ഹാമില്‍ട്ടണ്‍: ന്യൂസിലന്‍ഡിനെതിരെ മൂന്നാം ടി20യില്‍ തകര്‍പ്പന്‍ ക്യാച്ചുമായി മലയാളി താരം സഞ്ജു സാംസണ്‍. ന്യൂസിലന്‍ഡ് ബാറ്റിങ്ങിന്റെ തുടക്കത്തില്‍ സഞ്ജു പകരക്കാരന്‍ ഫീല്‍ഡറായി ഗ്രൗണ്ടിലുണ്ടായിരുന്നു. മടങ്ങിയത് ഒരു കിടിലന്‍ ക്യാച്ചുമായിട്ടാണ്. ആറാം ഓവറിലെ ഷാര്‍ദുല്‍ ഠാകൂറിന്റെ പന്തില്‍ മാര്‍ട്ടിന്‍ ഗപ്റ്റിലിനെ പുറത്താക്കാനെടുത്ത ക്യാച്ചാണ് വൈറലായിരിക്കുന്നത്. ഠാകൂറിന്റെ ഒരു വൈഡ് ഷോര്‍ട്ട്പിച്ച് പന്ത് ഗപ്റ്റില്‍ പോയിന്റിലൂടെ അതിര്‍ത്തി കടത്താന്‍ ശ്രമിച്ചു. എന്നാല്‍ ഡീപ് പോയിന്‍റില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന സഞ്ജുവിന്‍റെ കൈകളില്‍ ഒതുങ്ങാനായിരുന്നു വിധി. ഡീപ് പോയിന്റില്‍ നിന്ന് അല്‍പം തന്റെ വലത്തോട് ഓടിയ സഞ്ജു മുന്നോട്ട് വീണ് പന്ത് കയ്യിലൊതുക്കി. ക്യാച്ചിന്റെ വീഡിയോ കാണാം.

 

 

 

ഷമി ഹീറോയാടാ ഹീറോ..! കുമ്പളങ്ങി നൈറ്റ്‌സിലെ സംഭാഷണവുമായി മുഹമ്മദ് ഷമി; രസകരമായ വീഡിയോ പങ്കുവച്ച് സഞ്ജു