Asianet News MalayalamAsianet News Malayalam

'ക്യാപ്റ്റനും കോച്ചുമെല്ലാം അതാണ് ആവശ്യപ്പെടുന്നത്', മുംബൈ ഡ്രസ്സിംഗ് റൂമില്‍ സഹതാരങ്ങളോട് രോഹിത് ശര്‍മ

മുംബൈ ടീമിന്‍റേത് അസാമാന്യ ബാറ്റിംഗ് പ്രകടനമായിരുന്നുവെന്നും ആദ്യ മത്സരം മുതല്‍ നമ്മളെല്ലാവരും ശ്രമിക്കുന്നത് ഇതിന് വേണ്ടിയാണെന്നും രോഹിത് പറഞ്ഞു.

Watch Rohit Sharma's speech at Mumbai Indians Dressing Room after Delhi Capitals in IPL 2024
Author
First Published Apr 8, 2024, 4:49 PM IST

മുംബൈ: ഐപിഎല്ലില്‍ സീസണില്‍ ആദ്യ വിജയം നേടിയശേഷം ടീമിലെ മികച്ച ബാറ്ററായി തെരഞ്ഞെടുക്കപ്പെട്ട മുന്‍ നായകന്‍ രോഹിത് ശര്‍മ ഡ്രസ്സിംഗ് റൂമില്‍ സഹതാരങ്ങളോട് നടത്തിയ ചെറിയ പ്രസംഗത്തെക്കുറിച്ചും സമൂമാധ്യമങ്ങളില്‍ ആരാധകര്‍ തമ്മില്‍ ചര്‍ച്ച. മത്സരത്തില്‍ 27 പന്തില്‍ 49 റണ്‍സെടുത്ത രോഹിത് ആയിരുന്നു മുംബൈയുടെ ടോപ് സ്കോറര്‍, രോഹിത്തിന് പുറമെ ഇഷാന്‍ കിഷനും ടിം ഡേവിഡും റൊമാരിയോ ഷെപ്പേര്‍ഡുമെല്ലാം കത്തിക്കയറിയ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യന്‍സ് 20 ഓവറില്‍ 234 റണ്‍സടിച്ചിരുന്നു. ഒരു ബാറ്റര്‍ പോലും അര്‍ധസെഞ്ചുറി നേടിയില്ലെങ്കിലും വലിയ സ്കോര്‍ നേടാന്‍ മുംബൈക്കായി.

രോഹിത്തിന്‍റെ ബാറ്റിംഗിന് ടീം കോച്ച് മാര്‍ക്ക് ബൗച്ചറാണ് ഡ്രസ്സിംഗ് റൂമില്‍ വെച്ച് സ്പെഷ്യല്‍ ബാഡ്ജ് പ്രഖ്യാപിച്ചത്. ബാറ്റിംഗ് കോച്ച് കെയ്റോണ്‍ പൊള്ളാര്‍ഡാണ് രോഹിത്തിനെ ബാഡ്ജ് അണിയിച്ചത്. ഇതിനുശേഷം രോഹിത് നടത്തിയ 55 സെക്കന്‍ഡ് മാത്രമുള്ള സംഭാഷണമാണ് മുംബൈ ഇന്ത്യന്‍സ് ക്യാംപില്‍ ഒന്നു അത്ര ശുഭമല്ലെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ക്ക് കാരണമായത്.

കാലൊന്ന് പൊക്കിയതേ പൃഥ്വി ഷാക്ക് ഓർമയുള്ളു, തിരിഞ്ഞു നോക്കുമ്പോൾ വിക്കറ്റില്ല; കാണാം ബുമ്രയുടെ മരണ യോര്‍ക്കർ

മുംബൈ ടീമിന്‍റേത് അസാമാന്യ ബാറ്റിംഗ് പ്രകടനമായിരുന്നുവെന്നും ആദ്യ മത്സരം മുതല്‍ നമ്മളെല്ലാവരും ശ്രമിക്കുന്നത് ഇതിന് വേണ്ടിയാണെന്നും രോഹിത് പറഞ്ഞു. വ്യക്തിഗത പ്രകടനങ്ങളേക്കാള്‍ ബാറ്റിംഗ് ഗ്രൂപ്പ് ഒരു ടീമിന്‍റെ  ലക്ഷ്യത്തിലേക്ക് ബാറ്റ് വീശുമ്പോഴാണ് ഇത്തരം വലിയ ടോട്ടലുകള്‍ നേടാനാവുക.

ഇക്കാര്യത്തെക്കുറിച്ചാണ് കുറെക്കാലമായി നമ്മള്‍ സംസാരിക്കുന്നത്. കോച്ചും ബാറ്റിംഗ് കോച്ചും, ക്യാപ്റ്റനുമെല്ലാം അതാണ് വേണ്ടത്. അതുകൊണ്ട് തന്നെ ഈ പ്രകടനം പരമാവധി നീട്ടിക്കൊണ്ടുപോകാനാകട്ടെ എന്നാണ് ആഗ്രഹിക്കുന്നതെന്ന് രോഹിത് പറഞ്ഞു. സഹതാരങ്ങളെ പ്രചോദിപ്പിക്കാനാണ് രോഹിത് ശ്രമിക്കുന്നതെങ്കിലും അദ്ദേഹം ഡ്രസ്സിംഗ് റൂമില്‍ ഒട്ടും സന്തുഷ്ടനല്ലെന്നും പ്രത്യേകിച്ച് ക്യാപ്റ്റന്‍ എന്ന് പറയുമ്പോഴെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു. രോഹിത്തിനെ മാറ്റി ഹാര്‍ദ്ദിക്കിനെ ക്യാപ്റ്റനാക്കിയതിന് പിന്നാലെ ഉയര്‍ന്ന ആരാധകരോഷത്തോടും ഹാര്‍ദ്ദിക് പാണ്ഡ്യയെ കാണികള്‍ കൂവിയ സംഭവത്തിലും രോഹിത് ഇതുവരെ എന്തെങ്കിലും പറയാന്‍ തയാറായിട്ടില്ല. ഇക്കാര്യത്തില്‍ രോഹിത് വ്യക്തത വരുത്തുന്നതുവരെ ആരാധകര്‍ മുംബൈ ക്യാംപിലെ ഭിനതകള്‍ ചികഞ്ഞു കണ്ടുപിടിക്കുകയും ചെയ്യും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Follow Us:
Download App:
  • android
  • ios