ ഏറ്റവും മികച്ച ക്യാച്ചായിരിക്കുമെന്ന് പറഞ്ഞാണ് ലിറ്റിലിനെ വേദിയിലേക്ക് പുരസ്കാരം സ്വീകരിക്കാന്‍ റമീസ് രാജ ക്ഷണിച്ചത്. പിന്നാലെ റമീസ് രാജ ക്ഷമാപണം നടത്തണമെന്ന് ആവശ്യപ്പെട്ട് ആരാധകര്‍ രംഗത്തെത്തുകയും ചെയ്തു.

പഹൽഗാം ഭീകരാക്രമണം: ഇന്ത്യ തിരിച്ചടിക്കും, ഉത്തരവാദികളായവർ വലിയ വില കൊടുക്കേണ്ടിവരുമെന്ന് ഗംഭീർ

മത്സരത്തില്‍ മുള്‍ട്ടാന്‍ സുല്‍ത്താൻസ് 33 റണ്‍സ് ജയം നേടിയിരുന്നു. ആദ്യം ബാറ്റ് ചെയ്ത മുള്‍ട്ടാന്‍ സുല്‍ത്താന്‍സ് യാസിര്‍ ഖാന്‍റെ വെടിക്കെട്ട് അര്‍ധസെഞ്ചുറിയുടെയും(44 പന്തില്‍ 87), ക്യാപ്റ്റൻ മുഹമ്മദ് റിസ്‌വാന്‍(17 പന്തില്ഡ 32), ഉസ്മാന്‍ ഖാന്‍(24 പന്തില്‍ 39), ഇഫ്തീഖര്‍ അഹമ്മദ്(18 പന്തില്‍ 40*) എന്നിവരുടെ ബാറ്റിംഗ് മികവില്‍ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 228 റണ്‍സെടുത്തപ്പോള്‍ ഷഹീന്‍ അഫ്രീദി നയിക്കുന്ന ലാഹോര്‍ ക്യുലാന്‍ഡേഴ്സിന് 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 195 റണ്‍സടിക്കാനെ കഴിഞ്ഞുള്ളു. 27 പന്തില്‍ 50 റണ്‍സുമായി പുറത്താകാതെ നിന്ന സിക്കന്ദര്‍ റാസയാണ് ക്യുലാന്‍ഡേഴ്സിന്‍റെ ടോപ് സ്കോറര്‍. ഫഖര്‍ സമന്‍ 14 പന്തില്‍ 32 റണ്‍സെടുത്തപ്പോള്‍ സാം ബില്ലിംഗ്സ് 23 പന്തില്‍ 43 റണ്‍സടിച്ചു.

Scroll to load tweet…

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക